പ്രധാനമന്ത്രിയുടെ ഓഫീസ്‌

കര്‍താര്‍പൂര്‍ ഇടനാഴിയിലുള്ളഇന്റഗ്രേറ്റഡ്‌ചെക്‌പോസ്റ്റിന്റെഉദ്ഘാടനം പ്രധാനമന്ത്രി നാളെ നിര്‍വ്വഹിക്കും

Posted On: 08 NOV 2019 2:34PM by PIB Thiruvananthpuram

 

പഞ്ചാബിലെ, ഗുരുദാസ്പൂരിലുള്ള, ദേരാ ബാബാ നാനകിലെകര്‍താര്‍പൂര്‍ ഇടനാഴിയിലുള്ള ഇന്റഗ്രേറ്റഡ്‌ചെക്‌പോസ്റ്റിന്റെഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിനാളെ(നവംബര്‍ 09, 2019 ശനിയാഴ്ച) നിര്‍വ്വഹിക്കും.


സുല്‍ത്താന്‍പൂര്‍ ലോധിയിലുള്ള ബീര്‍സാഹിബ്ഗുരുദ്വാരയിലുംഅദ്ദേഹം പ്രണാമംഅര്‍പ്പിക്കും. പിന്നീട്, ദേരാ ബാബാ നാനകില്‍സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും. പാകിസ്ഥാനിലെകര്‍താര്‍പൂര്‍സാഹിബ്ഗുരുദ്വാര സന്ദര്‍ശിക്കാന്‍  ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക്‌സൗകര്യംഒരുക്കുന്നതിന്ഇന്റഗ്രേറ്റഡ്‌ചെക്‌പോസ്റ്റ്‌സഹായിക്കും.
ദേരാ ബാബാ നാനാക്കിലെഅന്താരാഷ്ട്ര അതിര്‍ത്തിയായസീറോ പോയിന്റിലുള്ളകര്‍താര്‍പൂര്‍സാഹിബ് ഇടനാഴിപ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍കഴിഞ്ഞ മാസം 24 -ാംതീയതി പാകിസ്ഥാനുമായിഇന്ത്യകരാറില്‍ഒപ്പുവച്ചിരുന്നു.
ലോകമൊട്ടുക്കും, രാജ്യത്തുടനീളവും അനുയോജ്യമായരീതിയില്‍വിപുലമായിഗുരു നാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികംചരിത്രപരമായിആഘോഷിക്കുന്നതിന്  കേന്ദ്ര മന്ത്രിസഭ 2018 നവംബര്‍ 22 ന് പ്രമേയം പാസാക്കിയിരുന്നു.
വര്‍ഷംമുഴുവനും, സുഗമവും, ലളിതവുമായതരത്തില്‍ഗുരുദ്വാരസന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക്അന്താരാഷ്ട്ര അതിര്‍ത്തിയായകര്‍താര്‍പൂര്‍സാഹിബ് ഇടനാഴിയില്‍ നിന്നുംദേരാ ബാബാ നാനക് വരെകെട്ടിടം പണിയുന്നതിനും, വികസിപ്പിക്കുന്നതിനും നേരത്തെ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു.

