വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ദേശീയ ജേര്‍ണലിസം പുരസ്‌കാരങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 30

प्रविष्टि तिथि: 12 JUL 2019 3:39PM by PIB Thiruvananthpuram


പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ജേര്‍ണലിസം പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. എട്ട് വിഭാഗങ്ങളിലായി ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരങ്ങള്‍. പ്രിന്റ് ജേര്‍ണലിസത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ജേര്‍ണലിസ്റ്റുകള്‍ക്കും, ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.
ക്രമ നമ്പര്‍    വിഭാഗം    അവാര്‍ഡ് തുക (രൂപയില്‍)    
1    രാജാ റാം മോഹന്‍ റോയ് നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം    Rs. 100000/-    
2    റൂറല്‍ ജേര്‍ണലിസം    Rs. 50000/-    
3    ഡെവലപ്‌മെന്റല്‍ റിപ്പോര്‍ട്ടിങ്ങ്    Rs. 50000/-    
4    ഫോട്ടോ ജേര്‍ണലിസം: 1)    സിംഗിള്‍ ന്യൂസ് പിക്ചര്‍ 2)    ഫോട്ടോ ഫീച്ചര്‍     Rs. 50000/- Rs. 50000/-    
5    ബെസ്റ്റ് ന്യൂസ്‌പേപ്പര്‍ ആര്‍ട്ട്: കവറിങ്ങ് കാര്‍ട്ടൂണുകള്‍, കാരിക്കേച്ചര്‍, ഇല്ലസ്‌ട്രേഷന്‍സ്    Rs. 50000/-    
6    സ്‌പോട്‌സ് റിപ്പോര്‍ട്ടിങ്ങ്/ സ്‌പോട്‌സ് ഫോട്ടോ ഫീച്ചര്‍    Rs. 50000/-    
7    ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്ങ്    Rs. 50000/-    
8    ജെന്‍ഡര്‍ ഇഷ്യൂ റിപ്പോര്‍ട്ടിങ്ങ്    Rs. 50000/-    

രാജാ റാം മോഹന്‍ റോയ് ദേശീയ പുരസ്‌കാരത്തിനായുള്ള നോമിനേഷനുകള്‍ ജൂറി കമ്മിറ്റി തന്നെ തീരുമാനിക്കും എന്നതിനാല്‍ ഈ പുരസ്‌കാരത്തിനായി അപേക്ഷ നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റായ www.presscouncil.nic.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ സെക്രട്ടറി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സൂചന ഭവന്‍, 8-സിജിഒ കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി-110003 എന്ന വിലാസത്തില്‍ 2019 ഓഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ അയയ്‌ക്കേണ്ടതാണ്. മുന്‍കൂര്‍ കോപ്പികള്‍ secy-pci[at]nic[dot]in ലേക്ക് ഇമെയില്‍ ചെയ്യുക.
IE/AB (12.07.19)

 

 


(रिलीज़ आईडी: 1578574) आगंतुक पटल : 147
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , हिन्दी , Marathi , Punjabi , Gujarati