പി.എം.ഇ.എ.സി (പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി)

അടുത്ത അഞ്ച് വര്‍ഷത്തെ വളര്‍ച്ചയ്ക്കും തൊഴിലിനുമുള്ള രൂപരേഖയാണ് സാമ്പത്തിക സര്‍വ്വെ : ഡോ. ബിബേക് ദെബ്രോയ് 

Posted On: 04 JUL 2019 2:00PM by PIB Thiruvananthpuram

 

സാമ്പത്തിക ഏകീകരണത്തിനും, സാമ്പത്തിക അച്ചടക്കത്തിനും സ്വകാര്യ നിക്ഷേപത്തിനും സാമ്പത്തിക സര്‍വ്വേയില്‍ നല്‍കിയിട്ടുള്ള ഊന്നല്‍ സ്വാഗതാര്‍ഹമാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. ബിബേക് ദെബ്രോയ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയുടെ യഥാര്‍ത്ഥ വാര്‍ഷിക ശരാശരി ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. സര്‍വ്വേയുടെ അനുമാന പ്രകാരം നാല് ശതമാനം വാര്‍ഷിക പണപ്പെരുപ്പ നിരക്കോടെ 2024-25 ല്‍ ഇന്ത്യ ഒരു അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറണമെങ്കില്‍ യഥാര്‍ത്ഥ ജി.ഡി.പി വളര്‍ച്ച എട്ട് ശതമാനമായിരിക്കണം. ഇത് സാധ്യമാണ്. എന്നാല്‍ മധ്യകാല ധനകാര്യ നയ പ്രസ്താവനയില്‍ നിശ്ചയിച്ച ധനകമ്മി - ജി.ഡി.പി അനുപാതത്തിലും, വായ്പാ - ജി.ഡി.പി അനുപാതത്തിലും സാമ്പത്തിക ഏകീകരണ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ പാടുള്ളതല്ല. ഉയര്‍ന്ന കമ്മി സ്വകാര്യ നിക്ഷേപത്തെ അകറ്റുകയും സ്വകാര്യ മൂലധന ചെലവ് ഉയര്‍ത്തുകയും, കുടുംബ സമ്പാദ്യങ്ങളെ തഴയുകയും ചെയ്യും. 2018-19 ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നിരിക്കെ പൊതുചിലവ് നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കുറവാണ്. അതിനാല്‍ തന്നെ സാമ്പത്തിക ഏകീകരണത്തിലും നിക്ഷേപ, പ്രത്യേകിച്ച് സ്വകാര്യ നിക്ഷേപങ്ങളുടെ വര്‍ധനയിലും സര്‍വ്വേ നല്‍കുന്ന ഊന്നലിനെ ഡോ ബിബേക് ദെബ്രോയ് സ്വാഗതം ചെയ്തു.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വളര്‍ച്ചയുടേയും, തൊഴിലുകളുടേയും ഒരു രൂപരേഖയാണ് സര്‍വ്വേ വരച്ചുകാട്ടിയിട്ടുള്ളത്. ശീലങ്ങള്‍ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കൊപ്പം 2014 നും 19 നും ഇടയ്ക്ക് ആദ്യ നരേന്ദ്ര മോദി ഗവണ്‍മെന്റ് തുടങ്ങി വച്ച ഉദ്യമങ്ങളുടെ അടിസ്ഥാനത്തിലാണിത്. 2014 മുതല്‍ 2019 വരെയുള്ള നയങ്ങളില്‍ നൈരന്തര്യമുണ്ടായിരുന്നു. അതുപോലെ 2019 മുതല്‍ 2024 വരെയുള്ള നയങ്ങളിലും ഈ തുടര്‍ച്ചയുണ്ടാകുമെന്ന് സര്‍വ്വേ പ്രതീക്ഷിക്കുന്നു. സാമ്പത്തിക വികേന്ദ്രീകരണം, ഫെഡറലിസം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ക്കുള്ള നയങ്ങള്‍, ചെലവു പരിഷ്‌കാരങ്ങള്‍, ജി.എസ്.ടി, പ്രത്യക്ഷ നികുതികളുടെ പരിഷ്‌കരണം തുടങ്ങി ശരിയായ വിഷയങ്ങളാണ് സര്‍വ്വേ എടുത്തുകാട്ടിയിട്ടുള്ളത്. ഡാറ്റയെ ഒരു പൊതുവസ്തുവായി പരിണിച്ചതും, നീതിന്യായ രംഗത്ത് ആവശ്യമായ പരിഷ്‌കാരങ്ങള്‍ എടുത്തുകാട്ടിയതും ഇക്കൊല്ലത്തെ സാമ്പത്തിക സര്‍വ്വേയുടെ നൂതനവും, സ്വാഗതാര്‍ഹവുമായ വശമാണെന്ന് ഡോ. ദെബ്രോയ് ഊന്നിപ്പറഞ്ഞു. മൊത്തത്തില്‍ സര്‍വ്വേ ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനോടൊപ്പം സംസ്‌കൃത ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്‍കാലങ്ങളില്‍ നിന്നുള്ള മാറ്റവും പ്രകടമാക്കി. ഈ ഉദ്ധരണികളില്‍ സദ്ഭരണത്തെക്കുറിച്ച് വിജ്ഞാനപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. കൗടില്യനെ ഉദ്ധരിച്ചതുകൊണ്ട് മാത്രമല്ല കാമാന്തകീയ നീതിസാരം ഉദ്ധരിച്ചതിലും സര്‍വ്വേ അഭിനന്ദനമര്‍ഹിക്കുന്നു.
ND MRD – 379
***
 



(Release ID: 1577299) Visitor Counter : 96