ധനകാര്യ മന്ത്രാലയം
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസത്തില്‍ 15,000 രൂപ വരെ വരുമാനം ലഭ്യമാക്കുന്ന മെഗാ പെന്‍ഷന്‍ പദ്ധതി ' പ്രധാന്‍ മന്ത്രി ശ്രം-യോഗി മാന്ഥന്‍ ആരംഭിക്കും; പത്ത് കോടി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും
Posted On:
01 FEB 2019 1:36PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2019
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസത്തില്‍ 15,000 രൂപ വരെ വരുമാനം ലഭ്യമാക്കുന്ന മെഗാ പെന്‍ഷന്‍ പദ്ധതി ' പ്രധാന്‍ മന്ത്രി ശ്രം-യോഗി മന്ദാന്‍ ആരംഭിക്കുന്നതിന് ഗവണ്‍മെന്റ് നിര്‍ദേശിച്ചു. തെരുവ് കച്ചവടക്കാര്‍, റിക്ഷാ വലിക്കാര്‍, നിര്‍മ്മാണത്തഴിലാളികള്‍, ചവറു പെറുക്കിവില്‍ക്കുന്നവര്‍, കര്‍ഷകത്തൊഴിലാളികള്‍, ബീഡി ത്തൊഴിലാളികള്‍, കൈത്തറി, ലെതര്‍ തുടങ്ങീ സമാനമായ തൊഴിലെടുക്കുന്ന 42 കോടി പേരുടെ വിയര്‍പ്പില്‍ നിന്നും, അദ്ധ്വാനത്തില്‍ നിന്നുമാണ് ഇന്ത്യയുടെ ജിഡിപിയുടെ പകുതിയും വരുന്നതെന്ന് 2019-20 വര്‍ഷത്തെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ, റെയില്‍വേ, കല്‍ക്കരി മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു. അവരുടെ വാര്‍ദ്ധക്യത്തില്‍ ബൃഹത്തായ സമൂഹ്യ സുരക്ഷാ കവറേജും കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പായും പ്രദാനം ചെയ്യും. അതിനുവേണ്ടി ആയുഷ്മാന്‍ ഭാരതിനുകീഴിലുള്ള ആരോഗ്യസുരക്ഷാ കവറേജ്, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന, പ്രദാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന എന്നിവക്കുകീഴിലുള്ള ജീവന്‍ അംഗവൈകല്യ കവറേജ് തുടങ്ങിയവക്കുപരിയായി, പത്ത് കോടി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 15,000 രൂപ വരെ മാസവരുമാനം ഉറപ്പാക്കുന്ന മെഗാ പെന്‍ഷന്‍ പദ്ധതി ' പ്രധാന്‍ മന്ത്രി ശ്രം-യോഗി മന്ദാന്‍' ആരംഭിക്കുവാനും കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നു.
ജോലി ചെയ്യുന്ന വേളയില്‍, താങ്ങാവുന്ന രീതിയിലുള്ള ചെറിയൊരു തുക മാസവിഹിതം പിടിച്ചുകൊണ്ട് 60 വയസ്സുമുതല്‍ 3,000 രൂപ ഉറപ്പായ മാസ പെന്‍ഷന്‍ ഈ പദ്ധതിയിലൂടെ പ്രദാനം ചെയ്യുമെന്നും ശ്രീ. ഗോയല്‍ പറഞ്ഞു.
29ാം വയസ്സില്‍ അംഗമാവുന്ന അസംഘടിത തൊഴിലാളിക്ക്, 100 രൂപ മാത്രം പ്രതിമാസം 60 വയസ്സുവരെ സംഭാവന ചെയ്യാം. 18 വയസ്സില്‍ അംഗമാവുന്ന അസംഘടിത തൊഴിലാളിക്ക് പ്രതിമാസം 55 രൂപമാത്രം സംഭാവന ചെയ്താല്‍ മതിയാകും. ഇതിന് തതുല്യമായ തുക ഗവണ്‍മെന്റും തൊഴിലാളിയുടെ പേരില്‍ പ്രതിമാസം നിക്ഷേപിക്കും. അസംഘടിത മേഖലയില്‍ നിന്നുള്ള ചുരുങ്ങിയത് 10 കോടിയോളം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പ്രധാന്‍ മന്ത്രി ശ്രം-യോഗി മന്ഥന്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കും.
GK MRD - 92
***
(Release ID: 1562373)