വിദേശകാര്യ മന്ത്രാലയം

ബാലക്കോട്ടിലെജെയ്‌ഷെമുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ നടത്തിയവ്യോമാക്രമണംസംബന്ധിച്ച  വിദേശകാര്യസെക്രട്ടറി ശ്രീ. വിജയ്‌ഗോഖ്‌ലെയുടെ പ്രസ്താവന

Posted On: 26 FEB 2019 2:21PM by PIB Thiruvananthpuram

 

പാകിസ്ഥാനിലെ ഭീകരസംഘടനയായജെയ്‌ഷെ മുഹമ്മദ് നടത്തിയചാവേര്‍ഭീകരാക്രമണത്തില്‍ ഈ മാസം പതിനാലിന് സി.ആര്‍.പി.എഫിലെ ധീരരായ 40 ജവാന്മാര്‍വീരമൃത്യുവരിച്ചിരുന്നു. മസൂദ്അസ്ഹര്‍ നേതൃത്വം നല്‍കുന്ന, ബഹാവല്‍പൂര്‍ആസ്ഥാനമായജെയ്‌ഷെ മുഹമ്മദ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാകിസ്ഥാനില്‍സജീവമാണ്.
യു.എന്‍ നിരോധിച്ച  ഈസംഘടന 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നേര്‍ക്കും 2011 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമതാവളത്തിന് നേരെയുംഉണ്ടായ ആക്രമണങ്ങള്‍ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക്ഉത്തരവാദിയാണ്. 
പാകിസ്ഥാനിലും പാക് അധീന ജമ്മുകാശ്മീരിലുമുള്ള പരിശീലന ക്യാമ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍കാലാകാലങ്ങളില്‍ പാകിസ്ഥാന് നല്‍കിപ്പോന്നിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ അവയുടെഅസ്തിത്വം നിഷേധിക്കുകയാണ്. പാകിസ്ഥാന്‍ അധികൃതരുടെഅറിവില്ലാതെ നൂറ്കണക്കിന് ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്നതിന് തക്ക ശേഷിയുള്ളഅത്തരംവിപുലമായ പരിശീലന ക്യാമ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. 
പാകിസ്ഥാന്റെഉള്ളില്‍ജിഹാദികള്‍ക്ക് പരിശീലനവുംആയുധവും നല്‍കുന്നത് തടയാന്‍ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി കൈക്കൊള്ളാന്‍ ഇന്ത്യ പാകിസ്ഥാനോട്ആവര്‍ത്തിച്ച്ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെമണ്ണില്‍ നിന്നും ഭീകരപ്രവര്‍ത്തനം നടത്തുന്നതിനുള്ളഅടിസ്ഥാനസൗകര്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യക്ഷമായയാതൊരു നടപടിയും പാകിസ്ഥാന്‍ കൈക്കൊണ്ടില്ല. 
ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍വീണ്ടുംചാവേര്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നുവെന്നുംഇതിനായിജിഹാദികളെ പരിശീലിപ്പിച്ച്‌വരികയാണെന്നുമുള്ളകൃത്യമായരഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിലാണ്അത് മുന്‍കൂട്ടി തടയുന്നതിനായുള്ള ആക്രമണംതീര്‍ത്തുംഅനിവാര്യമായിതീര്‍ന്നത്.
ഇന്ന് പുലര്‍ച്ചെ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനില്‍ ബാലക്കോട്ടിലെഏറ്റവുംവലിയജെയ്‌ഷെ ക്യാമ്പിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍, അവരുടെപരിശീലകര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍, ചാവേര്‍ പോരാളികള്‍എന്നിവരടക്കം നിരവധി പേരെഇല്ലാതാക്കി. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ്അസ്ഹറിന്റെഭാര്യാസഹോദരന്‍ മൗലാനാ യൂസഫ്അസ്ഹറിന്റെ (അഥവാഉസ്താദ്ഘൗരി) നേതൃത്വത്തിലായിരുന്നു ബാലക്കോട്ടിലെ ഈ പരിശീലന ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. 
ഭീകരതയെചെറുക്കുന്നതിന് ആവശ്യമായഎല്ലാ നടപടികളും കൈക്കൊള്ളാന്‍ ഇന്ത്യാഗവണ്‍മെന്റ്ദൃഢചിത്തതയോടെ പ്രതിജ്ഞാബദ്ധ മാണ്. അതിനാല്‍ ഈ സൈനികേതരതിരിച്ചടികൃത്യമായുംജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ ലക്ഷ്യമാക്കിയായിരുന്നു. സിവിലിയന്‍മരണംഒഴിവാക്കണമെന്ന ആഗ്രഹംകൊണ്ട്കൂടിയാണ് ഈ ലക്ഷ്യംതന്നെ തിരഞ്ഞെടുത്തത്. ഒരു കുന്നിന്‍ മുകളില്‍കൊടുംകാടിന് നടുവില്‍മറ്റ് ജനവാസമില്ലാത്ത  സ്ഥലത്താണ് പരിശീലന ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. അല്പം മുമ്പ് മാത്രമാണ് ആക്രമണം നടന്നുവെന്നിരിക്കെ കൂടുതല്‍വിവരങ്ങള്‍ക്കായികാത്തിരിക്കുകയാണ്.
'ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിനായിതങ്ങളുടെമണ്ണോ, തങ്ങളുടെ നിയന്ത്രണത്തിലുള്ളഏതെങ്കിലും പ്രവിശ്യയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് 2004 ജനുവരിയില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ്ദൃഢപ്രതിജ്ഞചെയ്തിരുന്നു. തങ്ങള്‍ നടത്തിയ പരസ്യ പ്രഖ്യാപനം നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്നുംജെയ്‌ഷെ മുഹമ്മദിന്റേതുള്‍പ്പെടെ എല്ലാ ക്യാമ്പുകളും പൊളിച്ചുമാറ്റാന്‍ തുടര്‍ നടപടികള്‍കൈക്കൊള്ളുമെന്നും, ഭീകരപ്രവര്‍ത്തകരെതങ്ങളുടെചെയ്തികള്‍ക്ക്ഉത്തരവാദികളാക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.''

ND/MRD



(Release ID: 1566450) Visitor Counter : 111