ധനകാര്യ മന്ത്രാലയം

2019-20 ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തില്‍

Posted On: 01 FEB 2019 1:49PM by PIB Thiruvananthpuram

 

 ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2019

കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ റെയില്‍വെ, കല്‍ക്കരി മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച 2019-20 ലെ ഇടക്കാല ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ;

പുതിയ പ്രഖ്യാപനങ്ങള്‍
·    കര്‍ഷകര്‍
o    12 കോടി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പി.എം. കിസാന്‍ പദ്ധതിക്ക് കീഴില്‍ പ്രതിവര്‍ഷം 6,000 രൂപ വരുമാനം ഉറപ്പാക്കല്‍
o    2018-19 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 20,000 കോടി രൂപ കൂടാതെ 2019-20 ല്‍ കാര്‍ഷിക മേഖലയുടെ മൊത്തം അടങ്കല്‍ 75,000 കോടി രൂപ
o    രാഷ്ട്രീയ ഗോകുല്‍ ദൗത്യത്തിന്റ അടങ്കല്‍ 750 കോടി രൂപയായി ഉയര്‍ത്തി.
o    പശുക്കളുടെ ജനിതക നിലവാരം സുസ്ഥിരമായി ഉയര്‍ത്തുന്നതിന് രാഷ്ട്രീയ കാമധേനു ആയോഗ് രൂപീകരിക്കും.
o    1.5 കോടി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് വകുപ്പ് 
o    മൃഗ സംരക്ഷണത്തിനും മത്സ്യ വളര്‍ത്തലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് 2% പലിശ ഇളവ്. കൃത്യമായ തിരിച്ചടവിന് 3% അധിക ഇളവ്.
o    ദുരന്ത വേളകളില്‍ നല്‍കുന്ന 2% പലിശ ഇളവ് പുനക്രമീകരിക്കപ്പെട്ട വായ്പയുടെ മുഴുവന്‍ കാലയളവിലേയ്ക്കും ബാധകമാക്കും.
·    തൊഴില്‍
o    അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 10 കോടിയോളം പേര്‍ക്ക് നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ശ്രമ യോഗി മാന്‍ധന്‍ പദ്ധതി.
o    പ്രതിമാസം 100/55 രൂപയുടെ താങ്ങാവുന്ന വിഹിതത്തിലൂടെ 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ പെന്‍ഷന്‍.
·    ആരോഗ്യം
o    22-ാമത് എയിംസ് ഹരിയാനയില്‍ സ്ഥാപിക്കും.
·    തൊഴിലുറപ്പ് പദ്ധതി
o    മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 2019-20 ല്‍ 60,000 കോടി രൂപയുടെ വിഹിതം.
·    പ്രത്യക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍
o    5 ലക്ഷം രൂപ വരെയുള്ള വരുമാനം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി
o    3 കോടിയോളം ഇടത്തരക്കാരായ നികുതി ദായകര്‍ക്ക് 23,000 കോടിയിലധികം രൂപയുടെ നികുതി ഇളവ്.
o    സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി.
o    നികുതി കണക്കാക്കുന്നതിന് ബാങ്കുകള്‍ / പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍ എന്നിവയുടെ റ്റി.ഡി.എസ്. പരിധി 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി ഉയര്‍ത്തും.
o    നിലവിലുള്ള ആധായ നികുതി നിരക്കുകള്‍ അതേപടി തുടരും.
o    സ്വന്തമായി താമസിക്കുന്ന രണ്ടാമത്തെ വീടിന്റെ നാമമാത്ര വാടകയ്ക്ക് മേലുള്ള നികുതി ഒഴിവാക്കി.
o    ഭവന നിര്‍മ്മാണ റിയല്‍എസ്റ്റേറ്റ് മേഖലയ്ക്ക് കുതിപ്പേകും-
o    വാടകയ്ക്ക് മേല്‍ നികുതി കണക്കാക്കുന്നതിനുള്ള ടി.ഡി.എസ്. പരിധി 1,80,000 രൂപയില്‍ നിന്ന് 2,40,000 രൂപയാക്കി ഉയര്‍ത്തി.
o    താങ്ങാവുന്ന നിരക്കിലുള്ള വീടുകള്‍ക്കുള്ള നികുതി ഒഴിവുകള്‍ 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
·    സാമ്പത്തികം
o    2019-20 ലെ ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പദനത്തിന്റെ 3.4 ശതമാനമാക്കി നിജപ്പെടുത്തി.
o    3% എന്ന ലക്ഷ്യം 2020-21 ഓടെ കൈവരിക്കും.
o    2018-19 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകമ്മി 7 വര്‍ഷം മുമ്പുള്ള 6% ല്‍ നിന്ന് 3.4% ആയി കുറച്ചു.
o    2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചിലവ് 13% ല്‍ അധികം വര്‍ദ്ധിച്ച്, 27,84,200 കോടി രൂപയായി.
o    2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൂലധന ചെലവ് 3,36,292 കോടി രൂപ.
o    കേന്ദ്രാവിഷ്‌കൃത പദ്ധതിക്കുള്ള വിഹിതം 2019-20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 3,27,679 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.
o    ദേശീയ വിദ്യാഭ്യാസ ദൗത്യത്തിനുള്ള വിഹിതം 20% വര്‍ദ്ധിപ്പിച്ച് 38,572 കോടിരൂപയാക്കി.
o    ഐ.സി.ഡി.എസ്. നുള്ള വിഹിതം 18% വര്‍ദ്ധിപ്പിച്ച് 27,584 കോടി രൂപയാക്കി.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധന
·    പട്ടികജാതിക്കാര്‍ക്കുള്ള വിഹിതം 35.6% ന്റെ വര്‍ദ്ധന
o    2018-19 ലെ 56,619 കോടി രൂപയില്‍ നിന്ന് 2019-20 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 76,801 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു
o    പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വിഹിതത്തില്‍ 28 % ന്റെ വര്‍ദ്ധന
o    2018-19 ലെ 39,135 കോടി രൂപയില്‍ നിന്ന് 2019-20 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 50,086 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു
പാവപ്പെട്ടവരും, പിന്നോക്ക വിഭാഗങ്ങളും 
o    പാവപ്പെട്ടവര്‍ക്കുള്ള 10% സംവരണം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 25% അധിക സീറ്റുകള്‍.
o    2019 മാര്‍ച്ചോടെ എല്ലാ വീടുകള്‍ക്കും വൈദ്യുതി കണക്ഷന്‍.

