മന്ത്രിസഭ

അസം ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ആറാമത് ഉപാധിയും ബോഡോകളുടെ വിവിധ ആവശ്യങ്ങളും നടപ്പാക്കാന്‍ ഉന്നതതല കമ്മിറ്റി രൂപീകരിക്കുന്നതിന് അനുമതി

Posted On: 02 JAN 2019 5:57PM by PIB Thiruvananthpuram

അസം കരാറിന്റെ ആറാമത് ഉപാധി(ക്ലോസ്)യും 2003ലെ ഒത്തുതീര്‍പ്പ് ധാരണകളില്‍ വിവക്ഷിച്ചിരുന്ന വ്യവസ്ഥകളും ബോഡോ സമൂഹവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും നടപ്പാക്കുന്നതിന് ഒരു ഉന്നതതല സമിതിയെ നിയമിക്കാന്‍ പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
1979 മുതല്‍ 1985 വരെ നീണ്ടുനിന്ന അസം കലാപത്തിന് ശേഷം 1985 ഓഗസ്റ്റ് 15നാണ് അസം ഒത്തുതീര്‍പ്പുണ്ടായത്. അസമിലെ ജനങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക, ഭാഷാപര വ്യക്തിത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും യോജിച്ച ഭരണഘടനാപരവും ഭരണവപരവുമായ സംരക്ഷണം ഉറപ്പാക്കുമെന്നതാണ് അസം ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ആറാമത്തെ ഉപാധിയില്‍ പറയുന്നത്.
എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഒപ്പിട്ട് 35 വര്‍ഷം കഴിഞ്ഞിട്ടും ഈ ആറാമത്തെ ഉപാധി ശരിയായി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന വികാരമാണുള്ളത്. അതുകൊണ്ട് അസം ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ ഉപാധി ആറില്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള ഭരണഘടനാപരവും നിയമപരവും ഭരണപരവുമായ സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഒരു ഉന്നതതല സമിതിയെ നിയമിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. 1985 മുതല്‍ ആറാമത്തെ ഉപാധിയിലുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ സമിതി പരിശോധിക്കും. സമിതി ഓഹരിപങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തുകയും അസം നിയമസഭയിലും തദ്ദേശഭരണസമിതികളിലും അസം ജനതയ്ക്ക് വേണ്ട സംവരണത്തിന്റെ തോത് നിര്‍ണയിക്കുകയും ചെയ്യും. അതോടൊപ്പം ആസാമിസിന്റെയും അസമിലെ മറ്റ് പ്രാദേശിക തനതുഭാഷകളുടെയും സംരക്ഷണത്തിന് അവശ്യം വേണ്ട നടപടികളെക്കുറിച്ചും അസം ഗവണ്‍മെന്റ് ജോലികളില്‍ നല്‍കേണ്ട സംവരണത്തിന്റെ തോതിനെക്കുറിച്ചും അതോടൊപ്പം അസം ജനതയുടെ സാംസ്‌ക്കാരിക, സാമൂഹിക, ഭാഷാപരമായ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ട മറ്റ് നടപടിളെക്കുറിച്ചും കമ്മിറ്റി വിലയിരുത്തും.
സമിതിയുടെ ഘടനയും പരിഗണനാവിഷയങ്ങളും സംബന്ധിച്ച വിശദാംങ്ങള്‍ ആഭ്യന്തരമന്ത്രാലയും പ്രത്യേകിച്ച് പുറപ്പെടുവിക്കും. ഈ കമ്മിറ്റിയുടെ രൂപവല്‍ക്കരണം അസം ജനതയുടെ ദീര്‍ഘകാല പ്രതീക്ഷ നിറവേറ്റുന്നതിന് രൂപത്തിലും ഉള്ളടക്കത്തിലും വഴിതുറക്കുമൊണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം ബോഡോ സമുദായവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 2003ല്‍ ഒപ്പിട്ട ബോഡോ കരാര്‍ പ്രകാരം ഭരണഘടനയുടെ ആറാമത്തെ ഷെഡ്യൂളിന്റെ അടിസ്ഥാനത്തില്‍ ഒരു ബോഡോ ലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബോഡോകളുടെ വിവിധ സംഘടനകളില്‍നിന്നും നിലനില്‍ക്കുന്ന മറ്റ് പല ആവശ്യങ്ങളെക്കുറിച്ചും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാഷാ സാംസ്‌ക്കാരിക പഠനകേന്ദ്രവും ബോഡോ മ്യൂസിയവും സ്ഥാപിക്കുന്നതിനും കൊക്രഷാറില്‍ നിലിവിലുള്ള ഓള്‍ ഇന്ത്യാ റേഡിയോ സ്റ്റേഷനും ദൂര്‍ദര്‍ശന്‍ കേന്ദ്രവും നവീകരിക്കുന്നതിനും ബി.ടി.എ.ഡി. വഴി കടന്നുപോകുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനെ അരോണൈ എക്പ്രസ് എന്നു നാമകരണം ചെയ്യുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
അനുയോജ്യായ ഭൂനയവും നിയമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവമെന്റും ആവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കും. അതിനോടൊപ്പം ആചാരം, പാരമ്പര്യം, പ്രാദേശിക സമുദായങ്ങളുടെ ഭാഷ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും അവ രേഖപ്പെടുത്തുന്നതിനും ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
MRD - 11
***



(Release ID: 1558580) Visitor Counter : 159