വനിതാ, ശിശു വികസന മന്ത്രാലയം

സ്മൃതി സുബിന്‍ ഇറാനി പോഷന്‍ അഭിയാന്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

Posted On: 23 AUG 2019 7:14PM by PIB Thiruvananthpuram

 

സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ടീമുകള്‍, ബ്ലോക്ക്തല ടീമുകള്‍, ഫീല്‍ഡ് പ്രവര്‍ത്തകര്‍ എന്നിവര്‍ നല്‍കിയ സവിശേഷമായ സംഭാവനകളെ ഇന്നലെ ഡല്‍ഹിയില്‍ നടന്ന 2018-19 ലെ പോഷന്‍ അഭിയാന്‍ പുരസ്‌ക്കാരദാനചടങ്ങില്‍ വനിതാ ശിശുവികസന മന്ത്രാലയം അംഗീകരിച്ചു. സഹമന്ത്രാലയങ്ങളുടെയും വികസനപങ്കാളികളുടെയും പ്രതിജ്ഞാബദ്ധതയെ പരിപാടിയില്‍ അഭിനന്ദിക്കുകയും അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി, സഹമന്ത്രി ശ്രീമതി ദേബശ്രീ ചൗധരി
, വനിതാ ശിശു വികസന സെക്രട്ടറി ശ്രീ രബീന്ദ്ര പാന്‍വാര്‍, അഡീഷണല്‍ സെക്രട്ടറി ശ്രീ. അജയ് തിര്‍ക്കേ, , ജോയിന്റ് സെക്രട്ടറി ശ്രീ. സജ്ജന്‍ സിംഗ് യാദവ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആന്ധ്രാപ്രദേശ്, ഛത്തിസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കും ചണ്ഡിഗഡ്, ദാമന്‍ ആന്റ് ദിയു, ദാദര്‍ ആന്റ് നഗര്‍ ഹവേലി എന്നീ മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി മികവിന്റെ 23 പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ഐ.സി.ഡി.എസ്-സി.എ.എസ്(പൊതു പ്രവര്‍ത്തന സോഫ്റ്റ്‌വെയര്‍) നടപ്പാക്കിയതിനും കാര്യശേഷി നിര്‍മ്മാണം ഏകത്രകേന്ദ്രീകരണം, സ്വഭാവമാറ്റവും സാമൂഹിക ചലനാത്മകയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ മികവിന് സര്‍ട്ടിഫിക്കറ്റും ഒന്നാം സ്ഥാനത്തിന് ഒരുകോടി രൂപയും, രണ്ടാം സ്ഥാനത്തിന് 50,ലക്ഷം രൂപയും, ഉള്‍ക്കൊള്ളുന്നതാണ് ഈ പുരസ്‌ക്കാരങ്ങള്‍. മൊത്തത്തിലുള്ള മികവിന് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള പുരസ്‌ക്കാരതുക 1.5 കോടിയും രണ്ടാം സ്ഥനത്തിന് 75 ലക്ഷം രൂപയുമാണ്. ജില്ലാതലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ 19 ജില്ലകളില്‍ നിന്നുള്ള 53 ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരങ്ങളും സമ്മാനിച്ചു. ബ്ലോക്ക്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള 24 ബ്ലോക്കുകളിലെ 50 ഉദ്യോഗസ്ഥര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും അടങ്ങുന്ന പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

എല്ലാത്തിനുപരിയായി മാതൃകാപരമായ സേവനത്തിനായി അങ്കണവാടി പ്രവര്‍ത്തകര്‍, അങ്കണവാടി സഹായികള്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ (ആശാ), നഴ്‌സിംഗ് മിഡ്‌വൈഫ് സഹായികള്‍ (എ.എന്‍.എം) എന്നിവര്‍ ഉള്‍പ്പെടുന്ന 237 ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്ക് 50,000 രൂപ വീതം കാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി. 22 കോടി രൂപയുടെ മൂല്യമുള്ള 363 പോഷണ്‍ അഭിയാന്‍ പുരസ്‌ക്കാരങ്ങളാണ് മൊത്തത്തില്‍ നല്‍കിയത്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വികസന പങ്കാളികള്‍ക്കുമായി 22 അഭിനന്ദന സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

