ധനകാര്യ മന്ത്രാലയം
നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ മന്ത്രിയായിചുമതലയേറ്റു
Posted On:
31 MAY 2019 4:12PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ്കാര്യമന്ത്രിയായി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ ഇന്ന്ചുമതലയേറ്റു. ന്യൂഡല്‍ഹിയിലെ നോര്‍ത്ത്‌ബ്ലോക്കിലുള്ളഓഫീസില്‍ നിയുക്ത ധനകാര്യസഹമന്ത്രി ശ്രീ. അനുരാഗ്‌സിംഗ്ഠാക്കൂര്‍, ധനകാര്യസെക്രട്ടറി ശ്രീ. സുബാഷ് ചന്ദ്ര ഗാര്‍ഗ്, മന്ത്രാലയത്തിലെമറ്റ്‌സെക്രട്ടറിമാര്‍തുടങ്ങിയവര്‍ചേര്‍ന്ന്അവരെസ്വീകരിച്ചു. മുഴുവന്‍ സമയകേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ മന്ത്രിയായി നിയമിതയാകുന്ന ആദ്യ മന്ത്രിയാണ് ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍.
ചുമതലയേറ്റെടുത്ത ശേഷം ധനകാര്യ, കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെവിവിധ വകുപ്പുകളുടെസെക്രട്ടറിമാരുമായിസുപ്രധാന ഉദ്യമങ്ങള്‍, നയപരമായവിഷയങ്ങള്‍തുടങ്ങിയവഅവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സമ്പദ് ഘടന നേരിടുന്ന വെല്ലുവിളികളുംചര്‍ച്ചാവിഷയമായി.
ND MRD– 303
***
(Release ID: 1572950)