ഷിപ്പിങ് മന്ത്രാലയം
കപ്പല്‍ പുനചംക്രമണ ബില്‍ നിയമമായി
Posted On:
17 DEC 2019 4:07PM by PIB Thiruvananthpuram
കപ്പലുകളുടെ പ്രകൃതിസൗഹൃദ പുനഃചംക്രമണത്തിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്ന 2019 ലെ കപ്പല്‍ പുനചംക്രമണ ബില്‍ നിയമമായി. ബില്ലില്‍ രാഷ്ട്രപതി ഈ മാസം 13 ന് ഒപ്പുവെച്ചു. കപ്പല്‍ പുനചംക്രമണത്തിന് നിശ്ചിത മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി നിയമപ്രകാരമുള്ളഒരു സംവിധാനം സ്ഥാപിക്കാന്‍ ഈ ബില്‍വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുനഃചംക്രമണത്തിന് വിധേയമാക്കുന്നതുംഅല്ലാത്തതുമായ കപ്പലുകളില്‍ അപകടകരമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതുംസ്ഥാപിക്കുന്നതുംഈ നിയമം വിലക്കുന്നു. പുതിയ കപ്പലുകള്‍ക്ക് ഈ നിയമം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. പക്ഷേ നിലവിലുള്ള കപ്പലുകള്‍ക്ക് ഇത് പാലിക്കാന്‍ അഞ്ചു വര്‍ഷംസമയം അനുവദിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ക്കും,വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഉപയോഗിക്കുന്ന കപ്പലുകള്‍ക്കും ഈ നിയമം ബാധകമല്ല.
അംഗീകാരമുള്ള പുനഃചംക്രമണ സൗകര്യകേന്ദ്രങ്ങളില്‍വെച്ചു മാത്രമേ കപ്പലുകള്‍ പുനഃചംക്രമണംചെയ്യാകൂവെന്ന് ഈ നിയമം നിഷ്‌കര്‍ഷിക്കുന്നു. കപ്പലുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാനുംകൈകാര്യംചെയ്യാനും പരിസ്ഥിതിസൗഹൃദവുംസുരക്ഷിതവുമായ സംവിധാനം സ്വീകരിക്കാന്‍ കപ്പല്‍ പുനചംക്രമണംചെയ്യുന്നവരെയും ഈ ബില്‍വ്യവസ്ഥ ചെയ്യുന്നു.
കപ്പലുകളുടെ പ്രകൃതിസൗഹൃദ പുനഃചംക്രമണത്തിനുള്ള 2009 ലെ ഹോങ്കോംഗ് ഉച്ചകോടിയുടെ ഭാഗമാകാനും ഇന്ത്യ തീരുമാനിച്ചിരുന്നു. ഇത് ഇന്ത്യയുടെ കപ്പല്‍ പുനഃചംക്രമണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകും.
AM/ND MRD
(Release ID: 1596796)
Visitor Counter : 241