ധനകാര്യ മന്ത്രാലയം
റെയില്‍വേയ്ക്ക് 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 64,587 കോടി രൂപ വകയിരുത്തി വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 21% വര്‍ദ്ധന. 2019-20 ല്‍ 58,166 കോടി രൂപ
प्रविष्टि तिथि:
01 FEB 2019 1:16PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2019
2019-20 സാമ്പത്തിക വര്‍ഷത്തേയ്ക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ റെയില്‍ വെയ്ക്ക് 64,587 കോടി രൂപ വകയിരുത്തി. റെയില്‍വേയുടെ മൊത്തം മൂലധന ചെലവ് 1,58,658 കോടി രൂപയാണ്. പാര്‍ലമെന്റില്‍ 2019-2020 ന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധന, കമ്പനി, റെയില്‍വേ, കല്‍ക്കരി മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ബ്രോഡ് ഗെയ്ജ് ശൃംഖലയിലുണ്ടായിരുന്ന എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും നിറുത്തലാക്കിയതോടെ ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷമായിരുന്നു കഴിഞ്ഞു പോയത് എന്ന് മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
വന്ദേഭാരത് എക്‌സ്പ്രസ്:
തദ്ദേശീയമായി വികസിപ്പിച്ച സെമി ഹൈസ്പീഡ് ട്രെയിനായ 'വന്ദേ ഭാരത് എക്‌സ്പ്രസ്' ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ സേവനം, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ ലോകനിലവാരത്തിലുള്ള അനുഭവം നല്‍കുന്നു. നമ്മുടെ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തൊഴിലവസരസൃഷ്ടിയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കളമൊരുക്കും.
രാജ്യത്തിന്റെ വികസനത്തിന്റെയും ജീവിത നിലവാരത്തിന്റെയും നട്ടെല്ലാണ് അടിസ്ഥാന പശ്ചാത്തല സൗകര്യമെന്നു ധനകാര്യ മന്ത്രി പറഞ്ഞു. അത് ദേശീയ പാതകളാകട്ടെ, റെയില്‍പാതകളാകട്ടെ, വ്യോമപാതകളാകട്ടെ, ഡിജിറ്റല്‍ ഹൈവേകളാകട്ടെ, ഈ മേഖലകളില്‍ രൂപാന്തരപരമായ വളര്‍ച്ച നാം കൈവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം തുടര്‍ന്നു.
വടക്കു കിഴക്കന്‍ മേഖലയുടെ അടിസ്ഥാന വികസനം:
സിക്കിമിലെ പാക്യോങ് എയര്‍പോര്‍ട്ട് കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ രാജ്യത്തെ പ്രവര്‍ത്തന സജ്ജമായ എയര്‍പോര്‍ട്ടുകളുടെ എണ്ണം 100 കടന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈവേ വികസനം ഇന്ത്യയിലാണ്. ദിവസേന 27 കിലോമീറ്റര്‍ ദേശീയ പാതയാണ് നാം നിര്‍മ്മിക്കുന്നത്. മുടങ്ങി കിടന്നിരുന്ന പല പദ്ധതികളും ഇന്നു പൂര്‍ത്തിയായിട്ടുണ്ട്. ഡല്‍ഹിയിലെ ഈസ്റ്റേണ്‍ പെരിഫറല്‍ ഹൈവേ, അസാമിലെ ബോഗിബീല്‍ റെയില്‍ കം റോഡ് ബ്രിഡ്ജ് എന്നിവയെല്ലാം പൂര്‍ത്തിയായി. രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ തീരപ്രദേശങ്ങളിലുള്ള സാഗരമാല,തുറമുഖങ്ങളെ ഇറക്കുമതി, കയറ്റുമതി എന്നിവ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ സജ്ജമാക്കും. കൊല്‍ക്കത്ത മുതല്‍ വാരാണസി ഉള്‍പ്പെടുന്ന ജലപാതകളില്‍ ആദ്യമായി കണ്ടെയ്‌നര്‍ ഗതാഗതം ആരംഭിച്ചുകഴിഞ്ഞു. ബ്രഹ്മപുത്ര നദിയിലെ ജല ഗതാഗതം മെച്ചപ്പെടുത്തുന്നതിലൂടെ നമ്മുടെ സര്‍ക്കാര്‍ വടക്കു കിഴക്കന്‍ മേഖലയില്‍ ജലപാതകളിലൂടെയുള്ള ചരക്കു നീക്കവുംആരംഭിച്ചു.
ഈ ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ച അടിസ്ഥാന സൗകര്യവികസനം വടക്ക് കിഴക്കന്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തിടെ അരുണാചല്‍ പ്രദേശും വ്യോമ ഗതാഗത ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. , മേഘാലയ, ത്രിപുര, മിസോറാം എന്നിവ ആദ്യമായി ഇന്ത്യയിലെ റെയില്‍വെ ഭൂപടത്തിലും വന്നു. വടക്കുകിഴക്കന്‍ മേഖലകള്‍ക്കുള്ള വിഹിതം 2019-20 ആകുമ്പോള്‍ 2018-19 നെക്കാള്‍ 21% വര്‍ദ്ധിച്ച് 58,166 കോടി രൂപയായി ഉയരും.
പുനചംക്രമണ ഊര്‍ജ്ജ ശേഷി വര്‍ദ്ധന
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആഗോള ശ്രമം നടത്തുന്നതിന് ഇന്ത്യ നേതൃത്വം നല്‍കിയതായി ഇടക്കാല ബജറ്റ് അവതരണ സമയത്ത് ധനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, പുനചംക്രമണ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ സ്ഥാപിത സൗരോര്‍ജ്ജ ശേഷി പത്തു മടങ്ങ് വര്‍ധിച്ചു. ഈ മേഖല ഇപ്പോള്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നിവയുടെ ഇറക്കുമതിയില്‍ നമ്മുടെ ഗവണ്‍മെന്റിന് വലിയ ആശങ്കയുണ്ട്. ജൈവ ഇന്ധനത്തിന്റെയും ഇതര സാങ്കേതികവിദ്യകളുടെയും ഉപയോഗത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡില്‍ മിതമായ നിരവധി നടപടികള്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇറക്കുമതി കുറയ്ക്കുന്നതിന് ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി ആവശ്യമാണ്. ഈ ഗവണ്‍മെന്റ് രൂപീകരിച്ച ഉന്നതതല മന്ത്രിസഭ സമിതി, പര്യവേക്ഷണത്തിനായുള്ള ലേലം പങ്കാളിത്തം രണ്ട്, മൂന്ന് ഇനം ബെയ്‌സിനുകള്‍ക്കു വേണ്ടി സാമ്പത്തിക പങ്കാളിത്തത്തോടെയുള്ള പരിശോധന പരിപാടി തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ശിപാര്‍ശകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഈ ശിപാര്‍ശകള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ് എന്നും മന്ത്രി പറഞ്ഞു.
AJ MRD - 83
***
(रिलीज़ आईडी: 1562366)
आगंतुक पटल : 174