മന്ത്രിസഭ

ടെലികോം സേവന മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 20 NOV 2019 10:37PM by PIB Thiruvananthpuram

രാജ്യത്തെ ടെലികോം മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു:


സ്പെക്ട്രം ലേലത്തിന്റെ 2020-21 ലേയും 2021-22ലേയും തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം സേവന ദാതാക്കള്‍ക്ക് വാര്‍ത്താ വിനിമയ വകുപ്പ് ഒരു വര്‍ഷത്തേക്കോ, അല്ലെങ്കില്‍ രണ്ടുവര്‍ഷത്തേക്കോ അവസരം നല്‍കും കുടിശിക വരുത്തിയ തുക, ടെലികോം സേവന ദാതാക്കള്‍ നല്‍കേണ്ടുന്ന ബാക്കി ഗഡുക്കള്‍ തുല്യമായി വകുപ്പ് വീതിക്കും. പലിശ സംബന്ധിച്ച് സ്‌പെക്ട്രം ലേല സമയത്ത് നിശ്ചയിച്ച പലിശ ഈടാക്കും.


മാറ്റിവയ്ക്കപ്പെട്ട സ്പെക്ട്രം ലേല ഗഡുക്കള്‍ ടെലികോം സേവന ദാതാക്കളുടെ സാമ്പത്തിക സമ്മര്‍ദ്ദം കുറ്ക്കാന്‍ സഹായിക്കുകയും അതുവഴി നിയമപരമായ ബാദ്ധ്യതകളും ബാങ്ക് വായ്പകളുടെ പലിശകളും അടയക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്യും. ടെലികോം സേവന ദാതാക്കളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ തൊഴിലും സാമ്പത്തികവളര്‍ച്ചയും പ്രോത്സാഹിപ്പിക്കപ്പെടും. ടെലികോം സേവന ദാതാക്കളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിനുള്ള സൗകര്യമൊരുക്കും.
രണ്ടുവര്‍ഷത്തെ കുടിശികയുള്ള സ്പെക്ട്രം തേിരിച്ചടവ് ഗഡുക്കളാക്കി മാറ്റുന്നത് രണ്ടാഴ്ചയ്ക്കു

ള്ളില്‍ നടപ്പാക്കും. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്ത ലൈസന്‍സുകള്‍ എത്രയും വേഗം വിതരണം ചെയ്യും.


MRD



(Release ID: 1592777) Visitor Counter : 150