അഡീഷണല്‍ സെക്രട്ടറി അജയ് ത്രികേ പ്രധാനമന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. 'ആരോഗ്യവും പോഷകാഹാരവും നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലകളാണ്. സമഗ്രമായ ഒരു നവ ഇന്ത്യ നിര്‍മ്മിക്കുന്നതിനുള്ള നമ്മുടെ അന്വേഷണത്തില്‍ ആരോഗ്യം തന്നെയാണ് ഒരുപ്രധാനപ്പെട്ട മേഖലയായി തുടരുന്നത്. 2020 ഓടെ പോഷണക്കുറവില്ലാത്ത ഭാരതം (കുപോഷണ്‍ മുക്ത് ഭാരത്) നേടിയെടുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. പോഷണമില്ലായ്മയ്‌ക്കെതിരെ പോരാടുന്നതിനും ലക്ഷ്യം വച്ചിട്ടുള്ള ഗുണഭോക്താക്കളില്‍ പോഷകനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പോഷന്‍ നടപ്പാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ, കേന്ദ്രീകരിക്കലും ലക്ഷ്യം വച്ചുള്ള സമീപനവുമാണ് പോഷകാംശമില്ലായ്മയെ കുറയ്ക്കുന്നതിന് മികച്ചരീതിയില്‍ ഉപയോഗിച്ചുവരുന്നത്. പോഷകാംശമില്ലായ്മയ്‌ക്കെതിരെയുള്ള ഈ പോരാട്ടം വിവിധമാതൃകയിലുള്ള ഇടപെടലുകളിലുടെ കൂടുതല്‍ രോഗങ്ങളെ തടയുന്നതിനുള്ള ഒരു പരിശ്രമമാണ്. പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങള്‍ക്കും താങ്ങാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമായി തന്നെ തുടരും. ആരോഗ്യത്തിനും പോഷകത്തിനും നല്‍കുന്ന ഊന്നല്‍ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ആരോഗ്യപരിരക്ഷക്ക് എന്നും നിലനില്‍ക്കുന്ന ഒരു സംഭാവനയായി മാറുമെന്നത് ഉറപ്പാണ്. വലിയതോതിലുള്ള സാമുഹികപിന്തുണയോടെ മാത്രമേ ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കാനാകൂ. പോഷണിന് പ്രചോദനമായി പുരസ്‌ക്കാരങ്ങള്‍ വിതരണംചെയ്യുന്നതിനുള്ള മുന്‍കൈ ഏറ്റവും താഴേത്തട്ടിലുള്ള തൊഴില്‍ ശക്തികളായ അങ്കണവാടി പ്രവര്‍ത്തകര്‍, സഹായികള്‍, നഴ്‌സിംഗ് മിഡ്‌വൈഫ് സഹായികള്‍, വനിതാ സൂപ്പര്‍വൈസര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും അഭിനന്ദനവുമാണ്.''ഇതിനൊക്കെയാണ് തന്റെ സന്ദേശത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. പോഷണ്‍ പുരസ്‌ക്കാരം നേടിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും തന്റെ മംഗളാശംസകള്‍ അറിയിക്കുകയും ചെയ്തു.

