പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെസൗദി അറേബ്യ സന്ദര്‍ശനം സംബന്ധിച്ച സംയുക്ത പ്രസ്താവന

Posted On: 29 OCT 2019 9:30PM by PIB Thiruvananthpuram

സൗദി അറേബ്യയിലെ രണ്ടു വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും സൗദി രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റ ക്ഷണ പ്രകാരം  ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 29 ന് സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. സൗദി രാജാവ് സല്‍മാന്‍, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പുറമെ രണ്ടു സുഹൃദ് രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും തമ്മില്‍ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ചരിത്രപരവും ഗാഢവുമായ ബന്ധങ്ങളുടെ  അവലോകനവും നടത്തി. പരസ്പര താല്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശിയവുമായ വിഷയങ്ങള്‍ സംബന്ധിച്ച കാഴ്ച്ചപ്പാടുകള്‍ ഇരുവരും കൈമാറി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള സൗഹൃദ ബന്ധങ്ങളെയും,  സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നയങ്ങളുടെ സാക്ഷാത്ക്കാരമായ പങ്കാളിത്തത്തെയും രണ്ടു സുഹൃദ് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങളുടെ വികസനത്തിന് ആക്കം കൂട്ടിയ പൊതു സന്ദര്‍ഭങ്ങളെയും  അവര്‍ അടിവരയിട്ടു. 


സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് 2014 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോഴും,  സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി രാജകുമാരന്‍ 2019 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോഴും ആവര്‍ത്തിച്ച 2010 മാര്‍ച്ചിലെ റിയാദ് വിളംബരത്തില്‍ വിഭാവനം ചെയ്യുന്ന  നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള തീവ്രമായ പ്രതിജ്ഞ ഇരു വിഭാഗങ്ങളും ആവര്‍ത്തിച്ചു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്ത കൗണ്‍സിലിന്റെ രൂപീകരണത്തിലും  ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളും സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ സന്ദര്‍ശനവേളയില്‍ സൗദിയുടെ ഭാഗത്തു നിന്ന് സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി രാജകുമാരനും ഇന്ത്യയുടെ ഭാഗത്തുനിന്ന് ആദരണീയനായ പ്രധാന മന്ത്രിയും സ്ഥാപന രേഖകളില്‍ ഒപ്പു വയ്ക്കുകയും കരാറുകളും ധാരണാപത്രങ്ങളും കൈമാറുകയും  ചെയ്തിലും ഇരു ഭാഗങ്ങളും തൃപ്തി രേഖപ്പെടുത്തി.   ജനങ്ങളും  രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും മനുഷ്യശേഷി, പ്രതിരോധം, സുരക്ഷ, സമ്പാത്തികം, രാഷ്ട്രിയം തുടങ്ങിയ മേഖലകളിലും അടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന പുരോഗതിയിലും ഇരു വിഭാഗങ്ങളും സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങള്‍ക്കും പരസ്പര താല്പര്യമുള്ള പ്രാദേശികവും അന്തര്‍ ദേശിയവുമായ വിഷയങ്ങളില്‍  നടക്കുന്ന ഉന്നത തല ചര്‍ച്ചകളിലും ഏകോപനത്തിലും  സമാധാനം സസ്ഥിരത, ലോക സുരഭ തുടങ്ങിയവ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ഉത്തരവാദിത്വ പദ്ധതിയിലും അവര്‍ തൃപ്തി അറിയിച്ചു.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് , ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി രാജകുമാരന്‍ എന്നിവര്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന സൗഹൃദവും സഹകരണവും ഇരു നേതാക്കളും ചര്‍ച്ചാ മധ്യേ എടുത്തു പറഞ്ഞു.  ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചതിനും സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവും സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി രാജകുമാരനും 2010 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചതിനും ശേഷം ഇരു രാജ്യങ്ങള്‍ക്കും മധ്യേ വിവിധ മേഖലകളില്‍ വളരുന്ന ഉഭയ കക്ഷി സസഹകരണത്തെ ഇരു നേതാക്കളും പ്രകീര്‍ത്തിച്ചു.


പരസ്പര താത്പര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങള്‍ ഇരു വിഭാഗങ്ങളും ചര്‍ച്ച ചെയ്തു. രാജ്യങ്ങളും ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ നടത്തുന്ന എല്ലാ തരത്തിലുമുള്ള ഇടപെടലുകളെ ഇരുവരും ഏകപക്ഷീയമായി തള്ളി. രാജ്യങ്ങളുടെ പരമാധികാരത്തില്‍മേലുള്ള ആക്രമണം തടയുന്നതിന് അന്താരാഷ്ട്ര സമൂഹം അവരുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതിന്റെ ആവശ്യം ഇരുവരും ആവര്‍ത്തിച്ചു. സറിയയില്‍ നിലവിലുള്ള സാഹചര്യത്തില്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം (2254)  വേണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.സുരക്ഷാ കൗണ്‍സില്‍ പ്രമേയ(2216)ത്തിന്റെയും യെമനി ദേശീയ ചര്‍ച്ചയുടെ ഫലത്തിന്റെയും അടിസ്ഥാനത്തിലുള്ള യമനില്‍ ആ രാജ്യത്തിന്റെ ഐക്യവും സുരക്ഷിതത്വവും സുസ്ഥിരതയും  കാത്തു സൂക്ഷിക്കുന്നതിനും അവിടുത്തെ  രാഷ്ട്രീയ പ്രശ്‌നത്തിനുള്ള പരിഹാരത്തിന്റെ പ്രാധാന്യവും  അവര്‍ ചൂണ്ടിക്കാട്ടി. പലസ്തീനില്‍  സമഗ്ര സമാധാനത്തിനായി നടക്കുന്ന നടപടികളില്‍ നീതി നേടുമെന്നും  ഐക്യരാഷ്ട്ര  പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍  പലസ്തീനിലെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും  1967 മുതലുള്ള അതിര്‍ത്തികളോടും ജറുസലം തലസ്ഥാനവുമായി സ്വതന്ത്ര രാഷ്ട്രവും സ്ഥാപിച്ചു കിട്ടുമെന്നും  ഇരു വിഭാഗങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.


