ധനകാര്യ മന്ത്രാലയം

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റലായി മാറും.


ജന്‍ ധന്‍, ആധാര്‍, മൊബൈല്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ അര നൂറ്റാണ്ടു പിന്നിട്ട ബാങ്ക് ദേശസാല്‍ക്കരണത്തിനു ശേഷം.

ജന്‍ ധനു കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 34 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍.
ആധാര്‍ ആഗോള ശ്രദ്ധയിലേക്ക്
 

Posted On: 01 FEB 2019 1:19PM by PIB Thiruvananthpuram

വിദേശ സിനിമക്കാര്‍ക്ക് ലഭ്യമായിരുന്ന ഏകജാലക സിനിമാ ചിത്രീകരണ അനുമതി ഇന്ത്യക്കാരായ സിനിമ നിര്‍മാതാക്കളിലേക്കും വ്യാപിപ്പിക്കുന്നു.

വ്യാജ പകര്‍പ്പുകള്‍ തടയുന്നതിന് സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നു.

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക നേതാവായി ഇന്ത്യ മാറിക്കഴിഞ്ഞതോടെ, അതിന്റെ ഫലപ്രാപ്തി രാജ്യത്തെ വിദൂര ഗ്രാമങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു. ഒരു ലക്ഷം ഗ്രാമങ്ങളെ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റലാക്കുമെന്ന് 2019-20ലെ ഇടക്കാല ബഡ്ജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ കേന്ദ്ര ധന, കോര്‍പറേറ്റ് കാര്യ, റെയില്‍വേ, കല്‍ക്കരി മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു. പൊതു സേവന കേന്ദ്രങ്ങള്‍ ( സിഎസ് സികള്‍) വ്യാപകമാക്കിക്കൊണ്ടാണ് ഇതു സാധ്യമാക്കുക എന്ന് അദ്ദേഹം പറഞ്ഞു.
''ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി മാറ്റുന്നതിന് പൊതുസേവന കേന്ദ്രങ്ങള്‍ അവയുടെ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും കണക്റ്റിവിറ്റി ഉള്‍പ്പെടെ വിശാലമാക്കുകയും ചെയ്യും'' ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു. '' ഏകദേശം 12 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ ( സിഎസ് സികള്‍) പൗരന്മാര്‍ക്ക് നിരവധി സേവനങ്ങള്‍ നല്‍കുന്നു'', അദ്ദേഹം പറഞ്ഞു. 
ലോകത്തില്‍ ഇന്ന് ഏറ്റവും കുറഞ്ഞ മൊബൈല്‍ നിരക്കുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യം എന്ന നിലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്തിന്റെ നേതൃസ്ഥാനത്തേക്കും ഇന്ത്യ എത്തുകയാണ്. 
'' കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 50 ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഡേറ്റയുടെയും വോയിസ് കോളുകളുടെയും നിരക്ക് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞിരിക്കുന്നത്.''.
'ഇന്ത്യയില്‍ നിര്‍മിക്കൂ' പദ്ധതിലൂടെ മൊബൈല്‍ ഉല്‍പ്പാദന വ്യവസായത്തിന്റെ പുതിയ കേന്ദ്രമായി ഇന്ത്യ മാറുന്നതാണ് കാണുന്നതെന്ന് ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു. ''ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിക്കു കീഴില്‍ മൊബൈലിന്റെയും അതിന്റെ ഭാഗങ്ങളുടെയും നിര്‍മാണ കമ്പനികള്‍ രണ്ടില്‍ നിന്ന് 268 ആയി വളര്‍ന്നത് വന്‍തോതില്‍ തൊഴിലവരസരങ്ങള്‍ നല്‍കിയിരിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്‍ ആധാര്‍ മണി- ആനുകൂല്യങ്ങള്‍ നേരിട്ടു ഗുണഭോക്താക്കള്‍ക്ക് നല്‍കല്‍: ബാങ്ക് ദേശസാല്‍ക്കരണത്തിനു ശേഷമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍.


ജന്‍ ആധാര്‍ മണി (ജാം)- ആനുകൂല്യങ്ങള്‍ നേരിട്ടു ഗുണഭോക്താക്കള്‍ക്ക് നല്‍കല്‍ ( ഡിബിറ്റി) എന്നിവ ബാങ്ക് ദേശസാല്‍ക്കരണത്തിനു ശേഷമുള്ള വിപ്ലവകരമായ മാറ്റങ്ങളാണെന്ന് മന്ത്രി വിശേഷിപ്പിച്ചു.

'' ബാങ്ക് ദേശസാല്‍ക്കരണം രാജ്യത്താദ്യമായി നടപ്പാക്കിയത് അമ്പത് വര്‍ഷമായെങ്കിലും രാജ്യത്തിന്റെ വലിയൊരു ഭാഗം ഔപചാരിക ബാങ്കിംഗില്‍ നിന്ന് ദൂരെ. മുഖ്യ സാമ്പത്തിക മുഖ്യധാരയ്ക്കു പുറത്താണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏകദേശം 34 കോടി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു,'' ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു.

സബ്‌സിഡികള്‍ ആധാറിലൂടെ ഉറപ്പായെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. 

'' ആധാര്‍ ഇപ്പോള്‍ മിക്കവാറും ആഗോളതലത്തില്‍ത്തന്നെ നടപ്പാക്കിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഗവണ്‍മെന്റില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ ഇത് സഹായകമാവുകയും ഇടനിലക്കാരെ നിര്‍മാര്‍ജ്ജനം ചെയ്യുകയുമുണ്ടായി.'' അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്കാരായ സിനിമാ നിര്‍മാതാക്കളിലേക്കും ഏകജാലക അനുമതി വ്യാപിപ്പിച്ചു.

വിനോദ മേഖലയെ വന്‍തോതില്‍ തൊഴില്‍ ലഭ്യമാക്കുന്ന മേഖലയായി അംഗീകരിച്ചുകൊണ്ട്, സിനിമാ ചിത്രീകരണത്തിനുള്ള ഏകജാലക അനുമതി ഇന്ത്യക്കാരായ സിനിമാ നിര്‍മാതാക്കളിലേക്കും വ്യാപിപ്പിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ''ചിത്രീകരണം അനായാസമാക്കുന്നതിന് വിദേശ ചലച്ചിത്രകാര•ാര്‍ക്കു നല്‍കിവന്നിരുന്ന ഏകജാലക അനുമതി ഇനി മുതല്‍ ഇന്ത്യക്കാരായ ചലച്ചിത്രകാര•ാര്‍ക്കു കൂടി ലഭ്യമാക്കും'', ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു.

ചലച്ചിത്ര നിര്‍മാണം എളുപ്പമാക്കുന്നതിനും വ്യാജ പകര്‍പ്പ് തടയുന്നതിനുമുള്ള നടപടികളും മന്ത്രി പ്രഖ്യാപിച്ചു. '' നിയന്ത്രണ വ്യവസ്ഥകള്‍ എല്ലാം ചേര്‍ന്നുള്ള ഒറ്റ സത്യവാങ്മൂലം മതിയാകും. വ്യാജ പകര്‍പ്പ് ഭീഷണി നിയന്ത്രിക്കുന്നതിന് സിനിമാട്ടോഗ്രാഫ് നിയമത്തില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യും'', അദ്ദേഹം പറഞ്ഞു.
PSR   MRD - 82
***


(Release ID: 1562365)