മന്ത്രിസഭ

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അധ്യാപക കേഡറിലെ സംവരണം) ബില്‍ 2019ന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 12 JUN 2019 7:48PM by PIB Thiruvananthpuram

വിദ്യാഭ്യാസമേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് സുപ്രധാനമായ ഊന്നല്‍ നല്‍കിക്കൊണ്ടും അതിനെ സമഗ്രമായും വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ടും നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അധ്യാപക വിഭാഗത്തിലെ സംവരണം) ബില്‍ 2019ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവയില്‍പ്പെടുന്ന വ്യക്തികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തെ ഈ മന്ത്രിസഭായോഗ തീരുമാനം അഭിസംബോധന ചെയ്യുകയും ഭരണഘടന അവര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. ഇത് സാമ്പത്തികമായ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള 10% സംവരണവും ഉറപ്പാക്കും.

നേട്ടങ്ങള്‍:
ഈ തീരുമാനം
-അധ്യാപക വിഭാഗത്തില്‍ ജോലിസമയവിവര പട്ടിക 200 പ്രകാരം നിലവിലുള്ള 7000 തസ്തികകള്‍ നേരിട്ടുള്ള നിയമനം വഴി നികുത്തുന്നതിന് ഇത് അനുവദിക്കും. അനുച്ഛേദം 14,16, 21 എന്നീ ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്നതും ഇത് ഉറപ്പുവരുത്തും.
-പട്ടിക ജാതി/ പട്ടിക വര്‍ഗം/ സാമുഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍/ സാമ്പത്തികമായ ദുര്‍ബല വിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് അധ്യാപക വിഭാഗത്തിലേക്കുള്ള നേരിട്ടുള്ള നിയമനത്തില്‍ സമ്പൂര്‍ണ പ്രാതിനിധ്യം ഉറപ്പുവരുത്തും.
- പട്ടിക ജാതി/പട്ടികവര്‍ഗ്ഗം/സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍/ സാമ്പത്തികമായി ദുര്‍ബലവിഭാഗങ്ങള്‍ എന്നിവയില്‍പ്പെട്ട എല്ലാ യോഗ്യരും പ്രതിഭാശാലികളുമായ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യാപന നിലവാരം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യാഘാതങ്ങള്‍:
'കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അധ്യാപക വിഭാഗത്തിലെ സംവരണം) ഓര്‍ഡിനന്‍സ് 2019ന് പകരമായിരിക്കും ഈ ബില്‍. പാര്‍ലമെന്റിന്റെ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.

നടപ്പാക്കല്‍:
മുമ്പ് നിലനി ജോലി സമയപ്പട്ടിക 200 പോയിന്റ് സംവരണ സംവിധാത്തിന്റെ അടിസ്ഥാനത്തിലുള്ള ഒറ്റ യൂണിറ്റുകളായി സര്‍വലകലാശാല/ കോളജുകളള്‍ എിവയെ പരിഗണിക്കും. വകുപ്പുകള്‍/വിഷയങ്ങള്‍ എന്നിവയെ ഒരു യൂണിറ്റായി ഇനി കണക്കാക്കില്ല.
അധ്യാപക തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമന്നത്തിലേക്കുള്ള സംവരണ യൂണിറ്റുകള്‍ സര്‍വകലാശാലകള്‍/വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയായിരിക്കും. വകുപ്പുകള്‍ക്ക് വേണ്ടിയായിരിക്കില്ല.
പട്ടിക ജാതി/പട്ടിക വര്‍ഗ/സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവയിലെ വ്യക്തികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ മന്ത്രിസഭായോഗ തീരുമാനം അഭിസംബോധന ചെയ്യുന്നത്. ഒപ്പംഭരണഘടന അവര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ സാമ്പത്തികമായ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള 10% സംവരണവും ഉറപ്പാക്കും.



(Release ID: 1574306) Visitor Counter : 99