വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര നിരൂപണത്തെ കുറിച്ച് കോഴ്‌സ് ആരംഭിക്കും

प्रविष्टि तिथि: 10 APR 2019 12:42PM by PIB Thiruvananthpuram

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) യില്‍ ഇത് ആദ്യമായി ചലച്ചിത്ര നിരൂപണ കലയെക്കുറിച്ച് ഒരു കോഴ്‌സ് ആരംഭിക്കുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ 2019 മെയ് 28 മുതല്‍ ജൂണ്‍ 19 വരെ 20 ദിവസത്തെ കോഴ്‌സായിരിക്കും ഡല്‍ഹിയില്‍ സംഘടിപ്പിക്കുക. ചലച്ചിത്ര നിരൂപകര്‍, സിനിമ ആസ്വാദകര്‍, സിനിമ ബ്ലോഗര്‍മാര്‍, ഗവേഷകര്‍, ചലച്ചിത്ര പണ്ഡിതര്‍ മുതലായവരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇതെന്ന് എഫ്.ടി.ഐ.ഐ. ഡയറക്ടര്‍ ശ്രീ. ഭുപേന്ദ്ര കൈന്തോള വ്യക്തമാക്കി. ഒരു ചലച്ചിത്രത്തെ വസ്തുനിഷ്ടമായി മനസ്സിലാക്കി നിരൂപണം ചെയ്യുന്നതിന് പര്യാപ്തരാക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഭോപ്പാലിലെ ചലച്ചിത്രകാരിയുമായ ശ്രീമതി റെജുല ഷായാണ് കോഴ്‌സിന് നേതൃത്വം നല്‍കുക. ഈ കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2019 ഏപ്രില്‍ 22 ആണ്. കോഴ്‌സില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പുറത്ത് നിന്ന് വരുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യപ്രകാരംതാമസ സൗകര്യം ലഭ്യമാക്കും. കോഴ്‌സിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ www.ftii.ac.inല്‍ ലഭ്യമാണ്.


ND/MRD


(रिलीज़ आईडी: 1570425) आगंतुक पटल : 121
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Telugu , Kannada