വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

50-ാമത് ഇന്ത്യഅന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെഅന്താരാഷ്ട്ര ജൂറിയെജോണ്‍ ബെയ്‌ലി നയിക്കും


സുവര്‍ണ്ണ മയൂരത്തിനായി 20 രാജ്യങ്ങളില്‍ നിന്ന് 15 ചിത്രങ്ങള്‍ മാറ്റുരയ്ക്കും
ജല്ലിക്കെട്ട്, മായിഘട്ട് :ക്രൈംനമ്പര്‍ 103/2005 എന്നീചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ഇടംനേടി
 

പ്രശസ്തഛായാഗ്രാഹകനും, അക്കാദമിഓഫ് മോഷന്‍ പിച്ചേഴ്‌സ്ആര്‍ട്‌സ്ആന്റ് സയന്‍സസ്സിന്റെ മുന്‍ പ്രസിഡന്റുമായ ശ്രീ. ജോണ്‍ ബെയ്‌ലി 50-ാമത് ഇന്ത്യാഅന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (ഐ.എഫ്.എഫ്.ഐ) അന്താരാഷ്ട്ര ജൂറിയുടെ അദ്ധ്യക്ഷനാകും. ഇക്കൊല്ലത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെജൂറിഅംഗമായിരുന്ന പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ റോബിന്‍ കാംപില്ലോ, വിഖ്യാതചൈനീസ്ചലച്ചിത്രകാരന്‍ ഷാംഗ്‌യാങ്, പ്രശസ്ത  ബ്രിട്ടീഷ്‌സംവിധായികയും, ഛായാഗ്രാഹയുമായ ലിന്‍ റാംസേഎന്നിവരാണ്ജൂറിയിലെമറ്റ്അംഗങ്ങള്‍. പ്രമുഖസംവിധായകന്‍ രമേഷ്‌സിപ്പിയാണ്അന്താരാഷ്ട്ര ജൂറിയിലെ ഇന്ത്യന്‍ അംഗം.
ഇന്ത്യയുടെചലച്ചിത്രോത്സവത്തിന്റെ 50-ാം പതിപ്പില്‍സുവര്‍ണ്ണ മയൂരമോഹവുമായി 20 രാജ്യങ്ങളില്‍ നിന്ന് 15 ചിത്രങ്ങളാണ്മത്സരിക്കുന്നത്. 700 എന്‍ട്രികളില്‍ നിന്നാണ്ഇവയെതിരഞ്ഞെടുത്തത്. മത്സരവിഭാഗത്തിലെചിത്രങ്ങള്‍ ചുവടെ :
ചിത്രം    സംവിധായകന്‍    രാജ്യം    
ബലൂണ്‍    പെമ സീഡന്‍    ചൈന    
ക്രോണോളജി    അലി ഐഡിന്‍    തുര്‍ക്കി    
ലില്ലിയന്‍    ആന്‍ഡ്രിയഹൊര്‍വാത്ത്    ഓസ്ട്രിയ    
മാരിഘെല്ല    വാഗ്നര്‍മൗര    ബ്രസീല്‍    
ഔട്ട്സ്റ്റീലിംഗ്‌ഹോഴ്‌സെസ്    ഹാന്‍സ് പീറ്റര്‍മോളണ്ട്    നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്    
പാര്‍ട്ടിക്കിള്‍സ്    ബ്ലെയ്‌സ്ഹാരിസണ്‍    ഫ്രാന്‍സ് / സ്വിറ്റ്‌സര്‍ലന്റ്    
സ്റ്റോറീസ് ഫ്രം ദി ചെസ്റ്റ് നട്ട് വുഡ്‌സ്    ഗ്രെഗര്‍ ബോസിക്ക്    സ്ലോവേനിയ    
ദി സയന്‍സ് ഓഫ് ഫിക്ഷന്‍സ്    യോസെപ് അങ്കി നോയന്‍    ഇന്തോനേഷ്യ / മലേഷ്യ / ഫ്രാന്‍സ്    
സ്റ്റീഡ്    എര്‍ഡന്‍ബിലഗ് ഗാന്‍ബോള്‍ഡ്    മംഗോളിയ    
ക്യാപ്റ്റീസ്    ക്രിസ്റ്റോഫ്ഡീക്ക്    ഹംഗറി    
വാച്ച്‌ലിസ്റ്റ്    ബെന്‍ രേഖി    ഫിലിപ്പൈന്‍സ്    
ആന്റിഗണി    സോഫിഡെറാസ്    ഫ്രാന്‍സ്    
സണ്‍ -മദര്‍    മഹ്‌നാസ് മുഹമ്മദി    ഇറാന്‍    
മായിഘട്ട് : ക്രൈം നമ്പര്‍ 103/2005    അനന്ത് നാരായണ്‍ മഹാദേവ്    മറാത്തി    
ജല്ലിക്കെട്ട്    ലിജോജോസ് പെല്ലിശ്ശേരി    മലയാളം    
ND
***
 


(Release ID: 1588501) Visitor Counter : 201