മന്ത്രിസഭ

ബഹിരാകാശ യാത്ര സംബന്ധിച്ച ഇന്ത്യ-റഷ്യ സംയുക്ത പ്രവര്‍ത്തനത്തിനു മന്ത്രിസഭയുടെ അനുമതി

प्रविष्टि तिथि: 06 DEC 2018 9:29PM by PIB Thiruvananthpuram

ബഹിരാകാശ യാത്ര സംബന്ധിച്ച് ഇന്ത്യയും റഷ്യയും ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍പാകെ അവതരിപ്പിക്കപ്പെട്ടു. 2015 ഒക്ടോബര്‍ 15നു ന്യൂഡെല്‍ഹിയില്‍വെച്ചാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
പ്രധാന ഫലങ്ങള്‍: ധാരണാപത്രം ഇന്ത്യയും റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുന്നതിനും ബഹിരാകാശ യാത്രയ്ക്ക് ഉപയോഗപ്പെടുംവിധം വികിരണങ്ങളില്‍നിന്നു രക്ഷ നേടല്‍, ജീവന്‍ രക്ഷാ സംവിധാനങ്ങളും ക്രൂ മൊഡ്യൂളും റെന്‍ഡസ് വസ് ആന്‍ഡ് ഡോക്കിങ് സിസ്റ്റങ്ങളും സ്പേസ് സ്യൂട്ടും ഒരുക്കല്‍, ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം എന്നീ കാര്യങ്ങള്‍ക്കാവശ്യമായ സാങ്കേതിക വിദ്യയും നൂതന സംവിധാനങ്ങളും ഒരുക്കുന്നതിനും ഊര്‍ജം പകരും.

നേട്ടങ്ങള്‍:
മാനവികതയുടെ നേട്ടത്തിനായി ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഈ സംയുക്ത പ്രവര്‍ത്തനം സഹായകമാകും. കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള സമയബന്ധിത പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കര്‍മപദ്ധതി തയ്യാറാക്കുന്നതിനായി സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിക്കപ്പെടും.
AKA   MRD - 892
***

 


(रिलीज़ आईडी: 1555102) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Bengali , Assamese , Gujarati , Tamil , Kannada