പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഏകല്‍ വിദ്യാലയസംഗത്ഥനെ അഭിസംബോധന ചെയ്തു
Posted On:
06 DEC 2019 2:41PM by PIB Thiruvananthpuram
കുട്ടികളുടെവിദ്യാഭ്യാസവുംവികാസവുംപ്രോത്സാഹിപ്പിക്കാനുള്ളതുടര്‍ച്ചയായുള്ളഉദ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി സംഘടനയെ പ്രശംസിച്ചു ;
ഏക ഭാരതം-ശ്രേഷ്ഠ ഭാരതത്തിന് ഉത്തേജനമേകാന്‍ പൊതു , സ്വകാര്യ സ്‌കൂളുകളെ ജോഡിയാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിഇന്ന്ഗുജറാത്തിലെ ഏകല്‍ വിദ്യാലയസംഗത്ഥനെ വീഡിയോസന്ദേശത്തിലൂടെഅഭിസംബോധന ചെയ്തു. ഗ്രാമീണ, ഗിരിവര്‍ഗ്ഗ കുട്ടികള്‍ക്കിടയില്‍വിദ്യാഭ്യാസംപരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌സംഗത്ഥനെ അഭിനന്ദിച്ചു. ഇന്ത്യയിലെയും, നേപ്പാളിലെയുംവിദൂരസ്ഥ പ്രദേശങ്ങളില്‍വസിക്കുന്ന 2.8 ദശലക്ഷത്തിലധികം ഗ്രാമീണ, ആദിവാസികുട്ടികള്‍ക്ക്‌വിദ്യാഭ്യാസവുംഅവബോധം പകര്‍ന്നുകൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം സംഗത്ഥന്‍ വളന്റിയറന്മാരെഅഭിനന്ദിച്ചു .
രാജ്യത്തെമ്പാടും ഒരുലക്ഷം സ്‌കൂളുകള്‍ എന്ന സംഖ്യയില്‍എത്തിയതിന് സംഗത്ഥനെ അഭിനന്ദിച്ച്‌കൊണ്ട്,അത്യുത്സാഹത്തോടും, അര്‍പ്പണബോധത്തോടും, പ്രതിബദ്ധതയോടുമുള്ള പ്രവര്‍ത്തനം അസാധ്യമായലക്ഷ്യത്തെ സാധ്യമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.സാമൂഹ്യസേവനത്തിനുള്ള പ്രതിബദ്ധതയ്ക്ക് സംഗത്ഥന് ഗാന്ധിസമാധാന പുരസ്‌കാരംലഭിച്ചതുംരാജ്യത്തിന് മൊത്തത്തില്‍ പ്രചോദനമായതിനെയുംഅദ്ദേഹംഎടുത്ത് പറഞ്ഞു.
രാജ്യത്ത്മികച്ച വിദ്യാഭ്യാസത്തിനും, നൈപുണ്യവികസനത്തിനുംകേന്ദ്ര ഗവണ്‍മെന്റ്അത്യുത്സാഹപൂര്‍വ്വം പ്രയത്‌നിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. പട്ടികവര്‍ഗ്ഗക്കാരായകുട്ടികള്‍ക്ക്‌സ്‌കോളര്‍ഷിപ്പ് പോലുള്ള പദ്ധതികള്‍, ഏകലവ്യമോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പോഷന്‍ അഭിയാന്‍, ഇന്ദ്രധനുഷ്ദൗത്യം, ആദിവാസികലോത്സവവേളകളില്‍സ്‌കൂളുകള്‍ക്ക് അവധിഎന്നിവസ്‌കൂള്‍കുട്ടികളുടെകൊഴിഞ്ഞുപോക്ക്തടയുക മാത്രമല്ല, കുട്ടികളുടെസമഗ്രമായവികാസത്തെ പ്രോത്സാഹിപ്പിക്കുകയുംചെയ്യും.
