മന്ത്രിസഭ

മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങള്‍ക്ക് വേഗത വര്‍ദ്ധിച്ചു

Posted On: 12 JUN 2019 7:54PM by PIB Thiruvananthpuram

ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയെ ലക്ഷ്യംപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട തൂണുകളില്‍ ഒന്നായതുകൊണ്ടുതന്നെ മെഡിക്കല്‍വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് ശക്തമായ മുന്നേറ്റം ലഭിക്കുകയാണ്.
'ആ ഊര്‍്ജം നിലനിര്‍ത്തിക്കൊണ്ടും മറ്റൊരു വാഗ്ദാനം കൂടി സാക്ഷാത്കരിച്ചുകൊണ്ടും ഗവണ്‍മെന്റ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യന്‍ മെഡിക്കല്‍ കൗസില്‍ (ഭേദഗതി) രണ്ടാം ഓര്‍ഡിനന്‍സ് 2019ന് പകരമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) 2019 ബില്ലിന് അംഗീകാരം നല്‍കി. ഈ ബില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സുതാര്യതയും ഉത്തരവാദിത്തവും ഗുണനിലവാരവും ഈ നീക്കം ഉറപ്പാക്കും.

പ്രത്യാഘാതം
-2018 ഓഗസ്റ്റ് 26ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ എം.സി.ഐയെ രണ്ടുവര്‍ഷകാലത്തേക്ക് അസാധുവാക്കുന്നതിന് ബില്‍ വ്യവസ്ഥചെയ്യുന്നു.
- ഈ കാലയളവില്‍ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാര്‍ക്ക് തങ്ങളുടെ അധികാരവും പ്രവര്‍ത്തനങ്ങളും 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിശ്ചയിച്ച് നല്‍കിയ പ്രകാരം നടത്താം.
-ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം ഏഴില്‍നിന്നു 12 ആയി ഉയര്‍ത്തും.

പശ്ചാത്തലം
1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമവും അതിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും അവഗണിച്ച സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ ചില നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിന് പുറമെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഒരു മേല്‍നോട്ട കമ്മിറ്റിയെ ബഹുമാനപ്പെട്ട സുപ്രീംകോടതി നിയോഗിച്ചിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ വരികയും അതേത്തുടര്‍ന്നു മേല്‍നോട്ട കമ്മിറ്റി അവരുടെ രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഗുണനിലവാരവും കൊണ്ടുവരുന്നതിനായി മെഡിക്കല്‍ കൗസിലിന് ബദലായി ഒരു സംവിധാനത്തിന് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2018ലൂടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ മറികടക്കാന്‍ തീരുമാനിച്ചു. പ്രമുഖരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ പ്രവര്‍ത്തനം നിക്ഷിപ്തമാക്കികൊണ്ട് 2018 ഓഗസ്റ്റ് 26ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു. നിതി ആയോഗ് അംഗം ഡോ: വി.കെ. പോളിനെ ചെയര്‍മാനാക്കികൊണ്ടാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് രൂപീകരിച്ചത്. ഇതില്‍ മറ്റ് ആറു അംഗങ്ങള്‍ കൂടിയുണ്ട്

നിയമനിര്‍മാണ പ്രക്രിയ:
ഇതിനെത്തുടര്‍് ഓര്‍ഡിനന്‍സിന് പകരമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2018, ലോക്‌സഭയില്‍ 2018 ഡിസംബര്‍ 14ന് അവതരിപ്പിക്കുകയും 2018 ഡിസംബര്‍ 31ന് പാസാക്കുകയും ചെയ്തു. വളരെയധികം പ്രയത്‌നിച്ചിട്ടും 2018ലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് ബില്‍ എടുക്കുന്നതിനോ പാസാക്കുതിനോ കഴിഞ്ഞില്ല. സഭ 2019 ജനുവരി 9 ബുധനാഴ്ച അനിശ്ചിതകാലത്തേക്കു പിരിയുകയുംചെയ്തു. അതിനെത്തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ അസാധുവാക്കിയതിനെത്തുടര്‍ന്നു രൂപീകരിച്ച ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന് തുടര്‍ന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും അധികാരം ഉപയോഗിക്കുന്നതിനും നേരത്തെയുള്ള ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിനും തുടരുന്നതിനുമായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2019 പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.
ഓര്‍ഡിനന്‍സിന് പകരമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2018 ലോക്‌സഭ പാസാക്കിയെങ്കിലും 2019ലെ ബജറ്റ് സമ്മേളനത്തില്‍ രാജ്യസഭയ്ക്ക് ഈ ബില്‍ പരിഗണിക്കാനോ പാസാക്കാനോ കഴിയാത്തതുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) രണ്ടാം ഓര്‍ഡിനന്‍സ് 2019 ഫെബ്രുവരി 21ന് പുറപ്പെടുവിച്ചു
പാര്‍ലമെന്റില്‍ തീരുമാനിക്കപ്പെടാനുണ്ടായിരുന്ന പകരമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2018 ബില്‍ കാലഹരണപ്പെട്ടു. അതേത്തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി( രണ്ടാം ഓര്‍ഡിനന്‍സ് 2019നെ പാര്‍ലമെന്റിലെ നിയമനിര്‍മാണത്തിലൂടെ മറികടക്കാനും അതിനായി പുതിയ ബില്ലായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2019 നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ കൊണ്ടുവരുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.

 



(Release ID: 1574292) Visitor Counter : 80