മന്ത്രിസഭ

ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ ഉപജീവനദൗത്യത്തിന്റെ (ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം) കീഴില്‍ 'ദേശീയ ഗ്രാമീണ സാമ്പത്തിക പരിവര്‍ത്തന പദ്ധതി' നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 19 FEB 2019 9:00PM by PIB Thiruvananthpuram

    ലോകബാങ്കിന്റെ വായ്പാ സഹായത്തോടെ ദീനദയാല്‍ അന്തോ്യദയ യോജന -ദേശീയ ഉപജീവന ദൗത്യത്തിന്റെ കീഴില്‍, ബാഹ്യ സാമ്പത്തിക സഹായത്തോടെയുള്ള 'ദേശീയ ഗ്രാമീണ സാമ്പത്തിക പരിവര്‍ത്തന പദ്ധതി-(നാഷണല്‍ റൂറല്‍ ഇക്കണോമിക് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജക്ട്-എന്‍.ആര്‍.ഇ.ടി.പി) നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഗുണഫലങ്ങള്‍:
ഈ പദ്ധതിയുടെ ഭാഗമായി എന്‍.ആര്‍.ഇ.ടി.പി യും ഉന്നതതല ഇടപെടലുകളും നല്‍കുന്ന സഹായങ്ങള്‍ ഉപജീവനം പ്രോത്സാഹിപ്പിക്കുകയും വായ്പ ലഭ്യത പ്രാപ്യമാക്കുകയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളും ഉപജീവന ഇടപെടലുകളും  വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
സുപ്രധാന സവിശേഷതകള്‍
    ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം പാവപ്പെട്ടവരില്‍ പാവപ്പെട്ട വരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെയും സാമ്പത്തിക ഉള്‍ച്ചേരലുകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ബദല്‍ സംവിധാനങ്ങള്‍, സാമ്പത്തിക ഉള്‍ച്ചേരല്‍, ഗ്രാമീണ പദ്ധതികളില്‍ മൂല്യശൃംഖലകള്‍ സൃഷ്ടിക്കുക, ഉപജീവന പ്രോത്സാഹനത്തില്‍ നൂതനാശയ മാതൃകകള്‍ അവതരിപ്പിക്കുക, ധനകാര്യ ഇടപാടുകള്‍ ലഭ്യമാക്കുക, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍, ഉപജീവന ഇടപെടലുകള്‍ എന്നിവയില്‍ മുന്‍കൈകള്‍ എടുക്കുക എന്നിവയ്ക്കായി എന്‍.ആര്‍.ഇ.ടി.പി നൂതനാശയ പദ്ധതികള്‍ ഏറ്റെടുക്കും. ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം പരസ്പരം ഗുണകരമാകുന്ന പ്രവര്‍ത്തന ബന്ധങ്ങളും കൂടിക്കാഴ്ചകള്‍ക്ക് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും (പി.ആര്‍.ഐ)സാമൂഹികാധിഷ്ഠിത സംഘടനകളും തമ്മിലുള്ള ഔചപാരിക വേദിയും രൂപീകരിക്കും. എന്‍.ആര്‍.എല്‍.എം ഇതിനകം തന്നെ എന്‍.ആര്‍.എല്‍.എം സ്ഥാപനങ്ങളും പി.ആര്‍.ഐ കളും ഒന്നിച്ച് പ്രവര്‍ത്തിക്കാനും  ഇടപെടാനും കഴിയുന്ന വിവിധ മേഖലകളുടെ ഒന്നിച്ചുചേരലിന് സൗകര്യമൊരുക്കുന്നതിന് ഒരു കര്‍മ്മ ഭൂപടം തയാറാക്കുകയും അത് എല്ലാ സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്കും വിതരണം ചെയ്തിട്ടുമുണ്ട്.
RS

 


(Release ID: 1565765) Visitor Counter : 48