മന്ത്രിസഭ

ദേശീയ ഭക്ഷ്യ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സംരംഭകത്വം, പരിപാലനം ബില്‍ 2019 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി

प्रविष्टि तिथि: 06 FEB 2019 9:37PM by PIB Thiruvananthpuram

 

ഹരിയാന കുണ്ട്‌ലിയിലെ എന്‍.ഐ.എഫ്.ടി.ഇ.എമ്മിനും തമിഴ്‌നാട് തഞ്ചാവൂരിലെ ഐ.ഐ.എഫ്.പി.ടിക്കും ദേശീയപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ എന്ന പദവി

ദേശീയ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സംരംഭകത്വം, പരിപാലനം ബില്‍ 2019 അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഹരിയാന കുണ്ട്‌ലിയിലെ ദേശീയ ഭക്ഷ്യ സാങ്കേതികവിദ്യാ, സംരംഭകത്വ, പരിപാലന കേന്ദ്രത്തിനും തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്‌നോളജി(ഐ.ഐ.എഫ.്പി.ടി.)ക്കും ദേശീയപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ എന്ന പദവി നല്‍കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

നേട്ടങ്ങള്‍:

കോഴ്‌സുകള്‍ രൂപകല്പന ചെയ്യുന്നതിനും വികസിപ്പിച്ചെടുക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും സ്വാശ്രയത്വം നല്‍കുന്നതോടൊപ്പം ഈ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക രംഗത്തെ നില മെച്ചപ്പെടുത്താനും ലോകോത്തര കേന്ദ്രങ്ങളായി മാറുന്നതിനും നിയമനിര്‍മാണം സഹായകമാകും. ഈ കേന്ദ്രങ്ങള്‍ ഗവണ്‍മെന്റിന്റെ സംവരണ നയം നടപ്പാക്കുമെന്നു മാത്രമല്ല അര്‍ഹതപ്പെട്ടവവരിലേക്ക് എത്തിച്ചേരുന്നതിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. നൂതന സംവിധാനങ്ങള്‍ നടപ്പാക്കുക വഴി ലോകോത്തര നിലവാരത്തിലുള്ള പഠനവും ഗവേഷണവും സാധ്യമാക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്ന സാഹചര്യവും ഇതിലൂടെ ഉണ്ടാവും.


(रिलीज़ आईडी: 1563293) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Assamese , Gujarati , Tamil , Kannada