ബഹിരാകാശ വകുപ്പ്‌

പി.എസ്.എല്‍.വിയുടെ അന്‍പതാംവിക്ഷേപണംവിജയകരം റിസാറ്റ് 2ബി ആര്‍ 1 ഉും 9 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

പോസ്റ്റഡ് ഓണ്‍: 11 DEC 2019 5:42PM by PIB Thiruvananthpuram

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2ബി ആര്‍ 1 നെയുംവിദേഷ രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങലെയുംവഹിച്ചുകൊണ്ട് പി.എസ്.എല്‍.വി അതിന്റെ അന്‍പതാംവിക്ഷേപണംവിജയകരമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്‍ നിന്ന് ഇന്ന് ഉച്ചതിരിഞ്ഞ് 3.25 നായിരുന്നു പി.എസ്.എല്‍.വിയുടെ പരിഷ്‌ക്കരിച്ച ക്യു. എല്‍ പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. അഞ്ചു വര്‍ഷംകാലാവധിയുള്‌ല, 576 കിലോഗ്രം ഭാരമുള്ളതാണ്‌റിസാറ്റ് 2ബി ആര്‍ 1. കൃഷി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാന നീരീക്ഷണംതുടങ്ങിയവയ്ക്കായിരിക്കും ഈ ഉപഗ്രഹത്തെ ഉപയോഗിക്കുക.


ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെഓരോ ഉപഗ്രങ്ങളും അമേരിക്കയുടെ 6 ഉപഗ്രഹങ്ങളുംവാണിജ്യാടിസ്ഥാനത്തില്‍ പി.എസ്.എല്‍.വി വിക്ഷേപണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 27 ന് നടന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണത്തില്‍കാര്‍ട്ടോസാറ്റ് 3 ഉള്‍പ്പെടെ 13 വാണിജ്യ ഉപഗ്രഹങ്ങളെയാണ് പി.എസ്.എല്‍വി ബഹിരാകാശത്തെത്തിച്ചത്.


പി.എസ്.എല്‍വിയുടെ അന്‍പതാമത്തെ ദൗത്യത്തിലൂടെ ചരിത്രത്തില്‍സുപ്രധാന നാഴികക്കലാണ്‌കൈവരിച്ചതെന്ന്‌ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു.


ND  MRD– 704


( റിലീസ് ഐ.ഡി: 1596065) സന്ദര്‍ശക കൗണ്ടര്‍ : 116
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil