മന്ത്രിസഭ

ഇന്ത്യ - ബ്രിട്ടന്‍ ക്യാന്‍സര്‍ ഗവേഷണ സംരംഭത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 07 MAR 2019 2:42PM by PIB Thiruvananthpuram

  
കാന്‍സര്‍ ഗവേഷണ രംഗത്ത് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 2018 നവംബര്‍ 14 ന് ഒപ്പുവച്ച ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍
ക്ലിനിക്കല്‍ ഗവേഷണങ്ങള്‍, ജനസംഖ്യാടിസ്ഥാനത്തിലുള്ള ഗവേഷണം, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ പ്രമുഖ ഇന്ത്യന്‍ - ബ്രിട്ടന്‍ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന് കാന്‍സര്‍ പ്രതിരോധം, പരിചരണം, ചികിത്സാ ചെലവ് എന്നീ വിഷയങ്ങളിലെ ഗവേഷണ വെല്ലുവിളികള്‍ കണ്ടെത്തുകയാണ് ഇന്ത്യ - യു.കെ കാന്‍സര്‍ റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ ലക്ഷ്യം. കാന്‍സര്‍ രോഗ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഏറ്റെടുക്കുന്നതിനും ഈ സംരംഭം സഹായം നല്‍കും.

ധനസഹായ മാതൃക
അഞ്ച് വര്‍ഷക്കാലത്തേക്ക് ഗവേഷണത്തിനുള്ള സംരംഭത്തിന്റെ മൊത്തം ധനസഹായം 10 ദശലക്ഷം പൗണ്ട് (ഏകദേശം 90 കോടി രൂപ) ഇതില്‍ അഞ്ച് ദശലക്ഷം പൗണ്ട് (ഏകദേശം 45 കോടി രൂപ) ബ്രിട്ടന്റെ വിഹിതവും ബാക്കി അഞ്ച് ദശലക്ഷം പൗണ്ട് (ഏകദേശം 45 കോടി രൂപ) കേന്ദ്ര ജൈവ സാങ്കേതിക വിദ്യാ വകുപ്പ് വഹിക്കും. ധനകാര്യ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിലവിലുള്ള നിരക്കിലായിരിക്കും ഫണ്ടിംഗ്.

ഫലങ്ങള്‍
കാന്‍സര്‍ ചികിത്സാ ഗവേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍ എന്നിവയടങ്ങുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ രീതി ഒരുക്കുകയാണ് ചെലവു കുറഞ്ഞതും ഗുണനിലവാരം ഉയര്‍ന്നതുമായി ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇതിലൂടെ ഡോക്ടറല്‍ ലെവല്‍, പോസ്റ്റ് ഡോക്ടറല്‍ ലെവല്‍ ഗവേഷകര്‍ക്ക് ഏറെ സാധ്യതകള്‍ കണ്ടെത്താനാകും. അതിനൂതന സാങ്കേതിക വിദ്യയില്‍ പരിശീലനം സിദ്ധിക്കുക മാത്രമല്ല നേതൃപരമായ പാടവവും ബയോ ഫാര്‍മ വ്യവസായത്തില്‍ ഉന്നതമായ സ്ഥാനങ്ങളില്‍ അവരെ എത്തിക്കും.

പശ്ചാത്തലം
2018 ഏപ്രില്‍ 18 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ തുടര്‍ നടപടിയാണ് ഇന്ത്യ - യു.കെ കാന്‍സര്‍ ഗവേഷണ സംരംഭം.

ND MRD- 194
***



(Release ID: 1568166) Visitor Counter : 125