മന്ത്രിസഭ

ആരോഗ്യസുരക്ഷ, സൗഖ്യം എന്നീ മേഖലകളില്‍ ഇന്ത്യാ- ജപ്പാന്‍ സഹകരണം

പോസ്റ്റഡ് ഓണ്‍: 06 DEC 2018 9:20PM by PIB Thiruvananthpuram

ഇന്ത്യയും ജപ്പാനും തമ്മില്‍ ആരോഗ്യ സുരക്ഷാ സൗഖ്യം എന്നീ മേഖലകളിലെ സഹകരണത്തിന് ഏര്‍പ്പെട്ട സഹകരണപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 ഒക്‌ടോബര്‍ 29നാണ് സഹകരണപത്രം ഒപ്പുവച്ചത്.
താഴെപറയുന്ന മേഖലകളിലെ സഹകരണമാണ് സഹകരണപത്രത്തില്‍ ഉള്‍പ്പെടുന്നത്.
എ) പ്രത്യേക പദ്ധതികളുടെ പ്രോത്സാഹനം
1) ഓരോന്നിലേയും പുതിയ നൈപുണ്യമേഖലകള്‍ക്ക് ഉന്നല്‍ നല്‍കിക്കൊണ്ട് അക്യൂട്ട് മെഡിസിന്‍ സര്‍ജറിയിലും ട്രോമാ കെയറിലും പുതിയ മാനവവിഭവശേഷി വികസിപ്പിക്കുക.
2) ക്ലിനിക്കല്‍ പരിശോധനകള്‍ക്കായി ഒരു സംയുക്ത അത്യന്താധുനിക പരിശോധനാ ലബോറട്ടറി സ്ഥാപിക്കുക.
3) പരിചരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം തേടുന്നവര്‍ക്കായി ജപ്പാന്‍ ഭാഷാ പഠന കേന്ദ്രം സ്ഥാപിക്കുക.
4. രണ്ടു രാജ്യങ്ങളിലേയും മൂന്നാംഘട്ട സംരക്ഷണ കേന്ദ്രങ്ങളുടെ സംയോജനം നടപ്പാക്കുക.
5. പരിചരണ പ്രവര്‍ത്തകരിലെ ഇന്റേണ്‍ പരിശീലന പരിപാടികള്‍ക്കായി മുതിര്‍ന്നവര്‍ക്ക് പരിരക്ഷ നല്‍കുന്നതിനെക്കുറിച്ച് മുന്‍കൂട്ടി ലക്ച്ചര്‍ നടത്തുന്നതിനായി സംഘടനകളെ അയച്ച് സഹായിക്കും. ജപ്പാനില്‍ നിന്നും സര്‍ട്ടിഫിക്കറ്റുള്ള സുരക്ഷാ പ്രവര്‍ത്തകരെ അയക്കും. ജപ്പാന് വേണ്ട പരിപരക്ഷ നല്‍കുന്നവര്‍ക്കായി വേണ്ട കരിക്കുലവും പാഠപുസ്തകങ്ങളും ലഭ്യമാക്കും.
ബി) അടിസ്ഥാന സൗകര്യ വികസനം
1) കേന്ദ്രീകൃതമായി പരിപാലിക്കുന്ന ആരോഗ്യ സുരക്ഷാ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
2) ശുചിത്വ പൂര്‍ണ്ണമായ പരിസ്ഥിതി ഉറപ്പുവരുത്താനായി താങ്ങാവുന്ന നിരക്കിലുള്ളതും ശുചിത്വമുള്ളതുമായ ശൗചാലങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കണം.
3) പേറ്റന്റ് ഡാറ്റാ അനാലിസിസ്, വിവര വിനിമയ സാങ്കേതികവിദ്യ, മെഡിസിനിലെ നിര്‍മ്മിത ബുദ്ധി എന്നിവയ്ക്കായി സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കും.
4) ഇന്ത്യയില്‍ ഇന്ത്യാ-ജപ്പാന്‍ ഇന്നോവേഷന്‍ ഹബ്ബ്.
5) ഉന്നത മൊബൈല്‍ ബി.എസ്.എല്‍ 3 ലാബ് സൗകര്യം ഇന്ത്യയില്‍ സ്ഥാപിക്കും.
6) രോഗനിര്‍ണ്ണയ പരിരക്ഷയ്ക്ക് വേണ്ടവ ഉള്‍പ്പെടെ ഏറ്റവും നല്ല ഗുണനിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിക്കുന്നതിന് വേണ്ട സഹകരണം.  മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ കീഴില്‍ ആരംഭിച്ച ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.
സി) മാനവവികസനം

1. ഇന്ത്യയുടെ ആയുര്‍വേദം ജപ്പാന്റെ മി-ബിയോ മുതലായവയില്‍ മനുഷ്യവിഭവം, ഗവേഷണം, പദ്ധതികള്‍ മുതലായവ വികസിപ്പിക്കല്‍.
2) ഇന്ത്യാ-ജപ്പാന്‍ പൊതു-സ്വകാര്യ ആരോഗ്യപരിരക്ഷാ വേദി സംഘടിപ്പിക്കും.
ഡി) ആയുഷ്മാന്‍ഭാരത് പോലുള്ള പരിപാടികളില്‍ ഉള്‍പ്പെടെ കൂട്ടുപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്പരം തീരുമാനിക്കുന്ന മറ്റ് ഏതൊരുമേഖലയും.
ഇ) ഈ സഹകരണപത്രത്തില്‍ വിവക്ഷിച്ചിരിക്കുന്ന സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്പരം തീരുമാനിക്കുന്ന മറ്റേത് മേഖലയും.
സഹകരണപത്രത്തിന്റെ നടപ്പാക്കലിനും സഹകരണത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനുമായി ഉന്നതതല കണ്‍സള്‍ട്ടേറ്റീവ് സംവിധാനമായി ഒരു സംയുക്ത സമിതി രൂപീകരിക്കും.
ND   MRD - 892
***


( റിലീസ് ഐ.ഡി: 1555095) സന്ദര്‍ശക കൗണ്ടര്‍ : 122
ഈ റിലീസ് വായിക്കുക: English , Marathi , Bengali , Gujarati , Tamil , Kannada