മന്ത്രിസഭ
ആരോഗ്യ, വൈദ്യശാസ്ത്ര മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഉസ്‌ബെകിസ്താനും തമ്മിലുള്ള കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
प्रविष्टि तिथि:
26 SEP 2018 4:07PM by PIB Thiruvananthpuram
ആരോഗ്യ, വൈദ്യശാസ്ത്ര മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഉസ്‌ബെകിസ്ഥാനും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
താഴെപ്പറയുന്ന മേഖലകളിലെ സഹകരണം കരാര്‍ ലക്ഷ്യമിടുന്നു;
1) മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപനത്തിനും, ഗവേഷണ ലബോറട്ടികളിലേക്കുമുള്ള വൈദ്യശാസ്ത്ര ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് ബിസിനസ് സഹകരണം വര്‍ദ്ധിപ്പിക്കല്‍.
2) പ്രാഥമിക ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തലും ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ സ്ഥാപിക്കലും.
3) വൈദ്യശാസ്ത്ര, ആരോഗ്യ ഗവേഷണ വികസനവും ഈ മേഖലകളിലെ പരിചയസമ്പത്ത് കൈമാറലും.
4) ടെലി മെഡിസിന്‍, ഇലക്ട്രോണിക് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവയിലെ അനുഭവസമ്പത്തും സാങ്കേതികവിദ്യകളും കൈമാറല്‍.
5) മാതൃ, ശിശു ആരോഗ്യ സംരക്ഷണം.
6) പകര്‍ച്ചവ്യാധി നിരീക്ഷണം, സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളുടെ നിയന്ത്രണം, എന്നിവയ്ക്കായി സാങ്കേതിക വിദ്യകളും തന്ത്രങ്ങളും വികസിപ്പിക്കല്‍.
7) മരുന്നുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടേയും നിയന്ത്രണം.
8) ഇരു രാജ്യങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള മറ്റു മേഖലകള്‍.
സഹകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കരാര്‍ നടപ്പിലാക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കും.
AM/MRD
(रिलीज़ आईडी: 1547638)
आगंतुक पटल : 122