Posted On:
06 FEB 2019 9:43PM by PIB Thiruvananthpuram
എന്‍.ടി.പി.സിയുടെ തെലുങ്കാന സുപ്പര്‍ താപവൈദ്യുത പദ്ധതി(4000 മെഗാവാട്ട്)യില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 85%വും തെലുങ്കാനയ്ക്കും എന്‍.ടിപി.സിയുടെ ഉപകമ്പനിയായ പാട്രാടു വൈദ്യുത് ഉല്‍പ്പാദന്‍ നിഗം ലിമിറ്റഡിന്റെ (പി.വി.യു.എന്‍.എല്‍) പട്രാടു താപവൈദ്യുത പദ്ധതിയുടെ വികസനപദ്ധതിയില്‍ (4000 മെഗാവാട്ട്)നിന്ന് 85% ജാര്‍ഖണ്ഡ് സംസ്ഥാന ഗവണ്‍മെന്റിനും നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
വിശദാംശങ്ങള്‍:
രണ്ടു പദ്ധതികളും രണ്ടു ഘട്ടമായാണ് നടപ്പാക്കിയത്. പെടപ്പള്ളിയിലുള്ള രാമഗുണ്ടത്താണ് തെലുങ്കാന സൂപ്പര്‍ താപവൈദ്യുത പദ്ധതി വരുന്നത്. അതുപോലെ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ പാട്രാടുവിലാണ് പാട്രാടു സൂപ്പര്‍ താപവൈദ്യുത നിലയം നിലകൊള്ളുന്നത്. ടി.എസ്.ടി.പി.പിയുടെ ആദ്യഘട്ടം 800 മെഗാവാട്ടിന്റെ രണ്ടു യൂണിറ്റുകളാണുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തില്‍ 800 മെഗാവാട്ടിന്റെ മൂന്ന് യൂണിറ്റുകളുമുണ്ടായിരുന്നു. പട്രാടു താപവൈദ്യുത കേന്ദ്രത്തി(പി.ടി.പി.എസ്.)ല്‍ 800 മെഗാവാട്ടിന്റെ മൂന്ന് യൂണിറ്റുകള്‍ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തില്‍ 800 മെഗാവാട്ടിന്റെ രണ്ടു യൂണിറ്റുകളും ഉണ്ടായിരുന്നു.
2014ലെ ആന്ധ്രാപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ നിയമത്തില്‍ ടി.പി.സി 400 മെഗാവാട്ടിന്റെ ഊര്‍ജ സൗകര്യം പിന്നീട് രൂപീകൃതമായ സംസ്ഥാനമായ തെലുങ്കാനയ്ക്ക് ലഭ്യമാക്കണമെന്നു നിയമത്തിന്റെ 13-ാം ഷെഡ്യൂളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡിന് പി.ടിപി.എസ്. വികസന പദ്ധതിയില്‍ (4000 മെഗാവാട്ട്) 85% വൈദ്യുതി നല്‍കുത് ജാര്‍ഖണ്ഡ് ഗവണ്‍മെന്റും എന്‍.ടി.പി.സി ലിമിറ്റഡും തമ്മില്‍ പി.ടി.പി.എസിന്റെ 4000 മെഗാവാട്ട് വികസനത്തിനായി ഏര്‍പ്പെട്ട സംയുക്ത സംരംഭ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥയായിരുന്നു.
നിലവില്‍ രണ്ടു പദ്ധതികളുടെയും ആദ്യഘട്ട പദ്ധതികര്‍ നിര്‍മ്മാണത്തിലാണ്. തെലുങ്കാന സൂപ്പര്‍ താപവൈദ്യുത പദ്ധതി 2020-21ലെ ആദ്യപാദത്തില്‍ ഉദ്ഘാടനംചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ജനുവരി ഒന്നിനുണ്ടാക്കിയ നിക്ഷേപാംഗീകാര പ്രകാരം തെലുങ്കാന സൂപ്പര്‍ താപവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കുന്നതിനായുള്ള പ്രതീക്ഷിത ചെലവ് 11811.26 കോടി രൂപ വരും. 2018 മാര്‍ച്ച് വരെ 1849 കോടി രൂപയുടെ ചെലവ് നടന്നുകഴിഞ്ഞു.
പട്രാടു താപവൈദ്യുത നിലയത്തിന്റെ ആദ്യഘട്ടം 2022-23 ലെ നാലാംപാദത്തില്‍ കമ്മിഷന്‍ ചെയ്യാനാകും. 2017 ഒക്‌ടോബര്‍ 30ലെ നിക്ഷേപാംഗീകാരപ്രകാരം പി.ടി.പി.എസിന്റെ വികസിപ്പിക്കലിന് വേണ്ടിവരുന്ന ഏകദേശ ചെലവ് 18,668 കോടി രൂപയാണ്. ഇതില്‍ 2018 മാര്‍ച്ച് വരെ 247.66 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു.
നേട്ടങ്ങള്‍:
ടി.എസ്.ടി.പി.പിയില്‍ നിന്നും കൂടുതല്‍ ഊര്‍ജം തെലുങ്കാന സംസ്ഥാനത്തിന് നല്‍കുന്നതിലൂടെ പുതുതായി രൂപീകൃതമായ സംസ്ഥാനത്തിന്റെ പുരോഗതിക്കും സുസ്ഥിര വികസനത്തിനും വേണ്ടിയും എ.പി. റെക്കഗ്നീഷന്‍ ആക്ടിലെ പതിമൂന്നാാം ഷെഡ്യൂളില്‍ ആലേഖനം ചെയ്ത നടപടികള്‍ നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആവശ്യമായി നടപടികള്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കി. പി.ടി.പി.എസില്‍ നിന്ന് ജാര്‍ഖണ്ഡ് സംസ്ഥാനത്തിന് കൂടുതല്‍ വൈദ്യുതി നല്‍കന്നുത് ആ സംസ്ഥാനത്തിന്റെ വൈദ്യുതി സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എല്ലാവര്‍ക്കും ഊര്‍ജം എന്ന ഗവണ്‍മെന്റിന്റെ ദൗത്യത്തിന് വേണ്ട സൗകര്യമൊരുക്കും.
***