വനിതാ, ശിശു വികസന മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം

വേഗത്തില്‍ നീതി ഉറപ്പാക്കാന്‍ പോക്‌സോ നിയമത്തില്‍ ഭേദഗതി

Posted On: 23 DEC 2019 4:04PM by PIB Thiruvananthpuram

 

 

രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയം അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. കുട്ടികള്‍ക്ക് കരുതലും സുരക്ഷയും ഉറപ്പാക്കുന്നതിന് നയങ്ങള്‍ നടപ്പാക്കുകയും നിയമഭേദഗതി കൊണ്ടുവരികയും നിരന്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പഠനവും പോഷണവും പിന്തുണയും നല്‍കി സര്‍ക്കാര്‍ അവരുടെ കൂടെ ഉണ്ടെന്ന് ഉറപ്പു വരുത്തി.

പോഷകമികവിന് ഭാരതീയ പോഷണ്‍ കൃഷി കോശ് നടപ്പാക്കി ; 

വകുപ്പു മന്ത്രി സ്മൃതി സുബിന്‍ ഇറാനി ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് 2019 നവംബര്‍ 18നു ഭാരതീയ പോഷണ്‍ കൃഷി കോശ് പദ്ധതിക്കു തുടക്കമിട്ടത്. അത് വന്‍ വിജയമായി. സെപ്റ്റംബര്‍ വരെ മാത്രം 85 ദശലക്ഷം ഗുണഭോക്താക്കളില്‍ ഇതിന്റെ ഫലമെത്തി. മികച്ച പോഷകാഹാരം ഉത്പാദിപ്പിക്കുന്നതിന് രാജ്യവ്യാപകമായി വൈവിധ്യമാര്‍ന്ന വിളകള്‍ സംഭരിക്കുന്ന ബൃഹദ് സംരംഭംതന്നെ നടപ്പാക്കി.
പ്രാദേശികമായ വ്യത്യസ്ത ഭക്ഷണ സമ്പ്രദായങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തി അഗ്രോ ഫുഡ് സമ്പ്രദായം വികസിപ്പിക്കുന്നതില്‍  ബില്‍ ഗേറ്റ്‌സിനെപ്പോലെതന്നെ പൊതുജനാരോഗ്യത്തിനുള്ള ഹാര്‍വാഡ് ചാന്‍ സ്‌കൂളിന്റെ ഇന്ത്യയിലെ ഗവേഷണ കേന്ദ്രവും സഹകരിച്ചു.

ഭൂമിശാസ്ത്രപരമായും സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും ഘടനാപരമായുമുള്ള ഇന്ത്യയുടെ വൈവിധ്യങ്ങളില്‍ ഊന്നി പന്ത്രണ്ട് സംസ്ഥാനങ്ങളെ പ്രത്യേകമായി പദ്ധതി നടപ്പാക്കുന്നതിനു പ്രത്യേകമായി തെരഞ്ഞെടുത്തു. 

2019 സെപ്റ്റംബറില്‍ പോഷണ്‍ മാസം ആചരിക്കുകയും രാജ്യമെമ്പാടുമായി ഒറ്റ മാസംതന്നെ പോഷകാഹാരവുമായി ബന്ധപ്പെട്ട 36 ദശലക്ഷം പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഈ കാലയളവില്‍ 1.3 ദശലക്ഷം അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 1.2 ദശലക്ഷം അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും സംസ്ഥാന ഏജന്‍സികള്‍ക്കും ഉള്‍പ്പെടെ 85 ദശലക്ഷം പേര്‍ക്ക് അതിന്റെ ഫലമെത്തിക്കാന്‍ സാധിച്ചു.
വിവിധ മന്ത്രാലയങ്ങളുമായി പോഷകാഹാര പദ്ധതികള്‍ ഏകോപിപ്പിക്കുന്ന പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ബജറ്റ് വിഹിതം 2017-18ലെ 950 കോടിരൂപയില്‍ നിന്ന് 2018-19ല്‍ 3061. 30 കോടി രൂപയായി ഉയര്‍ത്തി.

അങ്കണവാടി വര്‍ക്കര്‍മാരെയും വനിതാ സൂപ്പര്‍വൈസര്‍മാരെയും മറ്റും സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ നല്‍കി ശാക്തീകരിച്ച് പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ മുന്‍നിര പ്രചാരകരാക്കി.
****



(Release ID: 1597971) Visitor Counter : 100