പ്രധാനമന്ത്രിയുടെ ഓഫീസ്
ചന്ദ്രയാന്‍ 2 ചന്ദ്രനില്‍തൊടുന്ന നിമിഷത്തിനു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും
Posted On:
06 SEP 2019 12:05PM by PIB Thiruvananthpuram
2019 സെപ്റ്റംബര്‍ 7 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 2 തൊടുന്ന നിമിഷത്തിനു സാക്ഷ്യം വഹിക്കുവാന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തും.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എട്ടു മുതല്‍ പത്തു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബഹിരാകാശ പ്രശ്‌നോത്തരിയില്‍വിജയികളായവരുമായി പ്രധാനമന്ത്രി തദവസരത്തില്‍ സംവദിക്കും.
ശാസ്ത്രത്തോടും അതിന്റെ നേട്ടങ്ങളോടും വളരെതാല്പര്യമുള്ള ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ പ്രധാന മന്ത്രി ശ്രീ. മോദിയുടെഐഎസ്ആര്‍ഒ സന്ദര്‍ശനം ഇന്ത്യന്‍ ബഹിരാകാശ രംഗത്തു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആത്മവീര്യംവര്‍ധിപ്പിക്കുകയുംയുവ തലമുറയ്ക്ക് അന്വേഷണാത്മക മനസ്‌വികസിപ്പിക്കാന്‍ പ്രചേദനമാവുകയുംചെയ്യും.
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍വ്യക്തിപരമായ താല്പര്യം പ്രകടിപ്പിക്കുന്ന ശ്രീ. മോദി അതിനെ 'ഹൃദയത്തിലും ഇന്ത്യന്‍ ആത്മാവിലും ഇന്ത്യന്‍' എന്നാണ്‌വിശേഷിപ്പിക്കുന്നത്. അത് ഓരോ ഇന്ത്യക്കാരനെയും ആഹ്ലാദ ഭരിതനാക്കുന്നത് അത് പൂര്‍ണമായുംതദ്ദേശിയദൗത്യമാണെന്നതിനാലാണ്.
വിക്രം 2019 സെപ്റ്റംബര്‍ 7 ന് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയം 01.00 നും 02.00 നും ഇടയില്‍ ചന്ദ്രനിലേയ്ക്കുള്ളഇറക്കംതുടങ്ങുമെന്ന്‌ഐഎസ്ആര്‍ഒ പ്രസ്താവനയില്‍അറിയിച്ചു. തുടര്‍ന്ന് യാനം 01.30 നും 02.30 നും ഇടയ്ക്ക് ചന്ദ്രനെ സ്പര്‍ശിക്കും. ചന്ദ്രയാന്‍ 2 ന്റെ അവസാന ഇറക്കത്തിന്റെലൈവ്‌വttps://www.facebook.com/pibindiaയിലും ഒപ്പം https://twitter.com/PIB_India-യിലും കാണാം.
NDMRD– 510
(Release ID: 1584415)
Visitor Counter : 116