മന്ത്രിസഭ

സിനിമാമോഷണവും പകര്‍പ്പവകാശ ലംഘനവും നിയന്ത്രിക്കാന്‍ സിനിമാറ്റോഗ്രഫി നിയമം 1952ല്‍ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 FEB 2019 9:39PM by PIB Thiruvananthpuram

അംഗീകാരമില്ലാതെ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജ പതിപ്പുകളുണ്ടാക്കുതിനും പിഴ വ്യവസ്ഥ

ലംഘകര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍വാസമോ പത്തുലക്ഷം പിഴയോ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും.

സിനിമാറ്റോഗ്രഫി നിയമം 1952 ഭേദഗതി ചെയ്യുന്നതിനായി സിനിമാറ്റോഗ്രഫി ഭേദഗതി ബില്‍ 2019 കൊണ്ടുവരുന്നതിനുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. അംഗീകാരമില്ലാതെ സിനിമകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതാണ് ബില്‍ ലക്ഷ്യമാക്കുന്നത്.

വിശദാംശങ്ങള്‍:

സിനിമാ മോഷണമെന്ന ഭീഷണി തടയുന്നതിന് വേണ്ടി ലഭ്യമാക്കിയിട്ടുള്ള ഭേദഗതികള്‍:
-അംഗീകാരമില്ലാത്ത റെക്കാര്‍ഡിംഗ് നിരോധിക്കുന്നതിനായി 6എ.എ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

സിനിമാറ്റോഗ്രാഫ് ആക്ട് 1952ലെ 6 എ വകുപ്പിന് ശേഷം താഴെപ്പറയുന്ന 6എ.എ. വകുപ്പ് കൂട്ടിച്ചേര്‍ക്കണം.

6 എ.എ.: ''നിലവില്‍ നിയമങ്ങള്‍ ഉണ്ടെന്നുവരികിലും സ്രഷ്ടാവിന്റെ രേഖാമൂലുമുള്ള അംഗീകാരമില്ലാതെ ഒരു വ്യക്തിക്കും ഒരു ഓഡിയോ, വിഡിമയാ റെക്കാര്‍ഡിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ട് ഒരു ചലച്ചിത്രമോ അതിന്റെ ഒരു ഭാഗമോ അറിഞ്ഞുകൊണ്ട് നിര്‍മിക്കുകയോ, പ്രസരണം നടത്തുകയോ, അല്ലെങ്കില്‍ നിര്‍മിക്കുകയോ പ്രസരിിപ്പിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നത്.''

'' ഇത്തരം പ്രകടനങ്ങള്‍ക്ക് 2957ലെ പകര്‍പ്പവകാശ നിയമത്തിലെ ക്ലോസ്(ഡി) വകുപ്പ് 2ന്റെ അതേ അര്‍ത്ഥം തന്നെയായിരിക്കും.''

-6എ.എ.യിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴ വ്യവസ്ഥ നടപ്പാന്നക്കുതിനായി വകുപ്പ് 7ല്‍ ഭേദഗതി വരുത്തും. മൂലനിയമത്തിന്റെ വകുപ്പ് 7ല്‍ ഉപവകുപ്പ് 1നെത്തുടര്‍ന്ന ഉപകവകുപ്പ് (1 എ) കൂട്ടിച്ചേര്‍ക്കണം:-

''വകുപ്പ് 6എ.എയിലെ വ്യവസ്ഥകള്‍ ഏതെങ്കിലുമൊരു വ്യക്തി ലംഘിക്കുകയാണെങ്കില്‍ അയാളെ മൂന്നുവര്‍ഷം വരെ തടവിനോ അല്ലെങ്കില്‍ പത്തുലക്ഷം രൂപ പിഴയ്‌ക്കോ അല്ലെങ്കില്‍ രണ്ടിനുംകൂടിയോ ശിക്ഷിക്കാം.''
ഈ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ വ്യവസായത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയും തൊഴില്‍ സൃഷ്ടിക്കുന്നത് വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ നാഷണല്‍ ഐ.പി. നയത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയും മോഷണത്തിനും ലംഘന ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ വരുന്നതില്‍നിന്നും ആശ്വാസം നല്‍കും.

പശ്ചാത്തലം:

സിനിമ മാധ്യമവും അതുമായി ബന്ധപ്പെട്ടിരിക്കുന്ന സാങ്കേതികവിദ്യകളും അതിന്റെ പ്രേക്ഷകര്‍ പോലും കാലാകാലമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകാണ്. ടി.വി. ചാനലുകളുടെ കടന്നുകയറ്റവും രാജ്യത്താകമാനം വ്യാപിച്ച കേബിള്‍ ശൃംഖലകളും മൂലം മാധ്യമ വിനോദമേഖലകളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ്, മോഷണത്തെക്കുറിച്ചുള്ള ആശങ്ക, പ്രത്യേകിച്ചും സിനിമകളുടെ മോഷ്ടിക്കപ്പെട്ട പ്രതികള്‍ ഇന്റര്‍നെറ്റില്‍ വരുന്നത്, സിനിമാ വ്യവസായത്തിനും ഗവണ്‍മെന്റ് ഖജനാവിനും വന്‍ വരുമാന നഷ്ടമാണുണ്ടാക്കുത്.

അനധികൃതമായി വീഡിയോ പിടിക്കുന്നതിനും സിനിമാമോഷണത്തിനുമെതിരെ നിയമത്തില്‍ ഭേദഗതി ഗവണ്‍മെന്റ് പരിഗണിക്കണമെന്ന് സിനിമാ വ്യവസായം വളരെക്കാലമായിആവശ്യപ്പെടുന്നതാണ്. വ്യാജ വിഡിയോ എടുക്കലും സിനിമാ മോഷണത്തിന്റെയും ഭീഷണിയെ തടയുമെന്ന് 2019 ജനുവരി 19ന് മുംബൈയിലെ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ വിതരണ മന്ത്രാലയം ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിക്കുകയുംചെയ്തു.

***



(Release ID: 1563292) Visitor Counter : 203