വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേയ്ക്കുള്ള മാധ്യമ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍
ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ(IFFI) 50-ാം പതിപ്പ്അടുത്ത മാസം 20 മുതല്‍ 28 വരെഗോവയിലെ പനാജിയില്‍അരങ്ങേറും. 76 രാജ്യങ്ങളില്‍ നിന്നുള്ള 200 ലധികംമികച്ച ചിത്രങ്ങള്‍ മേളയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പനോരമയില്‍ 26 കഥാചിത്രങ്ങളും, 15 കഥേതരചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.
മേളയുടെസുവര്‍ണ്ണ ജൂബിലി പതിപ്പില്‍ 20 ഭാഷകളില്‍ഇക്കൊല്ലം 50 വര്‍ഷം പൂര്‍ത്തിയാക്കിയ 12 പ്രമുഖചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഐഎഫ്.എഫ്.ഐ. 2019 റിപ്പോര്‍ട്ട് ചെയ്യാന്‍ താല്‍പര്യമുള്ള മാധ്യമങ്ങളില്‍ നിന്ന് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അപേക്ഷ ക്ഷണിച്ചു. മീഡിയഡെലിഗേറ്റ് പാസ്സിന് https://my.iffigoa.org/ എന്ന ലിങ്കില്‍രജിസ്റ്റര്‍ചെയ്യണം.
അടുത്ത മാസം 10-ാം തീയതിവരെ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്‌ഗോവയില്‍ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായി ബന്ധപ്പെടാം:
ഫോണ്‍ :0832- 2226929, ഇ-മെയില്‍iffi-pib[at]nic[dot]in
ND
(रिलीज़ आईडी: 1587950)
आगंतुक पटल : 90