ആഭ്യന്തരകാര്യ മന്ത്രാലയം

വായുചുഴലിക്കാറ്റ് : കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ഉന്നതതലയോഗംചേര്‍ന്നു

Posted On: 11 JUN 2019 4:15PM by PIB Thiruvananthpuram

അറബിക്കടലില്‍രൂപംകൊണ്ടവായുചുഴലിക്കാറ്റിനെ തുടര്‍ന്നുള്ളസ്ഥിതിഗതികള്‍കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത്ഷാ ന്യൂഡല്‍ഹിയില്‍ഇന്ന്‌വിളിച്ച്‌ചേര്‍ത്ത ഉന്നതതലയോഗംവിലയിരുത്തി.
    വായുചുഴലിക്കാറ്റ്‌വ്യാഴാഴ്ച (ജൂണ്‍ 13) പുലര്‍ച്ചെ പോര്‍ബന്ദറിനും മഹുവയ്ക്കുമിടയില്‍ഗുജറാത്ത്തീരത്തെത്തുമെന്നാണ്‌കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റ്തീരം തൊടുമ്പോള്‍ കാറ്റിന്റെവേഗംമണിക്കൂറില്‍ 135 കിലോമീറ്റര്‍വരെആകാനിടയുണ്ട്. ഇതിന്റെ ഫലമായിഗുജറാത്തിന്റെതീരദേശജില്ലകളില്‍ കനത്ത മഴയുംഉണ്ടാകും. ഒന്നരമീറ്റര്‍വരെഉയരമുള്ളതിരമാലകള്‍കച്ച്, ദേവഭൂമിദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍സോംനാഥ്, അംറേലി, ഭാവ്‌നഗര്‍ എന്നീതീരദേശജില്ലകളെവെള്ളത്തിലാഴ്ത്താം.
    ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളിലെ ജനങ്ങളെസുരക്ഷിതസ്ഥാനങ്ങളിലേക്ക്മാറ്റുന്നതിനും,വൈദ്യുതി, വാര്‍ത്താവിനിമയം, കുടിവെള്ളംതുടങ്ങിയഅടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാധ്യമായഎല്ലാ നടപടികളുംകൈക്കൊളളണമെന്ന് ശ്രീ. അമിത്ഷാമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തരസെക്രട്ടറി ശ്രീ. രാജീവ് ഗൗബ, ഭൗമശാസ്ത്ര മന്ത്രാലയംസെക്രട്ടറിഡോ. എം. രാജീവന്‍, ആഭ്യന്തരമന്ത്രാലയത്തിലെയും, കാലാവസ്ഥാവകുപ്പിലെയുംമുതിര്‍ന്ന ഉദ്യോഗസ്ഥര്‍തുടങ്ങിയവരും പങ്കെടുത്തു.

ക്യാബിനറ്റ്‌സെക്രട്ടറി ശ്രീ. പി.കെ.സിന്‍ഹയും, ദേശീയക്രൈസിസ്മാനേജ്‌മെന്റ്‌സമിതിയുടെയോഗംവിളിച്ചുകൂട്ടിസ്ഥിതിഗതികള്‍വിലയിരുത്തി.

ND MRD– 318



(Release ID: 1573975) Visitor Counter : 95