Posted On:
                08 NOV 2018 8:44PM by PIB Thiruvananthpuram
                
                
                
ഇന്ത്യയും മൊറൊക്കോയും കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2018 നവംബര്‍ 11 മുതല്‍ 18 വരെ നടക്കുന്ന മൊറോക്കോ വി.ഐ.പി.സന്ദര്‍ശനത്തിനിടെ കരാര്‍ ഒപ്പുവെക്കപ്പെടും.
നേട്ടങ്ങള്‍:
ഒരു രാജ്യത്തു സാമ്പത്തിക കാര്യ കുറ്റങ്ങള്‍, തീവ്രവാദം തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ മറ്റേ രാജ്യത്ത് ഒളിവില്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ അവരെ പരസ്പരം കൈമാറുന്നതിനു നിയമപരമായ ചട്ടക്കൂട് ഉണ്ടാവും. ഇന്ത്യയുടെയും മൊറോക്കോയുടെയും ദേശീയതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഒഴിവാക്കി ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തും.