മന്ത്രിസഭ

2018 ലെ തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.ഇസഡ്) വിജ്ഞാപനത്തിന് മന്ത്രിസഭയുടെ അംഗീകാരം നിലവിലെ സി.ആര്‍.ഇസഡ് മാനദണ്ഡപ്രകാരം എഫ്.എസ്.ഐ അനുവദിക്കും. അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കും സി.ആര്‍.ഇസഡ് അനുമതി സുസംഘടിതമാക്കി. എല്ലാ ദ്വീപുകള്‍ക്കും 20 മീറ്റര്‍ വികസന രഹിത മേഖല. മലീനീകരണം കുറയ്ക്കുന്നതിന് പ്രത്യേക ശ്രദ്ധ

Posted On: 28 DEC 2018 3:56PM by PIB Thiruvananthpuram

    ഏറ്റവും ഒടുവില്‍ 2011ല്‍ അവലേകനം ചെയ്ത് പുറത്തിറക്കിയ തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.ഇസഡ്) വിജ്ഞാപത്തില്‍ കാലാനുസൃതമായ ചില മാറ്റങ്ങളോടെ പുതിയ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2018ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2011ലെ സി.ആര്‍.ഇസഡ് വിജ്ഞാപനത്തില്‍ സമഗ്രമായ അവലോകനം ആവശ്യപ്പെട്ടുകൊണ്ട് വിവിധ തീരദേശ സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍, മറ്റ് ബന്ധപ്പെട്ടവര്‍ തുടങ്ങിയവരില്‍ നിന്നും പരിസ്ഥിതി, വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് ലഭിച്ച നിരവധി നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സമുദ്ര-തീര പാരിസ്ഥികാവസ്ഥയുടെ പരിപാലനവും സംരക്ഷണവും തീരദേശമേഖലകളുടെ വികസനം, ഇക്കോ-ടൂറിസം, ഉപജീവനമാര്‍ഗ്ഗങ്ങള്‍ തീരദേശ സമൂഹങ്ങളുടെ സുസ്ഥിരവികസനം എന്നിവ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിലാണ് ആവശ്യമുയര്‍ന്നത്.
ഗുണഫലങ്ങള്‍
നിര്‍ദ്ദിഷ്ട സി.ആര്‍.ഇസഡ് വിജ്ഞാപനം -2018, തീരദേശ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുകയും അതിലൂടെ അവിടത്തെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതോടൊപ്പം ഈ മേഖലയുടെ സംരക്ഷണത്തിനുള്ള തത്ത്വങ്ങളും പാലിക്കും. ഇത് നല്‍കുന്ന സവിശേഷഫലം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് മാത്രമല്ല, ഒപ്പം മികച്ച ജീവിതവും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ മൂല്യവര്‍ദ്ധന കൊണ്ടുവരികയും ചെയ്യും. തീരദേശമേഖലകളുടെ അപകടസാധ്യതകള്‍ കുറച്ചുകൊണ്ട്   ഈ പുതിയ വിജ്ഞാപനം നവചൈതന്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യ സവിശേഷതകള്‍:
1) നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും സി.ആര്‍.ഇസഡ് മേഖലകളില്‍ ഫ്‌ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്.എസ്.ഐ) അനുവദിക്കുക: 2011 ലെ സി.ആര്‍.ഇസഡ് വിജ്ഞാപന പ്രകാരം സി.ആര്‍.ഇസഡ്-II (നഗരം) മേഖലകള്‍ക്ക് വേണ്ട ഫ്ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്.എസ്.ഐ) അല്ലെങ്കില്‍ ഭൂമി വിസ്തീര്‍ണ്ണാനുപാതം (ഫ്‌ളോര്‍ ഏരിയ റെഷ്യോ -എഫ്.എ.ആര്‍) 1991ലെ വികസന നിയന്ത്രണം ക്രമപ്പെടുത്തല്‍ (ഡെവലപ്പ്‌മെന്റ് കണ്‍ട്രോള്‍ റെഗുലേഷന്‍ -ഡി.സി.ആര്‍) നിലവാരത്തില്‍ ഉറപ്പിച്ചിരുന്നു. സി.ആര്‍.ഇസഡ് 2018 വിജ്ഞാപത്തില്‍ ഇതിന്റെ രൂപം മാറ്റുന്നതിന് തീരുമാനിച്ചു. വിജഞാപനത്തിന്റെ തീയതി മുതല്‍  പദ്ധതികളുടെ നിര്‍മ്മാണത്തിനുള്ള എഫ്.എസ്.ഐക്ക് അനുമതിയും നല്‍കി. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പുനര്‍വികസനത്തിന് ഇത് ഈ മേഖലകളെ സഹായിക്കും.
2) വളരെയധികം ജനസാന്ദ്രതയുള്ള നഗരമേഖലകള്‍ക്ക് വികസനത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും : സി.ആര്‍.ഇസഡ്-II (നഗര)മേഖലകളെ താഴെപ്പറയുന്ന രീതിയില്‍ രണ്ടു വിഭാഗങ്ങളായി വ്യവസ്ഥ ചെയ്യുന്നു.