·    വടക്ക് കിഴക്ക് 
2018-19 ലെ ബജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ 21% വിഹിതം വര്‍ദ്ധിപ്പിച്ച് 2019-20 ല്‍ 58,166 കോടി രൂപയാക്കി.
അരുണാചല്‍പ്രദേശ് വ്യോമയാന മാപ്പില്‍ ഇടംതേടി.
ഇത് ആദ്യാമായി മേഘാലയ, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ റെയില്‍വെ മാപ്പില്‍  ഇടംപിടിച്ചു.

നാടോടി ഗോത്രങ്ങളെ കണ്ടെത്താന്‍ സമിതി
    അവശേഷിക്കുന്ന വിജ്ഞാപനം ചെയ്യപ്പെടാത്ത നാടോടി, അര്‍ദ്ധ നാടോടി ഗോത്രങ്ങളെ കണ്ടെത്തുന്നതിന് നിതി ആയോഗിന് കീഴില്‍ ഒരു പുതിയ സമിതി. 
    ഇവരുടെ വികസനത്തിനും ക്ഷേമത്തിനുമായി കേന്ദ്ര സാമൂഹിക നിതീ ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ പുതിയ ബോര്‍ഡ് രൂപീകരിക്കും.

പ്രതിരോധം
    ഇത് ആദ്യമായി പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി രൂപ കടന്നു. 

റെയില്‍വെ
    2019-20 ബജറ്റില്‍ നിന്നും 64,587 കോടി രൂപയുടെ മൂലധന സഹായം. 
    1,58,658 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് 

വിനോദ വ്യവസായം
     ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് സിനിമ ഷൂട്ടിംഗിന് അനുമതി ലഭിക്കുന്നതിന് ഏകജാലക സംവിധാനം.
    നിയന്ത്രണ സംവിധാനങ്ങള്‍ കൂടുതലായും സ്വയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനതില്‍.
    വ്യാജപതിപ്പികള്‍ തടയുന്നതിന് സിനിമാറ്റോഗ്രാഫ് നിയമത്തില്‍ ആന്റി ക്യംകോര്‍ഡിംഗ് വകുപ്പുകള്‍ ചേര്‍ത്ത്.

എം.എസ്.എം.ഇ.യും, വ്യാപാരികളും
    ജി.എസ്.ടി.ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപയുടെ വായ്പയ്ക്ക് 2% പലിശ ഇളവ്.
    ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേയ്ക്കുള്ള പര്‍ച്ചേസുകളുടെ 25% ല്‍ കുറഞ്ഞത് 3% എങ്കിലും വനിതകളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നായിരിക്കും.
    കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പിനെ, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്യും.

