റെയില്‍വേ മന്ത്രാലയം

ഉത്സവകാല തിരക്ക് കുറയ്ക്കാന്‍ റെയില്‍വെ 2,500 പ്രത്യേക സര്‍വ്വീസുകള്‍ നടത്തും

Posted On: 25 OCT 2019 12:16PM by PIB Thiruvananthpuram

ദുര്‍ഗ്ഗാ പൂജ മുതല്‍ ക്രിസ്മസ് വരെയുള്ള ഉത്സവകാലത്ത് ട്രെയിന്‍ യാത്രക്കാരുടെ അധിക തിരക്ക് കുറയ്ക്കുന്നതിനായി 200 ജോഡി പ്രത്യേക ട്രെയിനുകള്‍ ഓടിക്കുകയാണ്. ഇവ ഉപയോഗിച്ച് 2,500 പ്രത്യേക സര്‍വ്വീസുകളാണ് രാജ്യത്തെമ്പാടുമായി നടത്തുന്നത്. ഡല്‍ഹി -പട്‌ന, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-മുംബൈ, മുംബൈ-ലക്‌നൗ, ചണ്ഡീഗഢ് -ഗോരഖ്പൂര്‍, ഡല്‍ഹി-ചാപ്ര, ഹൗറ-കത്തീഹാര്‍, ഹരിദ്വാര്‍-ജബല്‍പൂര്‍ എന്നീ റൂട്ടുകളിലാണ് അധിക സര്‍വ്വീസുകള്‍ കൂടുതലായി ഓടിക്കുന്നത്.


പ്രധാന സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ആര്‍.പി.എഫ്. സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ND

 


(Release ID: 1589232) Visitor Counter : 82