വനിതാ, ശിശു വികസന മന്ത്രാലയം

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2020 ലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു

Posted On: 12 SEP 2019 12:43PM by PIB Thiruvananthpuram

2020-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം ഈ മാസം 30 വരെ(2019 സെപ്റ്റംബര്‍ 30)യാക്കി ദീര്‍ഘിപ്പിച്ചു. www.nca.wcd.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. പുരസ്‌കാരത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


സ്തുത്യര്‍ഹ സേവനം കാഴ്ച വെയ്ക്കുന്ന കുട്ടികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബാല ശക്തി പുരസ്‌കാര്‍, ബാല കല്യാണ്‍ പുരസ്‌കാര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് സമ്മാനം നല്‍കുക.
NDMRD



(Release ID: 1584959) Visitor Counter : 80