അനുമോദനചടങ്ങില്‍ വച്ച് ഒരു ആരോഗ്യമുള്ള കുഞ്ഞിന്റെ വികസനത്തിന് അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കുന്ന സംഭാവനകളെ അംഗീകരിച്ചുകൊണ്ടുള്ള ഹ്രസ്വചിത്രമായ -താങ്ക്‌യു അങ്കണവാടി ദീദിയുടെ ഉദ്ഘാടനം വനിതാ ശിശുവികസന മന്ത്രി സ്മൃതി സുബിന്‍ ഇറാനി നിര്‍വഹിച്ചു. ഈ കൂട്ടായ പ്രയത്‌നത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ബഹുമാനപ്പെട്ട മന്ത്രി അഭ്യര്‍ത്ഥിച്ചു. ഒരു രാജ്യം എന്ന നിലയ്ക്ക് നമ്മുടെ കുട്ടികളെ പരിരക്ഷിക്കുകയും അവരുടെ നല്ല നാളെയ്ക്കായി ശക്തമായ അടിത്തറയിടുകയും ചെയ്യുന്ന അങ്കണവാടി ദീദിമാരോട് നമ്മള്‍ വളരെയധികം നന്ദിയുള്ളവരായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ആദ്യത്തെ 1000 ദിവസത്തിന്റെ പ്രാധാന്യം, രക്തക്കുറവും വയറിളക്കവും കൃത്യസമയത്ത് കണ്ടെത്തി ശരിയായ ചികിത്സ നല്‍കല്‍, വ്യക്തിശുചിത്വം, ശുചിത്വം, പോഷകാഹാരം  എന്നിവയാണ് പോഷന്‍ അഭിയാന്റെ അഞ്ചു സ്തംഭങ്ങള്‍ എന്ന് വനിതാ ശിശുവികസനമന്ത്രി പറഞ്ഞു. നമ്മള്‍ പരസ്പരം കൈകള്‍കോര്‍ത്തുകൊണ്ട് അനായാസമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നല്ല പോഷണമുള്ള ഒരു ഭാരതം (സുപോഷിത് ഭാരത്) എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുകയുള്ളു. വരാനിരിക്കുന്ന രാഷ്ട്രീയ പോഷണ്‍ മാഹ് വലിയ വിജയമാക്കാന്‍ വനിതാ ശിശുവികസന മന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

 

തലമുറകള്‍ ചാക്രികമായി കൈമാറിവരുന്നതാണ്  പോഷകാംശമില്ലായ്മയെന്ന വികാരമാണ് സഹമന്ത്രി ദേബശ്രീ ചൗധരി പങ്കുവച്ചത്. പോഷന്‍ അഭിയാന്റെ കീഴിലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള യോജിച്ച പരിശ്രമം ആവശ്യമാണ്. അങ്കണവാടി പ്രവര്‍ത്തകര്‍, അങ്കണവാടി സഹായികള്‍, വനിതാ സൂപ്പര്‍വൈസര്‍മാര്‍, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ (ആശാ), നഴ്‌സിംഗ് മിഡ്‌വൈഫ് സഹായികള്‍ (എ.എന്‍.എം) എന്നിവരാണ് പോഷന്‍ അഭിയാന്റെ കീഴിലുള്ള സേവനങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ് പ്രവര്‍ത്തകരെന്ന് അവര്‍ പറഞ്ഞു.

 

ഇന്ത്യാ ഗവണ്‍മെന്റ് പോഷകാഹാരത്തെ ദേശീയ വികസന അജണ്ടയുടെ കേന്ദ്രസ്ഥാനത്തേയ്ക്ക് അതിവേഗം എത്തിച്ച 2018 നമ്മുടെ ചരിത്രപരമായ വര്‍ഷമാണെന്ന വനിതാ ശിശുവികസന സെക്രട്ടറി രബീന്ദ്ര പാന്‍വാര്‍ തന്റെ ആമുഖ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ഈ ദിശയിലേക്കുള്ള ഏറ്റവും നിര്‍ണ്ണായകമായ നടപടിയായിരുന്നു ബഹുമാന്യനായ പ്രധാനമന്ത്രി തുടക്കം കുറിച്ച പോഷന്‍ അഭിയാന്‍. പങ്കാളികളുടെ യോജിച്ചുള്ള പരിശ്രമം ഈ ദൗത്യത്തെ ഒരു ജനകീയവിപ്ലവമാക്കി  പരിവര്‍ത്തനപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MRD/RS



(Release ID: 1582964) Visitor Counter : 102