ജലവിഭവ മന്ത്രാലയം

കേന്ദ്ര ജല കമ്മീഷന്റെ ഹൈദരാബാദിലെ നല്ലഗാണ്ട്‌ലയിലെ ഭൂമി റോഡ് വീതി കൂട്ടുന്നതിനായി തെലങ്കാന ഗവണ്‍മെന്റിന് വിട്ടുനല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 MAR 2019 1:44PM by PIB Thiruvananthpuram

 

        
ഹൈദരാബാദിലെ നല്ലഗാണ്ട്‌ലയില്‍ കേന്ദ്ര ജല കമ്മീഷന്റെ കൈവശമുള്ള 10 ഏക്കര്‍ ഭൂമിയുടെ കിഴക്കുഭാഗത്തായി, 200 മീറ്റര്‍ നീളമുള്ള ചുറ്റുമതിലടക്കം 372 ചതുരശ്ര യാര്‍ഡ് സ്ഥലം (0.0768595 ഏക്കര്‍)  തുകയൊന്നും ഈടാക്കാതെ റേഡിയല്‍ റോഡ് നമ്പര്‍ : 30 വീതികൂട്ടുന്നതിനായി തെലങ്കാന സംസ്ഥാന ഗവണ്‍മെന്റിന് നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
അനുവദിച്ച ഭൂമിയില്‍ ഒരു മികവിന്റെ കേന്ദ്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുള്ളതിനാല്‍, വികസിപ്പിച്ച റോഡ് കേന്ദ്ര ജല കമ്മീഷന് ഏറെ പ്രയോജനപ്പെടും.
AM MRD- 224


(Release ID: 1569745)
Read this release in: English , Urdu , Tamil , Telugu