ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ബാര്‍ക്ക്ഡയറക്ടറായിഡോ.എ.കെ. മൊഹന്തിചുമതലയേറ്റു

Posted On: 12 MAR 2019 1:53PM by PIB Thiruvananthpuram

        വിഖ്യാതശാസ്ത്രജ്ഞനും, ഭാഭ ആണവഗവേഷണകേന്ദ്രത്തിലെ (ബാര്‍ക്ക്) ഫിസിക്‌സ്‌വിഭാഗംഡയറക്ടറും, കൊല്‍ക്കത്തയിലെസാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്ഡയറക്ടറുമായഡോ. എ.കെ. മൊഹന്തി ബാര്‍ക്കിന്റെഡയറക്ടറായിചുമതലയേറ്റു.ആണവോര്‍ജ്ജ കമ്മിഷന്‍ ചെയര്‍മാനും കേന്ദ്രആണവോര്‍ജ്ജവകുപ്പ്‌സെക്രട്ടറിയുമായ ശ്രീ. കെ.എന്‍. വ്യാസില്‍നിന്നാണ്അദ്ദേഹംചുമതലയേറ്റത്.

    ബാര്‍ക്ക്‌ട്രെയിനിംഗ്‌സ്‌കൂളിന്റെ 26-ാം ബാച്ചില്‍ നിന്ന് ബിരുദം നേടിയമൊഹന്തി 1983 ല്‍ ഭാഭ ആണവഗവേഷണകേന്ദ്രത്തിന്റെന്യൂക്ലിയര്‍ഫിസിക്‌സ്‌വിഭാഗത്തില്‍ചേര്‍ന്നു. കഴിഞ്ഞ 36 വര്‍ഷത്തിനിടെന്യൂക്ലിയര്‍ഫിസിക്‌സുമായി ബന്ധപ്പെട്ട നിരവധി മേഖലയില്‍ജോലി നോക്കിയിട്ടുണ്ട്.

    യുവശാസ്ത്രജ്ഞര്‍ക്കുള്ള ഇന്ത്യന്‍ ഫിസിക്കല്‍സൊസൈറ്റിയുടെഅവാര്‍ഡ്, യുവഊര്‍ജ്ജതന്ത്രജ്ഞര്‍ക്കായുള്ളഇന്റര്‍നാഷണല്‍ സയന്‍സ് അക്കാഡമിയുടെ പുരസ്‌ക്കാരം, ആണവോര്‍ജ്ജവകുപ്പിന്റെഹോമി ഭാഭ ശാസ്ത്ര സാങ്കേതിക പുരസ്‌ക്കാരംമുതലായവഡോ. മോഹന്തികരസ്ഥമാക്കിയിട്ടുണ്ട്.
ND MRD- 205
***

 


(Release ID: 1568703)