പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇംഫാലിലെസംയോജിതചെക്ക്‌പോസ്റ്റില്‍വിവിധ അടിസ്ഥാന സൗകര്യ  പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 04 JAN 2019 2:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഇന്ന്ഇംഫാല്‍സന്ദര്‍ശിച്ചു. വമ്പിച്ചൊരു പൊതുയോഗത്തില്‍അദ്ദേഹംമോറെയിലെസംയോജിതചെക്ക് പോസ്റ്റ്ഉദ്ഘാടനം ചെയ്തു. ദോലൈതാബിമണല്‍ത്തിട്ട പദ്ധതി, എഫ്.സി.ഐ.യുടെസാവോംബുംങ്ങിലെ ഭക്ഷ്യ ഗോഡൗണ്‍ എന്നിവയുടെയും, ജലവിതരണം, വിനോദസഞ്ചാരംതുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയുംഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

സില്‍ച്ചാര്‍ - ഇംഫാല്‍ 400 കെ.വി. ഡബിള്‍സര്‍ക്യൂട്ട്‌ലൈനും അദ്ദേഹംരാഷ്ട്രത്തിന് സമര്‍പ്പിച്ചു. 

വിവിധകായിക പദ്ധതികള്‍ക്കും അദ്ദേഹംതറക്കല്ലിട്ടു. 

പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ,മണിപ്പൂരിലെ ധീരരായസ്വാതന്ത്ര്യ സമരസേനാനികള്‍ക്ക്, പ്രത്യേകിച്ച് വനിതാസേനാനികള്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അവിഭക്തഇന്ത്യയുടെആദ്യഇടക്കാലഗവണ്‍മെന്റ്സ്ഥാപിതമായത്മണിപ്പൂരിലെമൊയ്‌റാങ്ങിലാണെന്ന്അദ്ദേഹംഅനുസ്മരിച്ചു. വടക്ക് -കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന്ആസാദ്ഹിന്ദ്‌സേനയ്ക്ക്‌ലഭിച്ചിരുന്ന പിന്‍തുണയും അദ്ദേഹം അനുസ്മരിച്ചു. നവ ഇന്ത്യയുടെവികസന ഗാഥയില്‍മണിപ്പൂരിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1,500 കോടിയിലധികംരൂപ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കാണ് ഇന്ന്തുടക്കംകുറിക്കുകയോ, തറക്കല്ലിടുകയോചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളുടെജീവിതംകൂടുതല്‍ആയാസരഹിതമാക്കുമെന്ന്അദ്ദേഹംപറഞ്ഞു.

കഴിഞ്ഞ നാലരവര്‍ഷത്തിനിടെഏകദേശം 30 തവണ താന്‍ തന്നെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍സന്ദര്‍ശിച്ചിട്ടുണ്ടെന്ന്പ്രധാനമന്ത്രിപറഞ്ഞു. വര്‍ഷങ്ങളായിമുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കൊണ്ട്‌വടക്ക്-കിഴക്ക് പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുകയാണ്. 

മൊറെയിലെസംയോജിതചെക്ക്‌പോസ്റ്റില്‍കസ്റ്റംസ് ക്ലിയറന്‍സ്, വിദേശ നാണയവിനിമയം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് മുതലായവയ്ക്കുള്ളസൗകര്യമുണ്ട്. 

വികസനത്തോടുള്ളഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ്ഇന്ന്ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ദൊലൈതാബിമണല്‍ത്തിട്ട പദ്ധതി 1987 ലാണ്‌വിഭാവനം ചെയ്‌തെങ്കിലും 2014 ന് ശേഷമാണ്അതിന് ഗതിവേഗംകൈവന്നതുംഇപ്പോള്‍ പൂര്‍ത്തീകരിച്ചതും. ഇന്ന്ഉദ്ഘാടനം ചെയ്തവിനോദസഞ്ചാര പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു. പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍കേന്ദ്ര ഗവണ്‍മെന്റിന്റെകൂടുതല്‍ഊര്‍ജ്ജസ്വലവും, ലക്ഷ്യബോധത്തോട്കൂടിയതുമായസമീപനത്തെ വിശദീകരിച്ച്‌കൊണ്ട്, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെഓഫീസിലെ പ്രഗതിസംവിധാനം അദ്ദേഹംചൂണ്ടിക്കാട്ടി. പ്രഗതിയോഗങ്ങള്‍ഇതുവരെമുടങ്ങിക്കിടക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏകദേശം 12 ലക്ഷംകോടിരൂപയുടെ  പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
സാവോംബുങ്ങിലെഎഫ്.സി.ഐ. ഗോഡൗണിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 2016 ലാണ്തുടങ്ങിലെങ്കിലുംഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ ജലവിതരണ പദ്ധതികളുടെ സമാനമായഉദാഹരണങ്ങളുംഅദ്ദേഹംചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കുമൊപ്പംഎല്ലാവരുടെയുംവികസനം എന്ന ലക്ഷ്യത്തോടെയാണ്‌കേന്ദ്ര ഗവണ്‍മെന്റും, മണിപ്പൂര്‍ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ'കുന്നുകളിലേയ്ക്ക് പോകൂ, ഗ്രാമങ്ങളിലേയ്ക്ക് പോകൂ ' പദ്ധതിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

'ഗതാഗതത്തിലൂടെ പരിവര്‍ത്തനം' എന്ന മൊത്തത്തിലുള്ളലക്ഷ്യത്തോടെവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍മെച്ചപ്പെട്ട റോഡ്, റെയില്‍, വ്യോമകണക്ടിവിറ്റി എങ്ങനെയാണ്ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ശുചിത്വ ഭാരതം, പൊതുശുചിത്വ നിലവാരം, വികസനം കാംക്ഷിക്കുന്ന ചന്ദേല്‍ജില്ലയുടെവികസനം തുടങ്ങിയമേഖലകളില്‍മണിപ്പൂര്‍കൈവരിച്ച പുരോഗതി പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. വനിതാശാക്തീകരണത്തിലുംമണിപ്പൂര്‍ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ളബോക്‌സിംഗ്താരംമേരികോമിനെ പരാമര്‍ശിച്ച്‌കൊണ്ട്,ഇന്ത്യയെകായികരംഗത്തെ ഒരു വന്‍ശക്തിയാക്കി മാറ്റുന്നതില്‍വടക്ക്-കിഴക്കിന് ഒരുസുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന്അദ്ദേഹം പറഞ്ഞു. കായികതാരങ്ങളുടെതിരഞ്ഞെടുപ്പിലും, പരിശീലനത്തിലുമുള്ളസുതാര്യതഅന്താരാഷ്ട്ര കായികമത്സരങ്ങളിലെഇന്ത്യയുടെമികച്ച പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ND/MRD



(Release ID: 1558858) Visitor Counter : 140