എ) സി.ആര്‍.ഇസഡ്-III എ- 2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 ജനസാന്ദ്രതയുള്ള വളരെയധികം ജനസാന്ദ്രതയുള്ള നഗരമേഖലകളാണ് ഇവ. അത്തരം മേഖലകളില്‍ ഒരു വികസനരഹിതമേഖല (എന്‍.ഡി.ഇസഡ്) ഉണ്ടായിരിക്കും. 2011ലെ വിജ്ഞാപനം പ്രകാരം ഹൈ ടൈഡ് ലൈന്‍ (എച്ച്.ടി.എല്‍) നിന്ന് 200 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ ആയി മാറ്റി. ഈ മേഖലകള്‍ക്ക് നഗരപ്രദേശങ്ങളുടെ അതേ സ്വഭാവമുള്ളതുകൊണ്ടാണ് മാറ്റം.
ബി)  സി.ആര്‍.ഇസഡ്-III ബി-2011ലെ സെന്‍സസ് പ്രകാരം ചതുരശ്രകിലോമീറ്ററില്‍ 2161ന് താഴെ ജനസാന്ദ്രതയുള്ള നഗരമേഖലകള്‍. അത്തരം മേഖലകളുടെ വികസനരഹിതമേഖല എച്ച്.ടി.എല്ലില്‍ നിന്നും 200 മീറ്റര്‍ എന്നത് തുടരും.
3)വിനോദസഞ്ചാരത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കും: കുടിലുകള്‍, ശൗചാലയ ബ്ലോക്കുകള്‍, വസ്ത്രം മാറ്റല്‍ മുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ ടൂറിസത്തിന് ആവശ്യമായ താല്‍ക്കലിക സൗകര്യങ്ങള്‍ ഇനിമുതല്‍ ബീച്ചുകളില്‍ അനുവദിക്കും. അത്തരം താല്‍ക്കാലിക ടൂറിസം സൗകര്യങ്ങള്‍ ഇനിമുതല്‍ സി.ആര്‍.ഇസഡ്-III ലെ വികസനരഹിത മേഖല (എന്‍.ഡി.ഇസഡ്)കളിലും അനുവദിക്കും. എന്നാല്‍ അത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എച്ച്.ടി.എല്ലില്‍ നിന്ന് കുറഞ്ഞത് പത്തുമീറ്റര്‍ ദൂരപരിധി പാലിച്ചിരിക്കണം.
4) സി.ആര്‍.ഇസഡ് അനുമതി സുസംഘടിതമാക്കി:  സി.ആര്‍.ഇസഡ് അനുമതിക്കുള്ള നടപടികള്‍ സുസംഘടിതമാക്കി. സി.ആര്‍.ഇസഡ്-I (പരിസ്ഥിതി ലോല മേഖല), സി.ആര്‍.ഇസഡ്-IV (ലോടൈഡ് ലൈനിനും കടലിനഭിമുഖമായി 12 നോട്ടിക്കല്‍ മൈലിനും ഇടയില്‍) വരുന്ന പദ്ധതികള്‍/പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സി.ആര്‍.ഇസഡ് അനുമതി മാത്രമേ പരിസ്ഥിതി വനം കാലാവസ്ഥവ്യതിയാന മന്ത്രാലയം കൈകാര്യം ചെയ്യുകയുള്ളു. സി.ആര്‍.ഇസഡ്-II സി.ആര്‍.ഇസഡ്-III എന്നിവയ്ുമായി ബന്ധപ്പെട്ട അനുമതികള്‍ നല്‍കുന്നതിനുളള അധികാരം അത്യാവശ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കി.
5) വികസനരഹിതമേഖല എല്ലാ ദ്വീപുകള്‍ക്കും 20 മീറ്റര്‍ ആയി വ്യവസ്ഥചെയ്തു:  പ്രധാനപ്പെട്ട തീരങ്ങള്‍ക്ക് സമീപമുള്ള ദ്വീപുകള്‍ക്കും  പ്രധാന തീരത്തെ എല്ലാ കായല്‍ ദ്വീപുകള്‍ക്കുമുള്ള സ്ഥലത്തിന്റെ പരിമിതകളും ആ മേഖലകളുടെ സവിശേഷമായ ഭൂമിശാസ്ത്രഘടനയും കണക്കിലെടുത്തും ഇവയ്ക്ക് ഐക്യരൂപം കൊണ്ടുവരുന്നതിനായി അത്തരം മേഖലകളുടെ എന്‍.ഡി.ഇസഡ് 20 മീറ്റര്‍ ആയി വ്യവസ്ഥചെയ്തു.
6) എല്ലാ പരിസ്ഥിതി ലോല മേഖലകള്‍ക്കും പ്രത്യേക പ്രാധാന്യം ലഭിക്കും:- സി.ആര്‍.ഇസഡ് വിജ്ഞാപനത്തിന്റെ ഭാഗമായി ഇവയുടെ സംരക്ഷണവുംപരിപാലനവുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
7) മലിനീകരണം കുറയ്ക്കുന്നതിന് പ്രത്യേക ശ്രദ്ധ: തീരദേശ മേഖലകളിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സി.ആര്‍.ഇസഡ്-I ബി  പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷാനിര്‍ദ്ദേശങ്ങളോടെ മാലിന്യസംസ്‌ക്കരണ സൗകര്യങ്ങള്‍ക്ക് അനുവദിക്കും.
8) പ്രതിരോധ, തന്ത്രപരമായ പദ്ധതികള്‍ക്ക് ആവശ്യമായ ഇളവുകള്‍ നല്‍കും
പശ്ചാത്തലം
തീരദേശ മേഖലകളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമാക്കികൊണ്ട് പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം 1991ല്‍ തീരദേശ നിയന്ത്രണ വിജ്ഞാപം പുറപ്പെടുവിച്ചു. അത് 2011ല്‍ പുനരവലോകനം ചെയ്തു. ലഭിക്കുന്ന നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ ഇവ ഭേദഗതി ചെയ്യാറുണ്ട്.
