പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയുഷ്മാന്‍ ഭാരത് 50 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടു

Posted On: 15 OCT 2019 10:46AM by PIB Thiruvananthpuram

 


ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴില്‍ 50 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണഫലങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് നാഴികക്കല്ല്താണ്ടിയ രാജ്യത്തെ  ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

'ആരോഗ്യമുള്ള ഒരു ഇന്ത്യയെസൃഷ്ടിക്കുന്ന പ്രയാണത്തില്‍ ഒരുസുപ്രധാന നാഴികക്കല്ല് ! ആയുഷ്മാന്‍ ഭാരത് വഴി ഒരുവര്‍ഷം 50 ലക്ഷത്തിലധികം പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി എന്നത്ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. രോഗം ഭേദമാക്കലിന് പുറമെ, ഈ പദ്ധതി നിരവധി ഇന്ത്യക്കാരെശാക്തീകരിക്കുകയുംചെയ്യുന്നു, ' പ്രധാനമന്ത്രി പറഞ്ഞു. 

2018ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആയുഷ്മാന്‍ ഭാരത്, രാജ്യത്തെ 10.74 കോടിയിലധികം പാവപ്പെട്ട ജനങ്ങള്‍ക്ക് സുഗമമായിവൈദ്യസഹായം ലഭ്യമാക്കുന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണ്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ (പിഎം-ജെഎവൈ) പദ്ധതിക്കു കീഴില്‍ 16,085 ആശുപത്രികള്‍ ഇതിനകം, എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 10 കോടിയിലധികംഇ-കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുമുണ്ട്. ആയുഷ്മാന്‍ ഭാരതിനുകീഴില്‍രാജ്യത്തൊട്ടാകെ ഏകദേശം 17,150 ആരോഗ്യ, സ്വാസ്ഥ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. 

ND



(Release ID: 1588177) Visitor Counter : 104