മന്ത്രിസഭ

പാരമ്പര്യ വൈദ്യം, ഹോമിയോപതി മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ബ്രസീലും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 FEB 2019 9:52PM by PIB Thiruvananthpuram

പാരമ്പര്യ വൈദ്യം, ഹോമിയോപ്പതി മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ബ്രസീലും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഗുണഫലങ്ങള്‍

പാരമ്പര്യ വൈദ്യശാസ്ത്രമോലയില്‍ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഈ ധാരണാപ;തം സഹായിക്കും.

പശ്ചാത്തലം

ആഗോള ആരോഗ്യ പരിപ്രേക്ഷ്യത്തില്‍ അനിതരസാധാരണമായ ശേഷിയുള്ള ഔഷധസസ്യങ്ങളുള്‍പ്പെടെ വളരെ വികസിച്ച ഒരു പാരമ്പര്യ വൈദ്യമേഖലയാണ് നമുക്കുള്ളത്. ഇന്ത്യയും ബ്രസീലും തമ്മില്‍ ഉഭയകക്ഷി തലത്തിലും ബ്രിക്‌സ്, ബേസിക്, ജി-20, ജി-4, ബി.എസ്.എ. എന്നീ ബഹുകക്ഷിതലത്തിലും വലിയ ബഹുതല സ്ഥാപനങ്ങളായ യു.എന്‍, ഡബ്ല്യു.ടി.ഒ, യുനെസ്‌കോ, ഡബ്ല്യു.എച്ച്.ഒ എന്നിവയിലും മികച്ച ബന്ധമാണ്. ലാറ്റിനമേരിക്കന്‍ കരീബിയന്‍ മേഖല ഒന്നാകെ എടുത്താല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാര പങ്കാളിയുമാണ് ബ്രസീല്‍.

ജൈവവൈവവിദ്ധ്യത്തില്‍ ഇന്ത്യയും ബ്രസീലും സമ്പന്നമാണ്. ഒപ്പം ഔഷധ ചെടികളുടെ അടിസ്ഥാനത്തില്‍ വിശാലമായ ആരോഗ്യ ചികിത്സാപദ്ധതികളും ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്ന ചരിത്രവും രണ്ടു രാജ്യങ്ങളും തമ്മിലുണ്ട്. ആയുര്‍വേദം, യോഗ, അതുപോലെ മറ്റ് പരമ്പരാഗത സംവിധാനങ്ങളും ബ്രസീലില്‍ ജനപ്രിയമാണ്.



(Release ID: 1563273) Visitor Counter : 220