2022-ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ഗോത്രവര്‍ഗ്ഗങ്ങളുടെ പങ്ക് എടുത്തുകാട്ടിക്കൊണ്ടുള്ള പ്രത്യേക നാടകങ്ങള്‍,സംഗീതമത്സരങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവസംഘടിപ്പിക്കുന്നതിന് തങ്ങളുടെസ്‌കൂളുകളിലെകുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി സംഗത്ഥനോട് നിര്‍ദ്ദേശിച്ചു. മത്സരങ്ങള്‍ ഈ വര്‍ഷംആരംഭിച്ച് 2022-ല്‍ ദേശീയതലമത്സരങ്ങളോടെസമാപിക്കുന്ന തരത്തില്‍സംഘടിപ്പിക്കാം. പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങള്‍ക്കായിഒരുമഹാകായികമേള ഏകല്‍ കുടുംബത്തിന് സംഘടിപ്പിക്കാനാകുമെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഏക ഭാരതംശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന് ഉത്തേജനമേകാന്‍ പൊതു-സ്വകാര്യസ്‌കൂളുകളെജോഡിയാക്കണമെന്ന ആശയവും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതുവഴിഗ്രാമീണപശ്ചാത്തലത്തില്‍ നിന്നുള്ളകുട്ടികള്‍ക്ക് നഗരവാസികളായകുട്ടികളില്‍ നിന്നും, നഗരങ്ങളിലെസ്‌കൂളുകളില്‍ നിന്നുള്ളകുട്ടികള്‍ക്ക് ഗ്രാമവാസികളായകുട്ടികളില്‍ നിന്നും പഠിക്കാനാകുമെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. ഇലക്‌ട്രോണിക്‌വിദ്യാഭ്യാസവും, ഡിജിറ്റല്‍വല്‍ക്കരണവും ഏകല്‍ സന്‍സ്ഥാന്‍ ഉപയോഗിക്കുന്നതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാ ഏകല്‍ വിദ്യാലയങ്ങളുടെയും പുരോഗതിസമഗ്രമായതലത്തില്‍തത്സമയം നിരീക്ഷിക്കാനുള്ളഒരുഡാഷ്‌ബോര്‍ഡിന് സംഘടനരൂപം നല്‍കുമെന്നുംഅദ്ദേഹം പ്രത്യാശിച്ചു.
ഡോ. ബാബാസാഹേബ്അംബേദ്കറുടെചരമദിനം ഇന്നാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കുംതുല്യവിദ്യാഭ്യാസം നല്‍കണമെന്ന ബാബാസാഹേബിന്റെസ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഏകല്‍ സന്‍സ്ഥാന്‍ വിജയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാല് പതിറ്റാണ്ട് നീണ്ട അതിന്റെയാത്രയില്‍വിദ്യാഭ്യാസത്തിന്റെ'പഞ്ചതന്ത്ര മാതൃക'യിലൂടെ സംഗത്ഥന്‍ വേറിട്ട ചിന്താഗതിഗണ്യമായി പരിപോഷിപ്പിച്ചു. പോഷണ്‍വാടികളിലൂടെ പോഷകാഹാരം പ്രോത്സാഹിപ്പിക്കുക, കൃഷിയില്‍ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുക, ഔഷധ ഗുണമുള്ളസസ്യങ്ങളുടെ ഉപയോഗത്തില്‍വൈദഗ്ധ്യം നേടുക, തൊഴില്‍ പരിശീലനം, സാമൂഹികഅവബോധം സൃഷ്ടിക്കല്‍എന്നിവഉള്‍പ്പെടുന്നതാണ് ഈ വിദ്യാഭ്യാസമാതൃക. ഏകല്‍ വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍, വിദ്യാഭ്യാസം, വ്യവസായം, സൈന്യം, പൊലീസ്‌സേന തുടങ്ങിയവിവിധ മേഖലകളില്‍രാജ്യത്തെ സേവിക്കുന്നത്തീര്‍ച്ചയായുംതൃപ്തികരമാണെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തേയും, ബാബാസാഹേബിന്റെസാമൂഹിക നീതിയേയും, ദീനദയാല്‍ ഉപാധ്യായയുടെഅന്ത്യോദയത്തേയും, തിളങ്ങുന്ന ഇന്ത്യയെകുറിച്ചുള്ളസ്വാമിവിവേകാനന്ദന്റെസ്വപ്നത്തേയും സാക്ഷാത്കരിക്കാന്‍ ഏകല്‍ സംഗത്ഥന്റെവിജയംസഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഏകല്‍ വിദ്യാലയത്തെക്കുറിച്ച്
ഇന്ത്യയിലേയും, നേപ്പാളിലേയും ഗ്രാമീണ,ഗിരിവര്‍ഗ്ഗ മേഖലകളുടെസംയോജിതവും, സമഗ്രവുമായവികസനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രസ്ഥാനമാണ് ഏകല്‍ വിദ്യാലയം. ഓരോകുട്ടിക്കുംവിദ്യാഭ്യാസംലഭ്യമാക്കുന്നതിനായി രാജ്യത്തെമ്പാടുമുള്ള വിദൂരസ്ഥ, ഗ്രാമീണഗിരിവര്‍ഗ്ഗ മേഖലകളില്‍ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തുകഎന്നതാണ് ഈ പ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ളമുഖ്യ പ്രവര്‍ത്തനം.
ND MRD
(Release ID: 1595486)
Visitor Counter : 83