പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക, നവീനാശയ ഉപദേശക കൗണ്‍സില്‍ അംഗങ്ങളുമായി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി

Posted On: 13 NOV 2018 2:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തന്റെ ശാസ്ത്ര, സാങ്കേതിക, നവീനാശയ ഉപദേശക കൗണ്‍സില്‍ (പി.എം.-എസ്.റ്റി.ഐ.എ.സി) അംഗങ്ങളുമായി ആശയവിനിമയം നടത്തി.

പ്രധാനപ്പെട്ട ശാസ്ത്ര  സാങ്കേതിക മേഖലകളില്‍ നവീനാശയങ്ങളും, ഗവേഷണവും പരിപോഷിപ്പിക്കുന്നതിന് കൈക്കൊണ്ട് വരുന്ന വിവിധ നടപടികള്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ശാസ്ത്ര, സാങ്കേതിക, നവീനാശയ രംഗങ്ങളിലെ ഫലങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തുകയും, രാജ്യത്തെ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും, ജീവിതം ആയാസരഹിതമാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിലേയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ വികസന ലബോറട്ടറികള്‍, വ്യവസായങ്ങള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവ തമ്മില്‍ ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനായി യത്‌നിക്കാന്‍ അദ്ദേഹം കൗണ്‍സില്‍ അംഗങ്ങളെ ആഹ്വാനം ചെയ്തു. അക്കാദമിക, ഗവേഷണ സ്ഥാപനങ്ങള്‍ക്കിടയിലെ മതില്‍ക്കെട്ടുകള്‍ പൊളിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ വേദികളും, സംവിധാനങ്ങളും വികസിപ്പിച്ചെടുത്ത് അവരെ ജില്ലാ, മേഖലാ തലങ്ങളിലുള്ള അടല്‍ ടിങ്കറിംഗ് ലാബുകളുമായി ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കല്‍, അരിവാള്‍ രോഗം പോലുള്ള വിട്ടുമാറാത്ത ജനിതക രോഗങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം മുതലായവയ്ക്കുള്ള പരിഹാരങ്ങള്‍, സൈബര്‍ സുരക്ഷ തുടങ്ങി ഗവേഷണനത്തിനുള്ള ചില മുന്‍ഗണാ മേഖലകള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. 

പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് പ്രൊഫ. കെ. വിജയ് രാഘവന്‍, കൗണ്‍സില്‍ അംഗങ്ങള്‍, കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 



(Release ID: 1552613) Visitor Counter : 98