തീരദേശ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്നും വിജ്ഞാപനത്തിന്റെ പ്രത്യേകിച്ച് സമുദ്ര തീരദേശ പരിസ്ഥിതിയുടെ പരിപാലനവും സംരക്ഷണവും, തീരദേശ മേഖലകളുടെ വികസനം, ഇക്കോ ടൂറിസം, ഉപജീവന മാര്‍ഗ്ഗങ്ങള്‍, തീരദേശ സമൂഹങ്ങളുടെ സുസ്ഥിരവികസനം എന്നിവയുടെ സമഗ്രമായ അവലോകനം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവ അവലോകനം ചെയ്യുന്നതിനുള്ള സമയം അതിക്രമിച്ചു എന്ന തോന്നലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി വനം കാലാവസ്ഥവ്യതിയാ മന്ത്രാലയം ഡോ: ശൈലേഷ് നായക് (ഭൗശാസ്ത്ര മന്ത്രാലയം സെക്രട്ടറി)ന്റെ അദ്ധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിച്ച്  തീരദേശ സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണപ്രദേശങ്ങള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുടെ വിവിധ ആശങ്കകളെക്കുറിച്ച് പരിശോധിച്ച് 2011ലെ സി.ആര്‍.ഇസഡ് വിജ്ഞാപനത്തില്‍ വേണ്ട മാറ്റങ്ങള്‍ക്കായി ശിപാര്‍ശചെയ്യാന്‍  നിര്‍ദ്ദേശിച്ചിരുന്നു.
ശൈലേഷ് നായക് കമ്മിറ്റി വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ മറ്റ് ബന്ധപ്പെട്ടവര്‍  എന്നിവരുമായി വിശദമായ കൂടിക്കാഴ്ചകള്‍ നടത്തിയശേഷം 2015ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ തീരദേശ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പാര്‍ലമെന്റ് അംഗങ്ങളുമായി വീണ്ടും ചര്‍ച്ചചെയ്യുകയും ഒപ്പം ബന്ധപ്പെട്ട മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുമായും ചര്‍ച്ചചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം വലിയതോതില്‍ ആരായുകയും ചെയ്തിരുന്നു.
നിരവധി നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും ഗവണ്‍മെന്റിന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തീരദേശമേഖലകളുടെ സുസ്ഥിര വികസനത്തിന്റെയും തീരദേശ പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെയും പൊതുവായ ആവശ്യം വ്യക്തമാകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് 2018ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന് അനുമതി നല്‍കുകയും ശചയ്തു. ഇത് തീരദേശ സമൂഹങ്ങളുടെ അഭിലാഷങ്ങള്‍ സാദ്ധ്യമാക്കുന്നതിന് വലിയ പങ്കുവഹിക്കും. അതോടൊപ്പം പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും  ക്ഷേമവും ഉറപ്പാക്കും.
സി.ആര്‍.ഇസഡ് വിജ്ഞാപനത്തില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ താങ്ങാനാകുന്ന പാര്‍പ്പിട നിര്‍മ്മാണത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇത് പാര്‍പ്പിട മേഖലയെ മാത്രമല്ല, അഭയസ്ഥാനം തേടുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമാകും.  ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉതകുന്ന രീതിയില്‍ സന്തുലിതമായാണ് വിജ്ഞാപനത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഉപജീവനാവസരങ്ങളും തൊഴിലും സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഒരു മേഖലയാണ് ടൂറിസം.  കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍, കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ടൂറിസത്തിന്റെ വിവിധ വിഭാഗങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് തീര്‍ച്ചയായി വളരെദൂരം സഞ്ചരിക്കുകയും ചെയ്യും. ശക്തമായ കടലിന്റെ സൗന്ദരയം കാണുന്നതിനും ആസ്വദിക്കുന്നതിനും ആഗ്രഹിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും നല്‍കും.
 
ND   MRD - 963
***
 



(Release ID: 1557886) Visitor Counter : 330