പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രത്തോടായുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 27 MAR 2019 2:11PM by PIB Thiruvananthpuram

 

        പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

        'എല്ലാ രാഷ്ട്രങ്ങളുടെയും പ്രയാണത്തില്‍ വരും തലമുറകള്‍ക്ക് ചരിത്രപരമായ അനന്തര ഫലങ്ങള്‍ നല്‍കുന്ന അത്യന്തം അഭിമാനം പകരുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇന്ന് അത്തരം ഒരു സന്ദര്‍ഭമാണ്. ഇന്ത്യ ഉപഗ്രഹ വേധ (എ.എസ്.എ.റ്റി) മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 'ശക്തി ദൗത്യത്തിന്റെ' വിജയത്തില്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

        അങ്ങേയറ്റം വേഗതയിലും, അസാധാരണമായ സൂക്ഷമതയിലും നടത്തിയ അതി സങ്കീര്‍ണ്ണമായ ഒന്നായിരുന്നു ശക്തി ദൗത്യം.  ഇന്ത്യയുടെ വിശിഷ്ടരായ ശാസ്ത്രജ്ഞരുടെ സ്തുത്യര്‍ഹമായ നൈപുണ്യത്തെയും, നമ്മുടെ ബഹിരാകാശ പരിപാടിയുടെ വിജയത്തെയുമാണ് അത് കാട്ടിത്തന്നത്.

        രണ്ട് കാരണങ്ങള്‍ കൊണ്ട് ശക്തി ദൗത്യം പ്രത്യേകത അര്‍ഹിക്കുന്നു:
1.    ഇത്തരം ആധുനിക വൈദഗ്ധ്യ ശേഷി കൈവരിച്ച നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ
2.    ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പരിശ്രമങ്ങളും തദ്ദേശീയമാണ്.

    ഒരു ബഹിരാകാശ ശക്തി എന്ന നിലയില്‍ ഇന്ത്യ ഉയര്‍ന്ന് നില്‍ക്കുന്നു. അത് ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതും, കൂടുതല്‍ സുരക്ഷിതവുമാക്കുന്നതോടൊപ്പം സമാധാനവും മൈത്രിയും പോഷിപ്പിക്കുകയും ചെയ്യും', പ്രധാനമന്ത്രി പറഞ്ഞു.
ND MRD- 226



(Release ID: 1569750) Visitor Counter : 108