ഡിജിറ്റല്‍ ഗ്രാമങ്ങള്‍
    അടുത്ത അഞ്ച് വര്‍ഷത്തിനകം ഗവണ്‍മെന്റ് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി മാറ്റും. 

2019-20 ബജറ്റിന്റെ മുഖ്യ സന്ദേശം
    2022 ഓടെ ഒരു നവ ഇന്ത്യയിലേക്കുള്ള സാക്ഷാത്ക്കാരത്തിലേയ്ക്കുള്ള മുന്നേറ്റം
o    എല്ലാവര്‍ക്കും കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമായ വൃത്തിയും ആരോഗ്യവും ഉള്ള ഇന്ത്യ
o    കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ ഒരു ഇന്ത്യ
o    യുവാക്കള്‍ക്കും വനിതകള്‍ക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യഥേഷ്ടം അവസരങ്ങള്‍
o    ഭീകരത, വര്‍ഗ്ഗീയത, ജാതീയത, അഴിമതി സ്വജനപക്ഷപാതം എന്നിവയില്‍ നിന്ന് മുക്തമായൊരു ഇന്ത്യ.

അടുത്ത പതിറ്റാണ്ടിലേയ്ക്കുള്ള കാഴ്ചപ്പാട്
    അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയായി വളരുക. 
    പിന്നീടുള്ള എട്ട് വര്‍ഷത്തിനുള്ളില്‍ 10 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയായി വളരുക. 

2030 ലെ ഇന്ത്യയ്ക്കായുള്ള ദര്‍ശനത്തിന്റെ 10 മാനങ്ങള്‍
    ഇന്ത്യ ഒരു ആധുനികവും, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമായ ഉയര്‍ന്ന വളര്‍ച്ചയുള്ളതും സമത്വാധിഷ്ടിതവും, സുതാര്യവുമായ ഒരു സമൂഹമായി മാറും.
1.    ജീവിതം ആയാസകരമാക്കാന്‍ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ നര്‍മ്മിക്കുക. 
2.    ഒരു ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുക.
3.    വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഗതാഗത വിപ്ലവത്തിലൂടെ മലിനീകരണ മുക്ത ഇന്ത്യയിലേയ്ക്ക് നയിക്കുക.
4.    ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാമീണ വ്യവസായ വല്‍ക്കരണം വിപുലീകരിക്കുക.
5.    നദികള്‍ ശുദ്ധീകരിക്കുക, എല്ലാ ഇന്ത്യാക്കാര്‍ക്കും സുരക്ഷിത കുടിവെള്ളവും, സൂക്ഷ്മ ജലസേചനത്തിലൂടെ വെള്ളത്തിന്റെ കാര്യക്ഷമായ ഉപയോഗം ഉറപ്പാക്കുക.
6.    സാഗര്‍മാല, തീരദേശം, സമുദ്രങ്ങള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തുന്നതിലൂടെ  വിപുലപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ വികസനവും, വളര്‍ച്ചയും ശക്തിപ്പെടുത്തുക.
7.    ഗഗന്‍യാനിലൂടെ 2022 ഓടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുക. ഒപ്പം ലോകത്തെ ഉപഗ്രഹങ്ങളുടെ വിക്ഷേപണ തറയായി ഇന്ത്യമാറുക.
8.    ഇന്ത്യയെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കുക ഒപ്പം ഏറ്റവും ജൈവമായ തരത്തില്‍ ഉല്‍പ്പാദിപപിച്ച ഭക്ഷംണം ലോകത്തിന് കയറ്റുമതി ചെയ്യുക.
9.    ആയുഷ്മാന്‍ ഭാരതിലൂടെ ആരോഗ്യകരമായ ഒരു ഇന്ത്യയും, തുല്യ അവസരങ്ങള്‍ ഉള്ള വനിതകളും അവരുടെ സുരക്ഷിതത്വത്തില്‍ കരുതലും.
10.    കുറഞ്ഞ ഗവണ്‍മെന്റും കൂടുതല്‍ ഭരണവും ഉത്തരവാദിത്തമുള്ള ബ്യൂറോക്രസിയുമായി ഇന്ത്യയെ  പരിവര്‍ത്തിപ്പിക്കുക.
ND   MRD - 78
***



(Release ID: 1562379) Visitor Counter : 446