ഇന്ത്യന്‍ സമുദ്ര മേഖലയിലും ഗള്‍ഫ് മേഖലയിലും ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷയെയും താല്പര്യങ്ങളെയും ബാധിക്കുന്നതും ഭീഷണി ഉയര്‍ത്തുന്നതുമായ ജലപാതയുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറിന്റെ പ്രാധാന്യം ഇരു വിഭാഗങ്ങളും അനുകൂലിച്ചു. 
ഭീകരവാദവും തീവ്രവാദവും എല്ലാ രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായി ഇരു വിഭാഗങ്ങളും ഊന്നിപ്പറഞ്ഞു. ഈ സാര്‍വത്രിക പ്രതിഭാസത്തെ ഏതെങ്കിലും പ്രത്യേക സമൂഹമോ മതമോ സംസ്‌കാരമോ ആയി ബന്ധിപ്പിക്കുന്നതിനെ ഇരുവരും തള്ളി. എല്ലാ ഭീകര പ്രവര്‍ത്തനങ്ങളെയും ഇരുവരും അപലപിച്ചു. മിസൈല്‍ ഡ്രോണ്‍ തുടങ്ങി ആയുധ വാഹിനികളായ  ഉപകരണങ്ങള്‍ നിരോധിക്കമമെന്നും മറ്റു രാജ്യങ്ങള്‍ക്കു നേര്‍ക്കു നടക്കുന്ന ഭീകര ആക്രമണങ്ങളെ ആവര്‍ത്തിച്ച് അപലപിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.


സൗദിയില്‍ ജനവാസ മേഖലയില്‍ നടക്കുന്ന ഭീകര ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഭീകര വിരുദ്ധ കേന്ദ്രവുമായുള്ള സഹകരണത്തിന് ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ഇരുവിഭാഗങ്ങളും സമ്മതിച്ചു.  നിലവിലുള്ള ഉഭയകക്ഷി സഹകരണ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ഇതിനായി വിവരങ്ങള്‍ കൈമാറാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും രാജ്യാതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ പരാജയപ്പെടുത്തുന്നതില്‍ കൂടുതല്‍ സഹകരിക്കാനും ഇരുവരും യോജിപ്പിലെത്തി.


നയതന്ത്ര സഹകരണത്തില്‍ മുന്നേറുന്നതിനായി വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.  അടുത്ത കാലത്തായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വന്നിട്ടുള്ള അനുകൂല പ്രവണതകളില്‍ ഇരു രാജ്യങ്ങളും സന്തുഷ്ടി രേഖപ്പെടുത്തി. സൗദി രാജ്യത്തിന്റെ വിഷന്‍ 2030 പദ്ധതിയുടെ കീഴില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര നിക്ഷേപ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇരു വിഭാഗങ്ങളും ആവര്‍ത്തിച്ചു. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങള്‍, ഖനനം, ഊര്‍ജ്ജം കൃഷി, സാങ്കേതിക വിദ്യാ കൈമാറ്റം, മനുഷ്യവിഭവം, വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്‌സ്, വാര്‍ത്താവിനിമയം തുടങ്ങിയ രംഗങ്ങളില്‍ ഇരു രാജ്യങ്ങളിലുമുള്ള നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ വ്യാപാര സമൂഹത്തെ ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു. 
സന്ദര്‍ശന വേളയില്‍ ഊര്‍ജ്ജം, വ്യോമയാനം, സുരക്ഷാസഹകരണം പ്രതിരോധം, റൂപെയ് കാര്‍ഡ്, ഔഷധ ഉത്പ്പന്നങ്ങളുടെ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ ധാരണാ പത്രങ്ങള്‍ ഒപ്പു വയ്ക്കപ്പെട്ടു. 


സന്ദര്‍ശനത്തിന് ഒടുവില്‍  ബഹുമാന്യനായ ഇന്ത്യന്‍ പ്രധാനമന്ത്രി തനിക്കും പ്രതിനിധി സംഘത്തിനും നല്കിയ ഊഷ്മള വരവേല്‍പ്പിന് സൗദി ജനതയ്ക്കും ഗവണ്‍മെന്റിനും നന്ദി പറഞ്ഞു.
അടുത്തു വരുന്ന 2020 ലെ ജി 20 സമ്മേളനത്തില്‍ ഇന്ത്യയുടെ ആധ്യക്ഷതയില്‍ പ്രധാനമന്ത്രി സൗദിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. റിയാദില്‍ ജി 20 നേതാക്കളുടെ അടുത്തു ഉച്ചകോടിക്കായി താന്‍ കാത്തിരിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു. ജി 20 ന്റെ ചട്ടക്കീട്ടില്‍ നിന്നു് സൗദി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്, ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നു.ഒപ്പം ഇന്ത്യയിലെ സുഹൃദ്ജനതയ്ക്ക് എല്ലാ വിധ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സൗഹൃദവും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനും രാജ്യ രാദ്യാന്തര പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഉഭയ കക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ക്ഷണം സൗദി രാജാവ് സല്‍മാന്‍ സ്വാഗതം ചെയ്തു.
AJ /ND
*** 


(Release ID: 1589668) Visitor Counter : 139