രാജ്യരക്ഷാ മന്ത്രാലയം

നാവിക സേനയില്‍ സെയിലര്‍ നിയമനം

Posted On: 23 JUL 2019 12:02PM by PIB Thiruvananthpuram

 

ഇന്ത്യന്‍ നാവികസേനയില്‍മെട്രിക്കുലേറ്റ്‌സെയിലര്‍ നിയമനത്തിനായി സെപ്തംബറില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ (ഐനെറ്റ്) നടത്തും. പത്താം ക്ലാസ്ജയിച്ചവര്‍ക്കാണ്അവസരം. 2000 ഏപ്രിലിനും 2003 മാര്‍ച്ച് 31 ഇടയില്‍ ജനിച്ച അവിവാഹിതരായആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഷെഫ്, സ്റ്റെവാര്‍ഡ്‌സ്, ഹൈജീനിസ്റ്റ്‌സ്എന്നീതസ്തികകളിലാണ്ഇവരുടെ നിയമനം. 
www.joinindiannavy.gov.in.എന്ന വെബ്‌സൈറ്റിലൂടെമാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. രജിസ്‌ട്രേഷന് വേറെവെബ്‌സൈറ്റോ, ആപ്പോ ലഭ്യമല്ല. 
പ്രവേശന പരീക്ഷയില്‍ പാസാകുന്നവര്‍ക്ക്കായികക്ഷതാ പരീക്ഷയും, പ്രാഥമികമെഡിക്കല്‍ പരീക്ഷയുംഉണ്ടായിരിക്കും. വിജയികള്‍ക്ക്ഒഡീഷയിലുള്ള ഐ.എന്‍.എസ് ചില്‍ക്കയിലാണ് പരിശീലനവുംഅവസാനവട്ട മെഡിക്കല്‍ പരിശോധനയും നടത്തുന്നത്. അടുത്ത വര്‍ഷം ഏപ്രിലിലാണ് പരിശീലനം  ആരംഭിക്കുക.വിശദവിവരങ്ങള്‍ക്ക് ഇന്ത്യന്‍ നാവികസേനയുടെ വെബ്‌സൈറ്റായ www.joinindiannavy.gov.inല്‍ ലഭ്യമാണ്.

UM/MRD



(Release ID: 1580020) Visitor Counter : 107