തീര്‍ത്ഥാടകരുടെസൗകര്യത്തിനുള്ളവ്യവസ്ഥകള്‍
അമൃത്സര്‍ - ഗുര്‍ദാസ്പൂര്‍ഹൈവേയെദേരാ ബാബാ നാനകുമായി ബന്ധിപ്പിക്കുന്ന 4.2 കിലോമീറ്റര്‍വരുന്ന നാലുവരി പാത 120 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
അത്യാധുനികസംവിധാനങ്ങളോടുകൂടി പാസഞ്ചര്‍ടെര്‍മിനല്‍ കെട്ടിടംസ്ഥിതിചെയ്യുന്നത് 15 ഏക്കര്‍ സ്ഥലത്താണ്.
ഒരുവിമാനത്താവളത്തെ അനുസ്മരിപ്പിക്കുന്ന പൂര്‍ണ്ണമായുംഎയര്‍ കണ്ടീഷന്‍ ചെയ്തവിമാനത്താവളത്തില്‍ പ്രതിദിനം അയ്യായിരംതീര്‍ത്ഥാടകര്‍ക്ക്‌സൗകര്യം ഒരുക്കാന്‍ അമ്പതിലധികം ഇമിഗ്രേഷന്‍ കൗണ്ടറുകള്‍സജ്ജമാക്കിയിട്ടുണ്ട്.
കിയോസ്‌കുകള്‍, ശുചിമുറികള്‍, ശിശുപരിപാലന മുറികള്‍, പ്രഥമശുശ്രൂഷാസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാ മുറി, സ്‌നാക്ക്കൗണ്ടറുകള്‍മുതലായവ പ്രധാന കെട്ടിടത്തിനകത്തുണ്ട്.
സിസിടിവിക്യാമറാ നിരീക്ഷണംഉള്‍പ്പെടെശക്തമായസുരക്ഷാസൗകര്യങ്ങളുംസന്ദര്‍ശകര്‍ക്ക്അറിയിപ്പുകള്‍ നല്‍കാനുള്ളസൗകര്യവുംഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 300 അടിഉയരമുള്ളദേശീയസ്മാരക പതാകയുംഉയര്‍ത്തിയിട്ടുണ്ട്.
ഒക്‌ടോബര്‍ 24 ന് പാകിസ്ഥാനുമായിഒപ്പു വച്ച കരാര്‍കര്‍താര്‍പൂര്‍സാഹിബ് ഇടനാഴി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഔപചാരിക ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. 
കരാറിന്റെ പ്രസക്ത ഭാഗങ്ങള്‍ഇവയാണ് :
·    എല്ലാമതവിശ്വാസികളായ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇടനാഴി ഉപയോഗിക്കാം.
·    യാത്രയ്ക്ക്‌വിസയുടെആവശ്യമില്ല.
·    തീര്‍ത്ഥാടകര്‍സാധുവായ പാസ്‌പോര്‍ട്ട് മാത്രമേകൈയ്യില്‍കരുതേണ്ടതുള്ളൂ.
·    ഇന്ത്യന്‍ വംശജര്‍തങ്ങളുടെരാജ്യത്തെ പാസ്‌പോര്‍ട്ടിനോടൊപ്പംഒ.സി.ഐകാര്‍ഡുംകൈയ്യില്‍കരുതണം. 
·    ഇടനാഴിരാവിലെമുതല്‍രാത്രിവരെതുറന്നിരിക്കും ;  രാവിലെയാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍അതേദിവസംവൈകുന്നേരംമടങ്ങിയെത്തണം.
·    മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്ന വിജ്ഞാപനം ചെയ്യുന്ന ദിവസങ്ങളൊഴികെ ഇടനാഴിവര്‍ഷംമുഴുവനും പ്രവര്‍ത്തനക്ഷമമായിരിക്കും.
·    തീര്‍ത്ഥാടകര്‍ക്ക്ഒറ്റയ്‌ക്കോ, സംഘമായോകാല്‍നടയായോയാത്ര ചെയ്യാം.
·    യാത്രാതീയതിക്ക് 10 ദിവസം മുമ്പ് തീര്‍ത്ഥാടകരുടെ പട്ടികഇന്ത്യ പാകിസ്ഥാന് അയച്ചുകൊടുക്കും. യാത്രാ ദിനത്തിന് നാല്ദിവസം മുമ്പ് സ്ഥിരീകരണംഅയച്ചുകൊടുക്കും.
·  മതിയായതോതില്‍ലങ്കാറിനും, പ്രസാദവിതരണത്തിനുംസൗകര്യമുണ്ടായിരിക്കുമെന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക്ഉറപ്പ് നല്‍കിയിട്ടുണ്ട്.

രജിസ്‌ട്രേഷനായിട്ടുള്ള പോര്‍ട്ടല്‍
തീര്‍ത്ഥാടകര്‍ തങ്ങള്‍ യാത്ര ചെയ്യുന്ന ദിവസംഏതാണെന്ന്prakashpurb550.mha.gov.in എന്ന പോര്‍ട്ടലില്‍രജിസ്റ്റര്‍ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച സ്ഥിരീകരണംയാത്രാദിനത്തിന് മൂന്ന്മുതല്‍നാല്ദിവസം മുമ്പ് എസ്.എം.എസ്‌വഴിയും, ഇ-മെയില്‍മുഖേനയുംതീര്‍ത്ഥാടകരെഅറിയിക്കും. ഒരുഇലക്‌ട്രോണിക് ട്രാവല്‍ഓതറൈസേഷനും നല്‍കും. തീര്‍ത്ഥാടകര്‍ പാസഞ്ചര്‍ടെര്‍മിനല്‍ കെട്ടിടത്തിലെത്തുമ്പോള്‍ തങ്ങളുടെ പാസ്‌പോര്‍ട്ടിനൊപ്പംഇലക്‌ട്രോണിക് ട്രാവല്‍ഓതറൈസേഷനുംകരുതിയിരിക്കണം.
ND



(Release ID: 1591156) Visitor Counter : 100