മന്ത്രിസഭ

ഇരട്ട നികുതി ഒഴിവാക്കാന്‍ ഇന്ത്യയും ചിലിയും തമ്മിലുള്ള കരാറിന് മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 27 NOV 2019 11:16AM by PIB Thiruvananthpuram

ഇരട്ട നികുതി ചുമത്തല്‍ ഒഴിവാക്കുന്നതിനും വരുമാനത്തിന്മേലുള്ള നികുതി വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയും, ചിലിയും തമ്മില്‍ ഒപ്പു വച്ച ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിനും (ഡി.ടി.എ.എ), പ്രോട്ടോക്കോളിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പ്രധാന ഗുണങ്ങള്‍ :


ഇരട്ട നികുതി ചുമത്തല്‍ കരാര്‍ വഴി ഒഴിവാകും.കരാറിലൂടെ നികുതി ചുമത്തുന്നതിനുള്ള അവകാശം സംബന്ധിച്ച് വ്യക്തത വരുത്തുന്നത് ഇരുരാജ്യങ്ങളിലെയും നിക്ഷേപകര്‍ക്കും, ബിസിനസ്സുകാര്‍ക്കും സഹായകമാകും.സാങ്കേതിക സേവനങ്ങള്‍ക്കുള്ള വായ്പ, റോയല്‍റ്റി, ഫീസ് എന്നിവയുടെ നികുതി നിരക്കുകള്‍ നിജപ്പെടുത്തുന്നതു വഴി നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കും.ജി-20 ഒ.ഇ.സി.ഡി ബേസ് ഇറോഷന്‍ പ്രോഫിറ്റ് ഷിഫ്റ്റിങ് (ബി.ഇ.പി.എസ്) പദ്ധതി പ്രകാരമുള്ള നിലവാരവും, ശുപാര്‍ശകളും കരാര്‍ നടപ്പിലാക്കും. ഒരു ആമുഖം, ലക്ഷ്യം, കരാറിലെ വ്യവസ്ഥകള്‍ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വകുപ്പ് എന്നിവ ഉള്‍പ്പെടുത്തിയത് നികുതി നിയമങ്ങളിലെ പോരായ്മകള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയും. 


മന്ത്രിസഭയുടെ അനുമതിയെ തുടര്‍ന്ന് കരാറും, പ്രോട്ടോക്കോളും നിലവില്‍ വരുത്തുന്നതിനുള്ള ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കും. കരാറിന്റെ നടത്തിപ്പ് മന്ത്രാലയം നിരീക്ഷിക്കും. 


ND-MRD


(रिलीज़ आईडी: 1593859) आगंतुक पटल : 70
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada