ധനകാര്യ കമ്മീഷൻ
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2020-21 ലെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു
Posted On:
05 DEC 2019 1:47PM by PIB Thiruvananthpuram
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ എന്‍.കെ. സിംഗ്, അംഗങ്ങളായ സര്‍വ്വശ്രീ അജയ് നാരായണ്‍ത്ധാ, അശോക്‌ലാഹിരി, രമേശ്ചന്ദ്, അനൂപ് സിംഗ്, സെക്രട്ടറി ശ്രീഅരവിന്ദ് മേത്ത എന്നിവര്‍ രാഷ്ട്രപതി ശ്രീരാം നാഥ്‌കോവിന്ദിനെ സന്ദര്‍ശിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തെ കമ്മീഷന്റെ റിപ്പോര്‍ട്ട്‌സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെശുപാര്‍ശകളില്‍മേല്‍ആവശ്യമായകൂടുതല്‍ നടപടികള്‍ സംബന്ധിച്ച് കമ്മീഷന്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു.
2020 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ളഅഞ്ചുവര്‍ഷത്തേക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം, 2017 നവംബര്‍ 27 നാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചത്.
GK MRD- 691
(Release ID: 1595221)