ഭൗമശാസ്ത്ര മന്ത്രാലയം

ഫോനി ചുഴലിക്കാറ്റ്അതിതീവ്രതയാര്‍ജ്ജിക്കുന്നു ; വെള്ളിയാഴ്ചഉച്ചയോടെഒഡിഷതീരത്ത്എത്തും ; കാറ്റിന്റെവേഗംമണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യത

പോസ്റ്റഡ് ഓണ്‍: 01 MAY 2019 12:37PM by PIB Thiruvananthpuram

തെക്ക് പടിഞ്ഞാന്‍ ബംഗാള്‍ഉള്‍ക്കടലില്‍രൂപം കൊണ്ടഫോനി ചുഴലിക്കാറ്റ്അതി തീവ്രതയാര്‍ജ്ജിക്കുന്നു. ഒഡിഷയിലെ പുരിക്ക് 680 കിലോമീറ്റര്‍തെക്ക്‌തെക്ക്പടിഞ്ഞാറായും, ആന്ധ്രാപ്രദേശിലെവിശാഖപട്ടണത്തിന് 430 കിലോമീറ്റര്‍തെക്ക്‌തെക്ക്കിഴക്കുമായിഇപ്പോള്‍ നിലകൊള്ളുകയാണ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍സഞ്ചരിക്കുന്ന ഫോനി ഇന്ന്‌വടക്ക് കിഴക്കന്‍ ദിശയിലേയ്ക്ക്തിരിയും. വെള്ളിയാഴ്ച (2019 മേയ് 03) ഉച്ചതിരിഞ്ഞ്‌ഗോപാല്‍പൂരിനും, ചാന്ത്ബാലിക്കുമിടയില്‍ഒഡിഷതീരത്ത്ആഞ്ഞടിക്കുമെന്ന്‌കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ്അറിയിച്ചു. കാറ്റിന്റെവേഗംമണിക്കൂറില്‍ 205 കിലോമീറ്റര്‍വരെആയേക്കും. ഒഡിഷതീരംസ്പര്‍ശിച്ച് പശ്ചിമ ബംഗാള്‍ ഭാഗത്തേയ്ക്കായിരിക്കുംകാറ്റ് നീങ്ങുക.
ചുഴലിക്കാറ്റ്തീവ്രതയേറിയിരിക്കുന്ന സാഹചര്യത്തില്‍തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്തീരങ്ങളില്‍സുരക്ഷാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡിഷയിലെഗഞ്ചം, ഗജപതി, ഖുര്‍ദ, പുരി, ജഗത്സിംഗ്പൂര്‍ജില്ലകളില്‍കാറ്റ് നാശം വിതയ്ക്കാന്‍ ഇടയുണ്ട്. ഇവിടങ്ങളില്‍ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് വീശാന്‍ സാധ്യതയുള്ളമേഖലകളില്‍ ട്രെയിന്‍ ഗതാഗതംവഴിതിരിച്ച്‌വിടുകയോ, റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍തന്നെ കഴിയാനും നിര്‍ദ്ദേശമുണ്ട്. വെള്ളിയാഴ്ചവരെതെക്ക് പടിഞ്ഞാറാന്‍ ബംഗാള്‍ഉള്‍ക്കടലിലും, ശ്രീലങ്കന്‍ തീരത്തും, തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ,ഒഡിഷ, പശ്ചിമബംഗാള്‍തീരങ്ങളിലുംമത്സ്യബന്ധനത്തിന് പോകരുതെന്ന്മുന്നറിയിപ്പുണ്ട്.
ആന്ധ്രാപ്രദേശ്, ഒഡിഷ, മദ്ധ്യപ്രദേശ്എന്നിവിടങ്ങളില്‍വ്യോമ, നാവികസേനകളും, കോസ്റ്റ്ഗാര്‍ഡുംകപ്പലുകളും, ഹെലികോപ്റ്ററുകളുംസജ്ജമാക്കി നിറുത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍കേന്ദ്ര ദുരന്ത നിവാരണസേനയുടെ 41 വിഭാഗങ്ങളെവിന്യസിച്ചിട്ടുണ്ട്.
കാറ്റ്അകന്ന് പോകുന്നതിനാല്‍കേരളത്തില്‍ഇതിന്റെ പ്രഭാവംകുറയുമെന്നാണ്‌വിലയിരുത്തല്‍. എന്നാല്‍വിവിധ ജില്ലകളില്‍ഒറ്റപ്പെട്ട കനത്ത മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന്കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ND MRD- 259
***

 


( റിലീസ് ഐ.ഡി: 1571419) സന്ദര്‍ശക കൗണ്ടര്‍ : 92
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil