പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിക്കും
प्रविष्टि तिथि:
28 DEC 2018 3:54PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഈ മാസം 29, 30 തീയതികളില്‍ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഡിസംബര്‍ 29 ന് വൈകിട്ട് പോര്‍ട്ട് ബ്ലെയറില്‍ എത്തിച്ചേരും.
ഡിസംബര്‍ 30 ന് പ്രധാനമന്ത്രി കാര്‍ നിക്കോബാറിലെ സുനാമി സ്മാരകം സന്ദര്‍ശിക്കും. വാള്‍ ഓഫ് ലോസ്റ്റ് സോള്‍സില്‍ അദ്ദേഹം മെഴുകുതിരി കത്തിക്കുകയും, സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്യും. അറോംഗില്‍ ഒരു ഐ.ടി.ഐ. ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഏതാനും ചില അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. ഒരു പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി പോര്‍ട്ട് ബ്ലെയറിലെ രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. നഗരത്തിലെ സെല്ലുലാര്‍ ജയിലും അദ്ദേഹം സന്ദര്‍ശിക്കും.
പോര്‍ട്ട് ബ്ലെയറിലെ സൗത്ത് പോയിന്റില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. മറീന പാര്‍ക്കിലെ നേതാജി പ്രതിമയില്‍ അദ്ദേഹം പുഷ്പ്പാര്‍ച്ചനയും നടത്തും. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കുന്ന സ്മാരക തപാല്‍ സ്റ്റാമ്പ്, നാണയം, ആദ്യ ദിന കവര്‍ എന്നിവ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ക്ക് വേണ്ടിയുള്ള നവീനാശയ, സ്റ്റാര്‍ട്ട് അപ്പ് നയത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. സോളാര്‍ ഗ്രാമവും, ഏഴ് മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നിരവധി വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുന്ന അദ്ദേഹം പൊതുയോഗത്തെയും അഭിസംബോധന ചെയ്യും.
ND MRD - 957
(रिलीज़ आईडी: 1557878)
आगंतुक पटल : 141