പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു

Posted On: 08 MAR 2019 11:56AM by PIB Thiruvananthpuram

 
        പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെ, കാശി വിശ്വനാഥ ധാമിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ താന്‍ അനുഗ്രഹീതനാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍പ്പണ മനോഭാവത്തോടെ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. പദ്ധതിക്കായി സ്ഥലം വിട്ട് കൊടുത്ത ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

        ശതാബ്ദങ്ങളുടെ പരിവര്‍ത്തനത്തെ അതിജീവിച്ചതാണ് കാശി വിശ്വനാഥ ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ശതാബ്ദം മുമ്പ് കാശി വിശ്വനാഥ ക്ഷേത്രത്തിനായി റാണി അഹല്യഭായ് ഹോള്‍ക്കര്‍ കൈക്കൊണ്ട നടപടികളെ അനുസ്മരിച്ച അദ്ദേഹം അതിനെ പ്രശംസിച്ചു. അതിന് ശേഷം അധികാരത്തില്‍ ഇരുന്ന ആരും തന്നെ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ക്കായി കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

        കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുള്ള, കാലങ്ങളായി കൈയേറപ്പെട്ട ഏകദേശം നാലപ്പതോളം ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ഒഴിപ്പിച്ച് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര സമുച്ചയം മൊത്തത്തില്‍ ഇപ്പോള്‍ നവചൈത്യനം ആര്‍ജിച്ച് വരുന്നത് ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗാ നദിയും കാശി വിശ്വനാഥ ക്ഷേത്രവും തമ്മില്‍ നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

        ഈ പദ്ധതി മറ്റിടങ്ങളിലെ സമാനമായ പദ്ധതികള്‍ക്ക് മാതൃകയായിരിക്കുമെന്നും, ഇത് കാശിക്ക്പുതിയൊരു ആഗോള സ്വത്വം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ND MRD- 199
***



(Release ID: 1568512) Visitor Counter : 110