സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം
ട്രാന്‍ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ( സംരക്ഷണവും അവകാശങ്ങളും ) നിയമം 2019 കൊണ്ടുവന്നു
മദ്യം, മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കല്‍ പദ്ധതിക്കു കീഴില്‍
3982247 പേര്‍ക്ക് പുതുജീവിതം
ഭിന്നശേഷിക്കാരായകായികപ്രതിഭകള്‍ക്ക് പരിശീലനം നല്‍കാന്‍ ഗ്വാളിയോറില്‍ ഭിന്നശേഷികായിക കേന്ദ്രം സ്ഥാപിച്ചു
Posted On:
26 DEC 2019 11:48AM by PIB Thiruvananthpuram
സമൂഹത്തിലെവിവിധ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കുംവികാസത്തിനും ഗവണ്‍മെന്റിന്റെ വന്‍തോതിലുള്ള പിന്തുണ ലഭിച്ച വര്‍ഷമാണ് 2019. ഈ വിഭാഗങ്ങള്‍ക്ക്‌സുരക്ഷിതവും ഉത്പാദനക്ഷമവുമായ അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുകയാണ്‌കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെകാഴ്ചപ്പാട്. ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും മതിയായ പിന്തുണയോടെ അവരെമുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നിരവധി ഇടപെടലുകള്‍ 2019ല്‍ നടന്നു.
വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉയര്‍ച്ചയിലൂടെ അവര്‍ക്ക് സാമൂഹിക വികാസവും പുനരധിവാസവും നല്‍കുകയാണ് ലക്ഷ്യം. പട്ടികജാതിക്കാര്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇരകള്‍, ട്രാന്‍്‌സ്‌ജെന്‍ഡറുകള്‍, യാചകര്‍, വനവാസികള്‍, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങി സാമൂഹികമായുംവിദ്യാഭ്യാസപരമായും സാമ്പത്തികമായും പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങളിലാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശസംരക്ഷണത്തിന് പാര്‍ലമെന്റ് പാസാക്കിയ നിയമം ചരിത്രപരമാണ്. 2019 ആഗസ്റ്റ് അഞ്ചിന് ലോക്‌സഭയും നവംബര്‍ 26നു രാജ്യസഭയും പാസാക്കിയ നിയമം ഡിസംബര്‍ അഞ്ചിന് രാഷ്ട്രതി ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി. ട്രാന്‍സ്‌ജെന്‍ഡറുകളുടെകാര്യത്തില്‍കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ക്ക് വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതാണ് നിയമം. കാലങ്ങളായിവിവേചനവും അതിക്രമങ്ങളും സഹിക്കേണ്ടി വരുന്ന ഈ വിഭാഗത്തെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രതിബദ്ധതയാണ് ഈ നിയമനിര്‍മാണത്തിലൂടെ സാമൂഹികനീതി, ശാക്തീകരണ വകുപ്പ് പ്രകടമാക്കിയത്.
വയോജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിമുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന പുരസ്‌കാരണമാണ് വയോശ്രേഷ്ഠ സമ്മാനം. ഒക്ടോബര്‍ മൂന്നിന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാംനാഥ്‌കോവിന്ദ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നല്‍കി.
2005ല്‍ നല്‍കിത്തുടങ്ങിയഈ പുരസ്‌കാരത്തെ ദേശീയ പുരസ്‌കാരങ്ങളുടെകൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് 2013ല്‍ ആണ്. 2014-15 മുതല്‍ 13 വ്യത്യസ്ഥ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്നു.
രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കി പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നതിന് സാമൂഹികനീതി വകുപ്പ് നടത്തിയദേശീയ സര്‍വേ പൂര്‍ത്തിയായി. അതിന്റെതുടര്‍ച്ചയായി മയക്കുമരുന്ന് നിര്‍മാര്‍ജ്ജനത്തിനുള്ള 2018-25ലെ ദേശീയ കര്‍മപരിപാടിയും നടപ്പാക്കിത്തുടങ്ങി. മയക്കുമരുന്നിന് എതിരായബോധവല്‍ക്കരണം, ലഹരിമോചന പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം എന്നിവയിലൂടെവ്യ്ക്തികളെയും അവരുടെകുടുംബങ്ങളെയും രക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
ദളിത് സംരംഭകത്വത്തിലൂടെ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളുടെശാക്തീകരണത്തിന് ഡോ. അംബേദ്കര്‍ അന്തര്‍ദേശീയ കേന്ദ്രവുംകേന്ദ്ര സാമൂഹികനീതി മന്ത്രാലയവും ദളിത് ഇന്ത്യന്‍ ചേംബര്‍ഓഫ് കൊമേഴ്‌സും (ഡിഐസിസി) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണം, ദളിത് സംരംഭകത്വം, പട്ടികജാതി-വര്‍ഗ്ഗ സ്ത്രീകളുടെയുംയുവജനങ്ങളുടെയുംശാക്തീകരണം, നൈപുണ്യവികസനം തുടങ്ങിയവയാണ് ലക്ഷ്യം.
പട്ടികജാതി, പട്ടികവര്‍ഗ്ഗ ശാക്തീകരണംഎന്നത് ഈ ഗവണ്‍മെന്റിന്റെമുഖമുദ്രതന്നെയാണ്. ബുദ്ധിജീവികളെയും അക്കാദമീഷ്യന്‍മാരെയും വിദ്യാര്‍ത്ഥികളെയും സാമ്പത്തികമായി പിന്തുണച്ച് ഉന്നത ഗവേഷണത്തിനു വഴിയൊരുക്കാന്‍ ഡോ. അംബേദ്കര്‍ ചെയറുകള്‍ വലിയ ദൗത്യമാണ് നിര്‍വഹിക്കുന്നത്.
മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി അത്തരം നവദമ്പതികള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സാമ്പത്തിക പിന്തുണ നല്‍കുന്ന ഡോ. അംബേദ്കര്‍ സാമൂഹികോദ്ഗ്രഥന പദ്ധതി, സാമൂഹികനീതിക്കുവേണ്ടിയും അസ്പൃശ്യതയ്ക്ക് എതിരെയുംതൂലിക ചലിപ്പിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ ദേശീയ ലേഖന മല്‍സര പദ്ധതി എന്നിവ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.
മയക്കുമരുന്നിനെതിരായ പതിനേഴാമത് കൂട്ടയോട്ടത്തില്‍കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രി ശ്രീ. താവര്‍ചന്ദ് ഗഹ്‌ലോട്ടും പങ്കാളിയായി. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് 2014-15 മുതല്‍ ഇതുവരെ 210 .68 കോടിരൂപയാണ്‌കേന്ദ്രം ചെലവഴിച്ചത്. 4,98,247 പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചു. 1082 സന്നദ്ധ സംഘടനകളിലൂടെ 1777 പദ്ധതികളാണ് രാജ്യവ്യാപകമായി മന്ത്രാലയം നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാരുടെശാക്തീകരണത്തിനുള്ള വകുപ്പ് അതിന്റെലക്ഷ്യംഉള്‍ക്കൊണ്ട്തികഞ്ഞ ആത്മാര്‍ത്ഥതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആ വിഭാഗങ്ങള്‍ക്ക് എണ്ണമറ്റ ഗുണഫലങ്ങള്‍ നല്‍കാന്‍ കാരണമായി. കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് മന്ത്രാലയങ്ങള്‍, സംസ്ഥാന, കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ എന്നിവയുമായി ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയായി വകുപ്പ് പ്രവര്‍ത്തിക്കുന്നു.
വികസനത്തിലുും വളര്‍ച്ചയിലും ഭിന്നശേഷിയുള്ളവര്‍ക്കും സമൂഹത്തില്‍തുല്യ അവസരങ്ങള്‍ നല്‍കി അവര്‍ക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി നിരവധി നിയമങ്ങളെയുംസ്ഥാപനങ്ങളെയും സംഘടനകളെയും പദ്ധതികളെയും വിനിയോഗിക്കാനും ഭിന്നശേഷിക്കാരുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധമായാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
- മധ്യപ്രദേശിലെ സെഹോറില്‍ മാനസികാരോഗ്യ പുനരധിവാസത്തിനുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി.
- 2015 നവംബറില്‍ സമര്‍പ്പിച്ച ഭിന്നശേഷിസ്ഥിതി സംബന്ധിച്ച ഇന്ത്യയുടെ ആദ്യറിപ്പോര്‍ട്ടും ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള യു.എന്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ടും ശക്തമായ ശുപാര്‍ശകളോടെ 2019 സെപ്റ്റംബറില്‍ യുഎന്‍ അംഗീകരിച്ചു.
- ലോകത്തിലെ പ്രധാന രാജ്യങ്ങളുമായിച്ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഭിന്നശേഷികായിക കേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി.
- 'ദിവ്യകലാശക്തി: ദൗര്‍ബല്യത്തിലെ കരുത്ത്' എന്ന പേരില്‍ 2019 ജൂലൈ 23ന് സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുംയുവജനങ്ങളും പങ്കാളികളായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നിറഞ്ഞ സദസ്സ് പരിപാടി വീക്ഷിച്ചു.
- ജനീവയില്‍സെപ്റ്റംബര്‍ 9നു ചേര്‍ന്ന ഭിന്നശേഷിവ്യക്തികളുടെഅവകാശങ്ങള്‍ സംബന്ധിച്ച സമ്മേളനത്തില്‍ വകുപ്പു സെക്രട്ടറി പങ്കെടുത്തു.
- ലോക മാനസികാരോഗ്യ ദിനം ഒക്ടോബര്‍ 10ന് ആചരിച്ചു. ഇതിന്റെ ഭാഗമായി മാനസികാരോഗ്യത്തേക്കുറിച്ച് ഒരാഴ്ച നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
- ഭിന്നശേഷിക്കാരുടെശാക്തീകരണത്തിനു വേണ്ടി നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ലോക ദിനമായ ഡിസംബര്‍ മൂന്നിന് ഉപരാഷ്ട്രപതി ശ്രീ. എംവെങ്കയ്യ നായിഡു സമ്മാനിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ്യക്തികളും സംഘടനകളുംസ്ഥാപനങ്ങളും പുര്‌സ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സാമൂഹികനീതി മന്ത്രി ശ്രീ. താവര്‍ചന്ദ് ഗഹ്‌ലോട്ട് അധ്യക്ഷനായിരുന്നു. സഹമന്ത്രിമാരായ ശ്രീ. കിഷന്‍ പാല്‍ഗുര്‍ജാര്‍, ശ്രീ. രാംദാസ്അത്ത്‌വാലെ, ശ്രീ. രത്തന്‍ ലാല്‍ കതാരിയ എന്നിവരും പങ്കെടുത്തു.
***
(Release ID: 1598034)
Visitor Counter : 137